എണ്ണമയമുള്ള ചര്‍മ്മം ദൂരെ കളയാന്‍ വഴികള്‍

Posted By: anjaly TS
Subscribe to Boldsky

വരണ്ടത് പോലെ തന്നെ എണ്ണമയമുള്ള ചര്‍മ്മം നമുക്ക് നല്‍കുന്ന തലവേദന ചില്ലറയല്ല. ചര്‍മ്മത്തില്‍ എണ്ണമയം തീര്‍ക്കുന്ന ഗ്രന്ഥികളുടെ അമിത പ്രവര്‍ത്തി സൃഷ്ടിക്കുന്ന ഈ തലവേദന എങ്ങിനെ മറികടക്കാം എന്നാലോചിച്ച് തല പുകയ്ക്കുന്നവരുടെ കൂട്ടത്തില്‍ നിങ്ങളുമുണ്ടോ?

വരണ്ട ചര്‍മ്മം പോലെ തന്നെ അമിത എണ്ണമയമുള്ള മുഖവും ഒരു വ്യക്തിയുടെ ആത്മവിശ്വാസം ഇല്ലാതാക്കാന്‍ ശക്തമായതാണ്. പ്രധാനപ്പെട്ട ഒരു കൂടിക്കാഴ്ചയ്ക്കായി ഒരുങ്ങി പോകുന്നതിന് ഇടയില്‍ മുഖത്ത് എണ്ണമയം കൊണ്ട് മൂടിയിരുന്നാല്‍ പിന്നെ പറയേണ്ട കാര്യമില്ലല്ലോ. നമ്മളെ കുറിച്ചുള്ള അഭിപ്രായം മോശമാകുന്നതിന് വേറെ കാരണമൊന്നു വേണ്ടിവരില്ല.

പ്രായം പത്ത് കുറക്കാന്‍ ആര്യവേപ്പ് ഇങ്ങനെ

എണ്ണമയമുള്ള ചര്‍മ്മത്തില്‍ അസ്വസ്ഥരായി ഇരിക്കുന്നവര്‍ക്ക് ഇടയിലേക്ക് അതിന് പിന്നിലെ ശാസ്ത്രീയ കാരണങ്ങള്‍ നിരത്തിയാല്‍ കേട്ടിരിക്കാന്‍ പലരും താത്പര്യപ്പെടില്ല. പക്ഷേ പ്രശ്‌നം പരിഹരിക്കണമെങ്കില്‍ കേട്ടിരിക്കാതെ തരമില്ല. ചര്‍മത്തില്‍ ചെറിയ ദ്വാരങ്ങളുണ്ട്. വിയര്‍പ്പും, എണ്ണമയവും വരുന്ന വഴി അതാണ്. ആ ചെറിയ ദ്വാരങ്ങള്‍ വലുതായാല്‍ നിങ്ങള്‍ മനസിലാക്കിക്കോളണം, ഉള്ളില്‍ നിന്നും വരുന്ന എണ്ണമയത്തിന്റെ തോത് കൂടുകയാണെന്ന്.

എണ്ണമയം നിറഞ്ഞ ചര്‍മത്തില്‍ വലയുന്നവര്‍ക്ക് അതില്‍ നിന്നും രക്ഷപെടാന്‍ ചില കുറുക്കു വഴികള്‍ നോക്കാം. ചര്‍മത്തെ കൂടുതല്‍ കുഴയ്ക്കാത്ത വസ്തുക്കള്‍ മാത്രമായിരിക്കണം നമ്മുടെ പരിഗണനയ്ക്ക് വരേണ്ടത്. ബ്രൗണ്‍ ഷുഗര്‍, ചെറുനാരങ്ങ പാനിയം എന്നിവയെല്ലാം അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന എണ്ണമയത്തെ ഇല്ലാതാക്കാനും, ചര്‍മത്തിലെ ചെറിയ ദ്വാരങ്ങളെ വൃത്തിയാക്കാനും ശക്തമാണ്.

