ബ്ലാക്‌ഹെഡ്‌സ് കളയാന്‍ തൈരും ഓട്‌സും

Posted By:
Subscribe to Boldsky

മുഖത്തുള്ള ബ്ലാക് ഹെഡ്‌സ് പലരുടേയും സ്വസ്ഥത കെടുത്തുന്ന ഒന്നാണ.് കറുത്ത നിറത്തിലുള്ള ചെറിയ ഈ കുത്തുകള്‍ നെറ്റിയിലും മൂക്കിലും താടിയിലുമാണ് കൂടുതല്‍ വരിക.

ചര്‍മസുഷിരങ്ങള്‍ കൂടുതല്‍ തുറന്ന് അഴുക്കും എണ്ണമയവുമെല്ലാം കൂടിക്കലരുമ്പോഴാണ് പ്രധാനമായും ഇത്തരം ബ്ലാക് ഹെഡ്‌സ് ഉണ്ടാകുന്നത്. മൃതകോശങ്ങള്‍ ചര്‍മത്തില്‍ അടിഞ്ഞു കൂടുന്നതും ബ്ലാക് ഹെഡ്‌സിന് കാരണമാകാറുണ്ട്.

ബ്ലാക് ഹെഡ്‌സ് അകറ്റാന്‍ പല വീട്ടുവൈദ്യങ്ങളുമുണ്ട് ഇതിലൊന്നാണ് തൈര്. തൈരിലെ ലാക്ടിക് ആസിഡ് ബ്ലാക് ഹെഡ്‌സ് നീക്കാന്‍ ഏറെ നല്ലതാണ്. ഇത് മൃതചര്‍മകോശങ്ങള്‍ അകറ്റും. മുഖക്കുരു, കുത്തുകള്‍ എന്നിവയ്ക്കു പരിഹാരം നല്‍കും.

ചര്‍മത്തിലെ പിഎച്ച് നില നിര്‍ത്താനും തൈര് ഏറെ നല്ലതാണ്. ഇത് ചര്‍മത്തെ സംരക്ഷിയ്ക്കും. മുറിവുകളും വടുക്കളുമെല്ലാം പരിഹരിയ്ക്കാന്‍ സഹായകമാകും.

തൈരു കൊണ്ടു പല രീതിയിലും ബ്ലാക് ഹെഡ്‌സില്‍ നിന്നും പരിഹാരം നേടാം.

തൈരും ഓട്‌സും

തൈരും ഓട്‌സും

തൈരും ഓട്‌സും കലര്‍ന്ന ഒരു മിശ്രിതം തയ്യാറാക്കി മുഖത്തു പുരട്ടുന്നത് ബ്ലാക് ഹെഡ്‌സ് നീക്കാന്‍ സഹായിക്കും. തൈരും ഓട്‌സ് പൊടിച്ചതും അല്‍പം തേനും കലര്‍ത്തി മുഖത്തു പുരട്ടുക. അല്‍പം കഴിയുമ്പോള്‍ സ്‌ക്രബ് ചെയ്തു കഴുകിക്കളയാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് ബ്ലാക് ഹെഡ്‌സ് അകറ്റാന്‍ ഏറെ നല്ലതാണ്.

തൈരില്‍ ചെറുനാരങ്ങാനീരു കലര്‍ത്തി

തൈരില്‍ ചെറുനാരങ്ങാനീരു കലര്‍ത്തി

തൈരില്‍ ചെറുനാരങ്ങാനീരു കലര്‍ത്തി ബ്ലാക് ഹെഡ്‌സില്‍ പുരട്ടുക. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും മുഖത്തെ ബ്ലാക് ഹെഡ്‌സ് നീക്കാന്‍ ഏറെ നല്ലതാണ്.

തൈരും കറ്റാര്‍ വാഴയും

തൈരും കറ്റാര്‍ വാഴയും

തൈരും കറ്റാര്‍ വാഴയും കലര്‍ന്ന മിശ്രിതവും മുഖത്തെ ബ്ലാക് ഹെഡ്‌സ് നീക്കാന്‍ ഏറെ നല്ലതാണ്. ഇത് കലര്‍ത്തി മുഖത്തു പുരട്ടുക. പിന്നീട് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇതു മുഖത്തെ ബ്ലാക് ഹെഡ്‌സ് നീക്കാന്‍ ഏറെ നല്ലതാണ്.

