വെളുക്കാന്‍ തിളപ്പിയ്ക്കാത്ത പാല്‍ ഇങ്ങനെ.........

Posted By:
Subscribe to Boldsky

ചര്‍മത്തിന് വെളുപ്പു ലഭിയ്ക്കമെന്ന് ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഇതിനായി പല ക്രീമുകളേയും ആശ്രയിക്കുന്നവരുമുണ്ട. ചില ക്രീമുകള്‍ ഗുണം നല്‍കുമെങ്കിലും പലപ്പോഴും ദോഷങ്ങളും വരുത്തും.

വെളുക്കാന്‍ പറ്റിയ നല്ലൊരു വഴിയാണ് പാല്‍. നല്ലൊ രു സമീകൃതാഹാരമായ പാല്‍ പല രീതിയിലും വെളുപ്പുള്ള ചര്‍മത്തിന് ഉപയോഗിയ്ക്കാം.

ഏതെല്ലാം വിധത്തിലാണ് പാല്‍ ചര്‍മം വെളുക്കാന്‍ ഉപയോഗിയ്ക്കുകയെന്നു നോക്കൂ,

പച്ചപ്പാല്‍

പച്ചപ്പാല്‍

പച്ചപ്പാല്‍ തനിയെ മുഖത്തു പുരട്ടാം. ഇത് മുഖത്ത് അടുപ്പിച്ചു പുരട്ടുന്നത് നിറം വര്‍ദ്ധിയ്ക്കാന്‍ സഹായിക്കും. അടുപ്പിച്ചു കുറച്ചു ദിവസം ഇതു ചെയ്യണം.

പച്ചപ്പാലും തക്കാളി മിശ്രിതവും

പച്ചപ്പാലും തക്കാളി മിശ്രിതവും

പച്ചപ്പാലും തക്കാളി മിശ്രിതവും മുഖം വെളുക്കാന്‍ ഏറെ നല്ലതാണ്. ഇതു രണ്ടും കലര്‍ത്തി മുഖത്തു പുരട്ടാം. മുഖത്തിന് നിറം ലഭിയ്ക്കും.

പാലും നാരങ്ങാനീരും

പാലും നാരങ്ങാനീരും

പാലും നാരങ്ങാനീരും കലര്‍ന്ന മിശ്രിതം മുഖത്തു പുരട്ടുന്നതും മുഖത്തിന് നിറം ലഭിയ്ക്കാന്‍ ഏറെ നല്ലതാണ്. എടുക്കുന്ന പാലിന്റെ പകുതി നാരങ്ങാനീരു മതി.

പാലും തേനും

പാലും തേനും

പാലും തേനും കലര്‍ന്ന മിശ്രിതവും മുഖത്തു നിറം ലഭിയ്ക്കാന്‍ പുരട്ടാന്‍ പറ്റിയ ഒന്നാണ്. ഇതും പരീക്ഷിയ്ക്കുക. ഇത് മുഖത്തിന് ഈര്‍പ്പവും മൃദുത്വവും നല്‍കുകയും ചെയ്യും.

പച്ചപ്പാലില്‍ ലേശം കുങ്കുമപ്പൂ

പച്ചപ്പാലില്‍ ലേശം കുങ്കുമപ്പൂ

പച്ചപ്പാലില്‍ ലേശം കുങ്കുമപ്പൂ ഇട്ടു വയ്ക്കുക. അല്‍പം കഴിഞ്ഞ് ഇത് നല്ലപോലെ പാലില്‍ ചേര്‍ന്നു കഴിയുമ്പോള്‍ മുഖത്തു പുരട്ടാം. മുഖത്തിന് നിറം ലഭിയ്ക്കും.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ പാലുമായി ചേര്‍ത്തരച്ചു മുഖത്തിടുന്നത്‌ മുഖത്തിനു നിറം നല്‍കുന്ന നല്ലൊരു ഫേസ്‌പായ്‌ക്കാണ്‌. സണ്‍ടാന്‍ മാറ്റാനുള്ള നല്ലൊരു വഴി കൂടിയാണിത്‌.

പാല്‍ മസാജ്‌

പാല്‍ മസാജ്‌

അല്‍പം പാല്‍ ഐസ്‌ക്യൂബ്‌ ട്രേയിലൊഴിച്ച്‌ ഐസാക്കുക. ഇതുപയോഗിച്ചു മുഖം മസാജ്‌ ചെയ്യാം. നിറം വയ്‌ക്കാന്‍ മാത്രമല്ല, ചര്‍മത്തിന്‌ നല്ലൊരു ടോണര്‍ കൂടിയാണിത്‌.

ചെറുപയര്‍ പരിപ്പ്

ചെറുപയര്‍ പരിപ്പ്

ചെറുപയര്‍ പരിപ്പ് മിക്‌സിയില്‍ പൊടിച്ചെടുക്കുക. ഇത് പാാലില്‍ കലക്കി മുഖത്തു പുരട്ടാം. മുഖത്തു സ്‌ക്രബ് ചെയ്ത് അള്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടുമൂന്നു ദിവസം ഇതു ചെയ്യാം. ഇത് നല്ലൊരു സ്‌കിന്‍ ക്ലെന്‍സറുമാണ്. നിറം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. മുഖത്തെ കറുത്ത പുള്ളികളും മറ്റും കളയാനും ഏറെ നല്ലതാണ്.

കടലമാവ്, തേന്‍, പനിനീര്

കടലമാവ്, തേന്‍, പനിനീര്

പച്ചപ്പാലില്‍ അല്‍പം കടലമാവ്, തേന്‍, പനിനീര് എന്നിവ കലര്‍ത്തുക. ഇതു മുഖത്തു പുരട്ടി 10 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് അടുപ്പിച്ചു ചെയ്യുന്നതു ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും.

പാലില്‍ അല്‍പം ചെറുനാരങ്ങാനീരും പനിനീരും

പാലില്‍ അല്‍പം ചെറുനാരങ്ങാനീരും പനിനീരും

പാലില്‍ അല്‍പം ചെറുനാരങ്ങാനീരും പനിനീരും കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ ചെറുചൂടുവെള്ളം കൊണ്ടു കഴുകാം.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

പച്ചപ്പാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തിന് വെളുപ്പു നല്‍കും. മുഖരോമങ്ങള്‍ നീക്കുന്നതിനും ഇത് ഏറെ നല്ലതാണ്. ഇതില്‍ വേണമെങ്കില്‍ ഒരു നുള്ളു കുങ്കുമപ്പൂ, കടലമാവ് എന്നിവയും ചേര്‍ക്കാം. മുഖത്തിനു നിറം മാത്രമല്ല, തിളക്കവും മൃദുത്വവും നല്‍കാനും ഇത് സഹായിക്കും.

English summary

Different Face Packs Using Milk For Fair Skin

Different Face Packs Using Milk For Fair Skin, rad more to know about,
Story first published: Thursday, March 29, 2018, 23:52 [IST]