എളുപ്പവഴി ഒന്ന്,

എളുപ്പവഴി ഒന്ന്,

വേണ്ടവ;

ഒരു ടീസ്പൂണ്‍ ബ്രൗണ്‍ ഷുഗര്‍

രണ്ട് ടീസ്പൂണ്‍ ലെമണ്‍ ജ്യൂസ്

ഉപയോഗിക്കേണ്ട വിധം;

ഒരു ടീസ്പൂണ്‍ ബ്രൗണ്‍ ഷുഗറും, രണ്ട് ടീസ്പൂണ്‍ ലെമണ്‍ ജ്യൂസും നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടിയതിന് ശേഷം കുറച്ച് സമയം ഉരയ്ക്കുക. അതിന് ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക.

ഗുണങ്ങള്‍,

ഇതിലൂടെ മുഖത്തേക്ക് വഴുതി വീഴുന്ന അധിക എണ്ണമയം ഇല്ലാതാക്കാനാവും. മാത്രമല്ല ചര്‍മത്തിന്റെ നിറവും ഇത് മടക്കികൊണ്ടുവരും.

 രണ്ട് മുട്ടയുടെ വെള്ളയും കടലപ്പൊടിയും

രണ്ട് മുട്ടയുടെ വെള്ളയും കടലപ്പൊടിയും

വേണ്ടവ;

ഒരു മുട്ടയുടെ വെള്ള

ഒരു ടേബിള്‍സ്പൂണ്‍ കടലപ്പൊടി

ഉപയോഗിക്കേണ്ട വിധം,

മുട്ടയുടെ വെള്ള, കടലപ്പൊടി എന്നിവ ഒരുമിച്ച് മിക്‌സ് ചെയ്യുക. മിക്‌സ് ചെയ്തതിന് ശേഷം അത് നേരിയതായി മുഖത്ത് മുഴുവന്‍ തേച്ചു പിടിപ്പിക്കുക. എതാനും മിനിറ്റുകള്‍ക്ക് കഴിയുമ്പോള്‍ ഉണങ്ങിപ്പിടിച്ച രീതിയിലാവുമ്പോള്‍ മുഖത്ത് നിന്നും കളയുക. അതിന് ശേഷം ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകണം. ഇതിനു പിന്നാലെ മുഖം മൃദുവായി തടവി നേരിയ അളവില്‍ ചര്‍മം മൃദുവാക്കുന്ന ക്രീമുകള്‍ ഉപയോഗിക്കാം.

ഗുണം,

മുട്ടയും കടലപ്പൊടിയും ഉപയോഗിച്ചുള്ള ഈ എളുപ്പ വഴിയിലൂടെ അമിതമായി എണ്ണമയം ചര്‍മത്തിലേക്കെത്തിക്കുന്ന ഗ്രന്ഥികളെ ഫപ്രദമായി നേരിടാം. ഇതിലൂടെ ചര്‍മ്മത്തിലുള്ള അമിത എണ്ണമയം എന്ന പ്രശ്‌നത്തിന് പരിഹാരമാകും.

തക്കാളിച്ചാറുപയോഗിച്ചുള്ള വിദ്യ

തക്കാളിച്ചാറുപയോഗിച്ചുള്ള വിദ്യ

വേണ്ടവ,

രണ്ട് ടീസ്പൂണ്‍ തക്കാളി പള്‍പ്പ്

രണ്ട് ടീസ്പൂണ്‍ മില്‍ക്ക് പൗഡര്‍

ഉപയോഗിക്കേണ്ട വിധം,

പേസ്റ്റ് രൂപത്തിലാവുന്ന വിധത്തില്‍ തക്കാളി പള്‍പ്പും മില്‍ക്ക് പൗഡറും മിക്‌സ് ചെയ്യുക. മുഖത്ത് ഈ പേസ്റ്റ് പുരട്ടിയതിന് ശേഷം 10 മുതല്‍ 15 മിനിറ്റ് വരെ ഉണങ്ങുന്നതിനായി കാത്തുനില്‍ക്കുക. അതിന് ശേഷം പതിയെ മുഖത്ത് നിന്നും ഇത് കൈ ഉപയോഗിച്ച് ചുരണ്ടി കളയുക. പിന്നാലെ നേരിയ ചൂടുവെള്ളത്തില്‍ മുഖം കഴുകാം.

ഗുണങ്ങള്‍,

തക്കാളിയും പാല്‍ പൗഡറും കൂടി ചേരുമ്പോള്‍ എണ്ണമയത്തില്‍ നിന്നും മോചനം ലഭിക്കാന്‍ വേറെ മാര്‍ഗങ്ങള്‍ തേടേണ്ടി വരില്ല. അത് മാത്രമല്ല, മുഖത്ത് തിളക്കം കൊണ്ടുവരാനും ഇവ രണ്ടിനും ഒരുമിച്ച് ചേരുമ്പോള്‍ സാധിക്കും.