മുട്ടവെള്ളയും തേനും

മുട്ടവെള്ളയും തേനും

മുട്ടവെള്ളയും തേനും കലര്‍ത്തി മുഖത്തു പുരട്ടുക. ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം ഇത് മുഖത്തെ ബ്ലാക് ഹെഡ്‌സ് നീക്കാന്‍ ഏറെ നല്ലതാണ്. ഇത് അടുപ്പിച്ചു ചെയ്യുക.

പുതിനയും മഞ്ഞളും

പുതിനയും മഞ്ഞളും

പുതിനയും മഞ്ഞളും കലര്‍ന്ന മിശ്രിതവും മുഖത്തെ ബ്ലാക് ഹെഡ്‌സ് നീക്കാന്‍ ഏറെ നല്ലതാണ്. പുതിനയുടെ ജ്യൂസില്‍ മഞ്ഞള്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഉണങ്ങുമ്പോള്‍ കഴുകാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് മുഖത്തെ ബ്ലാക് ഹെഡ്‌സ് നീക്കാന്‍ സഹായിക്കും.

മേത്തി

മേത്തി

മേത്തി അഥവാ ഉലുവയുടെ ഇലയും മുഖത്ത ബ്ലാക് ഹെഡ്‌സ് നീക്കാന്‍ ഏറെ നല്ലതാണ്. മേത്തിയില അരച്ചു പേസ്റ്റാക്കുക. ഇത് മുഖത്ത് ബ്ലാക് ഹെഡ്‌സ് ഉള്ളിടത്തിടുക. ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇതും നല്ലതാണ്.

തക്കാളി

തക്കാളി

തക്കാളിയാണ് മുഖത്തെ ബ്ലാക് ഹെഡ്‌സ് നീക്കാനുള്ള മറ്റൊരു വഴി. തക്കാളിയുടെ പള്‍പ്പ് മുഖത്തു പുരട്ടുക. ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയണം. ഇത് അടുപ്പിച്ചു കുറച്ചു ദിവസം ചെയ്യുന്നത് ഗുണം നല്‍കും.

ആസ്പിരിന്‍

ആസ്പിരിന്‍

ആസ്പിരിന്‍ ഗുളികകള്‍ പൊടിച്ച് ഇതില്‍ അല്‍പം വെള്ളവും ബദാം ഓയില്‍ അല്ലെങ്കില്‍ ചെറുനാരങ്ങാനീരു ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും ബ്ലാക് ഹെഡ്‌സ് നീക്കാന്‍ സഹായിക്കും. ഇതും ആഴ്ചയില്‍ രണ്ടുമൂന്നു തവണ ചെയ്യണം.

തേനും ചെറുനാരങ്ങാനീരും

തേനും ചെറുനാരങ്ങാനീരും

തേനും ചെറുനാരങ്ങാനീരും കലര്‍ക്കി ഇതില്‍ അല്‍പം പഞ്ചസാര കലക്കി മുഖത്തു സ്‌ക്രബ് ചെയ്യുക. ഇത് മുഖത്തെ ബ്ലാക് ഹെഡ്‌സ് നീക്കാനുള്ള എളുപ്പവഴിയാണ്.

പാലില്‍

പാലില്‍

പാലില്‍ ജാതിയ്ക്കാക്കുരു പൊടിച്ചതു ചേര്‍ത്തിളക്കുക. ഇത് ബ്ലാക് ഹെഡ്‌സുള്ള ഭാഗത്ത് പുരട്ടണം. ഇതും അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയണം. മുഖത്തെ ബ്ലാക് ഹെഡ്‌സ് നീക്കാന്‍ ഇതും ഏറെ നല്ലതാണ്.

English summary

Curd And Oats Pack To Remove Black Heads From Face

Curd And Oats Pack To Remove Black Heads From Face, read more to know about, Aspirin