ചര്‍മ്മത്തില്‍ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഈ അപകടം

Posted By:
Subscribe to Boldsky

സൗന്ദര്യ സംരക്ഷണത്തില്‍ ചര്‍മസംരക്ഷണത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. ഇത് പലപ്പോഴും പലരും മറന്നു പോവുന്നതിന്റെ ഫലമാണ് ചര്‍മ്മരോഗങ്ങള്‍ വര്‍ദ്ധിക്കുന്നത്. ചര്‍മ്മത്തിന് പെട്ടെന്ന് എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചാല്‍ അത് പല വിധത്തില്‍ നമ്മുടെ ആത്മവിശ്വാസത്തേയും സൗന്ദര്യത്തേയും കാര്യമായി തന്നെ ബാധിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് പലപ്പോഴും ചര്‍മ്മത്തിന് പ്രശ്‌നമുണ്ടാക്കുന്നു.

സ്വകാര്യഭാഗങ്ങളിലെ ദുര്‍ഗന്ധത്തിന് നിമിഷപരിഹാരം

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ കാലത്തും വന്നു കൊണ്ടിരിക്കുകയാണ്. സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ കാര്യത്തില്‍ ഓരോ ദിവസവും മാറ്റം വന്നു കൊണ്ടിരിക്കുകയാണ്. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് ചര്‍മ്മ രോഗങ്ങള്‍ കാരണമാകുന്നു. എന്തൊക്കെയാണ് ചര്‍മ്മസംരക്ഷണത്തെ ശ്രദ്ധിക്കുന്നവര്‍ പ്രാധാന്യം കൊടുക്കേണ്ട കാര്യങ്ങള്‍ എന്നത് പലര്‍ക്കും അറിയില്ല. ഇതിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് താഴെ പറയും വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

എക്‌സിമ

എക്‌സിമ

എക്‌സിമ അഥവ കരപ്പന്‍ ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നമാണ്. ജനിതക ഘടകങ്ങള്‍ മൂലവും വൃത്തിയില്ലാത്ത ചുറ്റുപാടുകള്‍ മൂലവും ഇതുണ്ടാകാം. ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍, നീര്, വിണ്ടുകീറല്‍,ചൊറിച്ചില്‍, വരണ്ട ചര്‍മ്മം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ചുവന്ന പാടുകള്‍ വിണ്ടു കീറിയാല്‍ രക്തം വരാനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് തന്നെ എക്‌സിമയെ അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കരപ്പന്‍ വന്നാല്‍ ഒരിക്കലും അതില്‍ ഒരിക്കലും ചൊറിയാന്‍ പാടില്ല. പത്യേകിച്ച് നഖം ഉപയോഗിച്ച്, ഇത് രോഗം കൂടുതല്‍ വഷളാകാന്‍ ഇത് കാരണമാകും. ആവര്‍ത്തിച്ച് വരുന്നതിനാല്‍ ഈ രോഗം ഭേദമാക്കാന്‍ പ്രത്യേക മരുന്നുകള്‍ ഒന്നുമില്ല. ചികിത്സയിലേറെയും ചൊറിച്ചിലും വ്രണവും കുറയ്ക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ.

 സെബേഷ്യസ് സിസ്റ്റ്

സെബേഷ്യസ് സിസ്റ്റ്

ചര്‍മ്മോപരിതലത്തില്‍ മെഴുക് പോലുള്ള പദാര്‍ത്ഥം കാണപ്പെടുന്ന രോഗമാണിത്. ചര്‍മ്മത്തെയും ചര്‍മ്മ പാളികളില്‍ കാണുന്ന രോമ കൂപങ്ങളെയും എണ്ണമയമുള്ളതാക്കാന്‍ സഹായിക്കുന്ന സീബഗ്രന്ഥികള്‍ സ്രവിക്കുന്ന എണ്ണമയമുള്ള ഒരു പദാര്‍ത്ഥമാണ് സിസ്റ്റ് ആയി രൂപപ്പെടുന്നത്. പിന്നീട് എന്തെങ്കിലും കാരണത്താല്‍ ഈ പ്രവൃത്തി തടസ്സപ്പെടുകയാണെങ്കില്‍ ചര്‍മ്മത്തില്‍ ഇത്തരത്തിലുള്ള മുഴ രൂപപ്പെടും.