 വെള്ളരി ജ്യൂസും അരിപ്പൊടിയും

വെള്ളരി ജ്യൂസും അരിപ്പൊടിയും

വേണ്ടവ,

രണ്ട് ടീസ്പൂണ്‍ വെള്ളരി ജ്യൂസ്

ഒരു ടീസ്പൂണ്‍ അരിപ്പൊടി

ഉപയോഗിക്കേണ്ട വിധം;

കൃത്യമായ അളവില്‍ വെള്ളരി ജ്യൂസും അരിപ്പൊടിയും ഒരു പാത്രത്തിലിട്ട് സ്പൂണ്‍ ഉപയോഗിച്ച് നന്നായി മിക്‌സ് ചെയ്യുക. നേരിയ ഈര്‍്പ്പമുള്ള നിങ്ങളുടെ മുഖത്ത് മിക്‌സ് ചെയ്തു വെച്ചിരിക്കുന്ന പദാര്‍ഥം പുരട്ടുക. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം ചുരണ്ടി കളയുക. അതിന് ശേഷം ചൂടുവെള്ളം ഉപയോഗിച്ച് മുഖം നന്നായി കഴുകുക.

ഇതിന് പിന്നാലെ ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്ന ക്രീമുകള്‍ നേരിയ അളവില്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ വേഗത്തില്‍ എണ്ണമയം തീര്‍ക്കുന്ന തലവേദനയെ ഇല്ലാതെയാക്കാം.

ഗുണങ്ങള്‍

ഇതിലൂടെ എണ്ണമയമുള്ള ചര്‍മത്തില്‍ നിന്നും മോചനം ലഭിക്കും എന്നതിന് പുറമെ മൃദുവായ ചര്‍മം ലഭിക്കുകയും ചെയ്യും.

ഓട്‌സ്‌പൊടിയും ലെമണ്‍ ജ്യൂസും ലാവണ്ടര്‍ എസെന്‍ഷല്‍ ഒയിലും

ഓട്‌സ്‌പൊടിയും ലെമണ്‍ ജ്യൂസും ലാവണ്ടര്‍ എസെന്‍ഷല്‍ ഒയിലും

വേണ്ടത്,

പാകം ചെയ്ത ഒട്‌സ്‌പൊടി ഒരു ടീസ്പൂണ്‍

ലെമണ്‍ ജ്യൂസ് രണ്ട് ടീസ്പൂണ്‍

ലവണ്ടര്‍ എസന്‍ഷല്‍ ഓയില്‍ മൂന്ന് മുതല്‍ നാല് ടേബിള്‍സ്പൂണ്‍ വരെ.

ഉപയോഗിക്കേണ്ട വിധം,

പാകം ചെയ്ത ഒട്‌സ്‌പൊടി, ലെമണ്‍ ജ്യൂസ്, ലവണ്ടര്‍ എസന്‍ഷല്‍ ഓയില്‍ എന്നിവ ഒരുമിച്ച് ചേര്‍ത്ത് മിക്‌സ് ചെയ്യുക. പതിയെ മുഖത്ത് ഇത് പുരട്ടിയതിന് ശേഷം എതാനും മിനിറ്റ് മൃദുവായി മസാജ് ചെയ്യുക. അഞ്ച് മിനിറ്റിന് ശേഷം ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകി വൃത്തിയാക്കണം. ഇതിന് പിന്നാലെ സ്‌കിന്‍ ടോണര്‍ കൂടി ഉപയോഗിക്കാം.

ഗുണങ്ങള്‍,

ചര്‍മത്തിലെ ചെറിയ ദ്വാരങ്ങള്‍ക്കുള്ളില്‍ കടന്നു കൂടിയ അഴുക്കുകളില്‍ നിന്നും ഇതിലൂടെ രക്ഷ നേടാം.

English summary

Easy And Effective All-natural Facial Scrub Recipes For Oily Skin

It is important to exfoliate your skin on a regular basis as this will help to prevent buildup of dirt and impurities on the skin.
Story first published: Saturday, February 10, 2018, 13:00 [IST]