ഒരാഴ്ചയില്‍ വെളുക്കാം, തൈര് മാജിക്

Posted By:
Subscribe to Boldsky

ചര്‍മത്തിന് വെളുപ്പുണ്ടാകാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഇതിനായി പല വഴികളും പരീക്ഷിയിക്കുന്നവരാണ് ആണ്‍പെണ്‍ ഭേദമന്യേ എല്ലാവരും. ഇതുകൊണ്ടാണ് വെളുക്കാനുള്ള ക്രീമുകള്‍ക്കും ബ്യൂട്ടി പാര്‍ലറുകളിലെ വെളുപ്പിയ്ക്കുന്ന വിദ്യകള്‍ക്കുമെല്ലാം ആവശ്യക്കാരേറുന്നതും.

വെളുക്കാന്‍ നോക്കി പാണ്ടായി എന്നു പറയുന്നതു പോലെ ചിലതുണ്ട്, ചില കെമിക്കല്‍ പ്രയോഗങ്ങള്‍ ചര്‍മത്തിന് ദോഷമായിത്തീരാറുമുണ്ട്. ഇതിനുളള പ്രതിവിധി തികച്ചും പ്രകൃതിദത്ത വഴികള്‍ പരീക്ഷിയ്ക്കുകയെന്നതാണ്.

ചര്‍മം വെളുപ്പിയ്ക്കാന്‍ സഹായിക്കുന്ന ശുദ്ധമായ വഴികളില്‍ തൈരിന് പ്രധാന സ്ഥാനമുണ്ട്. ഇതിലെ ലാക്ടിക് ആസിഡാണ് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്നത്. വെളുക്കാന്‍ മാത്രമല്ല, ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കാനും പാടുകള്‍ മാറ്റാനും മൃദുത്വം നല്‍കാനും തുടങ്ങി ഒരു പിടി ഗുണങ്ങള്‍ തൈരു പുരട്ടിയാല്‍ ലഭിയ്ക്കും.

ചര്‍മം വെളുപ്പിയ്ക്കാന്‍ തൈരു തനിയെയും മറ്റു ചില കൂട്ടുകള്‍ക്കൊപ്പവും ഉപയോഗിയ്ക്കാം. ഇതെക്കുറിച്ചറിയൂ,

തൈരും കറ്റാര്‍വാഴയും

തൈരും കറ്റാര്‍വാഴയും

തൈരും കറ്റാര്‍വാഴയും കലര്‍ന്ന മിശ്രിതവും മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഫ്രഷ് കറ്റാര്‍ വാഴ ജെല്‍ എടുത്ത് ഇതില്‍ തൈരും കലര്‍ത്തി മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

 തക്കാളി

തക്കാളി

തൈരും തക്കാളി നീരും തേനുമാണ് മറ്റൊന്ന്. ഇത് മൂന്നും കൂടി തുല്യ അളവിലെടുത്ത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ മുഖത്തെ അത്ഭുതം നാല് ദിവസം കൊണ്ട് നിങ്ങള്‍ക്ക് മനസ്സിലാവും.

തൈരും അരിപ്പൊടിയും

തൈരും അരിപ്പൊടിയും

തൈരും അരിപ്പൊടിയും മിക്‌സ് ചെയ്ത് തേയ്ക്കുന്നത് മുഖത്ത് നിറും തിളക്കവും ഉണ്ടാക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ തൈരില്‍ ഒരു ടീസ്പൂണ്‍ അരിപ്പൊടി മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. മുഖത്തും കഴുത്തിലും ഇത് തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.

 ഓട്‌സ്‌

ഓട്‌സ്‌

ഒരു ടേബിള്‍ സ്‌പൂണ്‍ തൈര്‌, ഒരു ടേബിള്‍ സ്‌പൂണ്‍ ഓട്‌സ്‌ എന്നിവ ചേര്‍ത്തിളക്കി കുഴമ്പ്‌ രൂപത്തിലാക്കുക. ഈ മിശ്രിതം മുഖത്ത്‌ പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. 15 അല്ലെങ്കില്‍ 20 മിനുട്ടിന്‌ ശേഷം സാധാരണ വെള്ളം ഉപയോഗിച്ച്‌ കഴുകുക. മുഖം ഉരച്ച്‌ കഴുകിയാല്‍ ഓട്‌സ്‌ നശിച്ച ചര്‍മ്മം നീക്കം ചെയ്യാന്‍ സഹായിക്കും.

നാരങ്ങാനീരും കടലമാവും

നാരങ്ങാനീരും കടലമാവും

തൈരില്‍ അല്‍പം നാരങ്ങാനീരും കടലമാവും തേനും ചേര്‍ത്തിളക്കുക. ഇതിനു ശേഷം ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇതും മുഖചര്‍മത്തിന് നിറം നല്‍കും. മൃദുത്വവും നല്‍കും.

തൈരില്‍ ആര്യവേപ്പില

തൈരില്‍ ആര്യവേപ്പില

തൈരില്‍ ആര്യവേപ്പില അരച്ചു പുരട്ടുന്നതും ചര്‍മത്തിന് നല്ലതാണ്. ഇതു മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഏറെ നല്ലതാണ്.

തൈരില്‍ ലേശം മഞ്ഞള്‍പ്പൊടിയും നാരങ്ങാനീരും

തൈരില്‍ ലേശം മഞ്ഞള്‍പ്പൊടിയും നാരങ്ങാനീരും

തൈരില്‍ ലേശം മഞ്ഞള്‍പ്പൊടിയും നാരങ്ങാനീരും കലര്‍ത്തി മുഖത്തിടുന്നതും നിറം നല്‍കും. ഇത് മുഖത്തിന് തിളക്കവും മിനുക്കവും നല്‍കുകയും ചെയ്യും. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കും.

ചുവന്ന പരിപ്പ്

ചുവന്ന പരിപ്പ്

ചുവന്ന പരിപ്പ് പൊടിയ്ക്കുക. ഇത് തൈരില്‍ കലര്‍ത്തി സ്‌ക്രബ് ചെയ്യാം. ഇതിനു ശേഷം ഉണങ്ങുമ്പോള്‍ കഴുകാം.

തൈര്

തൈര്

തൈര് തനിയെ മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. അല്‍പം പുളിയുള്ള തൈരാണ് മുഖത്തു പുരട്ടാന്‍ നല്ലത്. ഇത് അടുപ്പിച്ച് അല്‍പദിവസം ചെയ്താല്‍ മുഖത്തിന് നല്ല ബ്ലീച്ച് ഇഫക്ട് ലഭിയ്ക്കും.

തേങ്ങാപ്പാലും തൈരു

തേങ്ങാപ്പാലും തൈരു

തേങ്ങാപ്പാലും തൈരു കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തിന് തിളക്കവും വെളുപ്പും നല്‍കും. ചര്‍മം മൃദുവാകാന്‍ ഇത് നല്ലതുമാണ്.

Read more about: beauty skincare
English summary

Curd And Besan Face Pack For Fair Skin

Curd And Besan Face Pack For Fair Skin, read more to know about,
Story first published: Thursday, February 15, 2018, 20:12 [IST]