തൈരും കറിവേപ്പിലയും നിറം ഉറപ്പ്‌

Written By:
Subscribe to Boldsky

ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് കറിവേപ്പില. നമ്മുടെ കറികള്‍ക്കു സ്വാദും ഗുണവും മണവും നല്‍കുന്ന ഒന്ന് എന്നതിലുപരിയായി ആരോഗ്യഗുണങ്ങളും സൗന്ദര്യം, മുടി തുടങ്ങിയവയ്ക്കും ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്.

കറിവേപ്പിയിട്ടു തിളപ്പിച്ച വെളിച്ചെണ്ണ മുടി വളരാനും മുടിയുടെ കറുപ്പിനും നല്ലതാണെന്ന കാര്യം മിക്കവാറും പേര്‍ക്ക് അറിയുന്നതാകും. എന്നാല്‍ കറിവേപ്പില ചര്‍മസംരക്ഷണത്തിനും ഏറെ നല്ലതാണെന്നറിയാമോ, പല തരത്തിലുള്ള ചര്‍മപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് കറിവേപ്പില. നിറം വര്‍ദ്ധിയ്ക്കുന്നതിനടക്കമുള്ള കാര്യങ്ങള്‍ക്ക് കൃത്രിമ വഴികളേക്കാള്‍ ഇരട്ടി ഫലം നല്‍കുന്ന ഒന്ന്.

മുഖത്തെ പല പ്രശ്‌നങ്ങള്‍ക്കും കറിവേപ്പില കൊണ്ടുള്ള ഫേസ്പായ്ക്കുകള്‍ ഉപയോഗിയ്ക്കാം. ഇതെക്കുറിച്ചു കൂടുതലറിയൂ,

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

കറിവേപ്പില അരച്ചതും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുക്കിക്കളയാം. മുഖത്തെ അഴുക്കുകള്‍ നീക്കുന്നതിനും മുഖത്തിനു തിളക്കം നല്‍കുന്നതിനും ഗുണം ചെയ്യും. ഇത് മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ലൊരു പരിഹാരവുമാണ്.

പാലില്‍

പാലില്‍

കറിവേപ്പില തിളപ്പിയ്ക്കാത്ത ക്രീമോടു കൂടിയ പാലില്‍ അരച്ചു പുരട്ടുന്നത് മുഖത്തിന് നിറവും മൃദുത്വവും നല്‍കും. ഇത് പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

കറിവേപ്പില പനീനീരുമായി

കറിവേപ്പില പനീനീരുമായി

കറിവേപ്പില പനീനീരുമായി ചേര്‍ത്തരയ്ക്കുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇത് മുഖത്തിന് തിളക്കവും മൃദുത്വവും നല്‍കും.

കറിവേപ്പിലും ഒലീവ് ഓയിലും

കറിവേപ്പിലും ഒലീവ് ഓയിലും

വരണ്ട ചര്‍മത്തിനുളള നല്ലൊരു പരിഹാരമാണ് കറിവേപ്പിലും ഒലീവ് ഓയിലും. കറിവേപ്പില അരച്ച് അല്‍പം ഒലീവ് ഓയിലില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇത് മുഖത്തിന് തിളക്കവും നല്‍കും. ചര്‍മത്തിന് ഈര്‍പ്പം നല്‍കി ചര്‍മത്തിലെ ചുളിവുകളും അയവുമല്ലൊം അകറ്റാനും ഇത് നല്ലതാണ്.

 ബദാം

ബദാം

കറിവേപ്പില, 3 ബദാം കുതിര്‍ത്തത്, തൈര്, തേന്‍ എന്നിവ ചേര്‍ത്ത്ത അരയ്ക്കുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്യാം. പിന്നീട് അല്‍പം കഴിയുമ്പോള്‍ കഴുകാം. നല്ലൊരു സ്‌ക്രബറാണിത്. മുഖത്തെ മൃതകോശങ്ങളെ നീക്കും. പോരാത്തതിന് മുഖത്തിന് തിളക്കവും മൃദുത്വവും നല്‍കും. നിറം നല്‍കാനും ഇത് നല്ലതാണ്.

കറിവേപ്പില, മുട്ടവെള്ള, തേന്‍

കറിവേപ്പില, മുട്ടവെള്ള, തേന്‍

കറിവേപ്പില, മുട്ടവെള്ള, തേന്‍ എന്നിവ ചേര്‍ത്തരക്കുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം. മുഖത്തെ ടാന്‍ മാറാന്‍ ഇത് ഏറെ നല്ലതാണ്.

കറിവേപ്പില, ചന്ദനപ്പൊടി

കറിവേപ്പില, ചന്ദനപ്പൊടി

കറിവേപ്പില, ചന്ദനപ്പൊടി എന്നിവ ചേര്‍ത്ത് അരയ്ക്കുക. ഇത് മുഖത്തു പുരട്ടാം. ്അല്‍പം കഴിയുമ്പോള്‍ കഴുകാം. മുഖക്കുരുവിനും പാടുകള്‍ക്കുമെല്ലാം ഇത് ഏറെ നല്ലതാണ്.

കറിവേപ്പില നല്ല പുളിച്ച തൈരില്‍

കറിവേപ്പില നല്ല പുളിച്ച തൈരില്‍

കറിവേപ്പില നല്ല പുളിച്ച തൈരില്‍ കലക്കി മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. ഇത് മുഖത്തിന് നിറം നല്‍കും. നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടാണ് ഇത് നല്‍കുന്നത്.

Read more about: beauty
English summary

Curry Leaves Face Pack For Best Skin

Curry Leaves Face Pack For Best Skin, read more,
Story first published: Thursday, February 8, 2018, 19:43 [IST]