ഉണ്ടാവുന്നത്

ഉണ്ടാവുന്നത്

മുഖം, കഴുത്ത്, ലൈംഗികാവയവങ്ങള്‍(സ്ത്രീകളില്‍) എന്നിവടങ്ങളിലാണ് ഇത് ഉണ്ടാകാന്‍ സാധ്യത കൂടുതല്‍. ദുര്‍ഗന്ധമുള്ളതും വെളുത്തതോ മങ്ങിയ നിറമുള്ളതോ ആയ സ്രവം പുറപ്പെടുവിക്കുന്ന മൃദുവായ ചുവന്ന മുഴകള്‍ ആണ് സാധാരണ ലക്ഷണം. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പകരുന്നു.

ചുവന്ന തടിപ്പ്

ചുവന്ന തടിപ്പ്

ചര്‍മ്മത്തില്‍ ചൊറിച്ചിലോട് കൂടിയ ചുവന്ന തടിച്ച പാടുകള്‍ കാണപ്പെടുന്ന അവസ്ഥയാണ് ഈ രോഗം. പൊടി,ഭക്ഷണം,മരുന്ന്, അണുബാധ എന്നിവ മുലം ഉണ്ടാകുന്ന അലര്‍ജിയാണ് ഈ രോഗത്തിന് പ്രധാന കാരണം. പല രൂപത്തിലും പല വലിപ്പത്തിലും ഇതുണ്ടാകാം. വളരെ പെട്ടെന്നാണ് ഇവ വരുന്നതും പോകുന്നത്. ചിലപ്പോള്‍ അത് ശരീരത്തിന്റെ മറ്റ് പല ഭാഗങ്ങളിലേക്കും പകരുന്നു.

 മുഖക്കുരു

മുഖക്കുരു

ഒരിക്കലും ഗുരുതരമായ ഒരു ചര്‍മ്മ പ്രശ്‌നമല്ല മുഖക്കുരു. ഏത് പ്രായത്തില്‍ ഉള്ളവര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാവുന്ന വളരെ സാധാരണമായ ചര്‍മ്മ രോഗമാണിത്. കൗമാരക്കാരിലാണ് മുഖക്കുരു കൂടുതലായി കാണപ്പെടുന്നത്. ചര്‍മ്മത്തില്‍ ചുവന്ന് പാടുകള്‍, കറുപ്പ്, വെളുപ്പ് നിറത്തോട് കൂടിയ കുരുക്കള്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

കാരണം

കാരണം

ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയുന്നതും സീബഗ്രന്ഥികള്‍ കൂടുതല്‍ സീബം ഉത്പാദിപ്പിക്കുന്നതും മുഖക്കുരു ഉണ്ടാകാന്‍ കാരണമാകും. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍, ജനിതക മാറ്റങ്ങള്‍, അണുബാധ, മാനസിക തകരാറുകള്‍, അനാരോഗ്യകരമായ ആഹാരങ്ങള്‍ എന്നിവയെല്ലാം ഇതിന് കാരണമാകാം.

ചെയ്യേണ്ട കാര്യങ്ങള്‍

ചെയ്യേണ്ട കാര്യങ്ങള്‍

സൂര്യപ്രകാശം ഏല്‍ക്കുന്നത് കുറയ്ക്കുക, ശുചിത്വം പാലിക്കുക എന്നിവയാണ് ഈ രോഗത്തെ പ്രതിരോധിക്കാനുള്ള പ്രധാന വഴികള്‍. എന്നാല്‍ ഇത് വിട്ടുമാറാതെ പിന്തുടരുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്

പാണ്ട്

പാണ്ട്

സാധാരണ ഒരു ചര്‍മ്മ രോഗമാണ് പാണ്ട്. ചര്‍മ്മത്തിന്റെ പല ഭാഗത്തിനും നിറം നഷ്ടമായി വെളുത്ത നിറമായി മാറുന്നു. ചര്‍മ്മത്തിന്റെ ചില ഭാഗങ്ങളിലെ മെലനോസൈറ്റ്‌സ് നഷ്ടമാകുന്നതാണ് ഇതിന് കാരണം. ചിലപ്പോള്‍ ഇത് ഒരു ഭാഗം മാത്രം കേന്ദ്രീകരിച്ചായിരിക്കും അല്ലെങ്കില്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും.

English summary

Common Skin Problems and Solutions

Your skin is your body's largest organ. It covers and protects your body.
Story first published: Monday, January 22, 2018, 18:48 [IST]
Subscribe Newsletter