For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ട്രെച് മാർക്ക് മായ്ക്കാൻ വെളിച്ചെണ്ണ

|

വെളിച്ചെണ്ണ എല്ലാവർക്കും സുപരിചിതമാണ്. അത് പാചകത്തിനുപയോഗിക്കുന്നു. സൗന്ദര്യ സംരക്ഷണത്തിനുപയോഗിക്കുന്നു. വെളിച്ചെണ്ണ തേങ്ങയിൽ നിന്നുൽപ്പാദിപ്പിക്കപ്പെടുന്നു. ഇത് ഒരു മീഡിയം ചെയിൻ ഫാറ്റി ആസിഡാണ്. ഇതിൽ ലോറിക്ക് ആസിഡ്, കാപ്രിക്ക് ആസിഡ് എന്നിങ്ങനെ രണ്ടു ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു.

sf

വെളിച്ചെണ്ണക്ക് ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ഇത് വളരെ എളുപ്പത്തിൽ ത്വക്കിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ഉണങ്ങി വരണ്ട ചർമ്മത്തെ സുന്ദരവും മൃദുവുമാക്കുകയും ചെയ്യുന്നു.

ഒാർഗാനിക്ക് വെളിച്ചെണ്ണ

ഒാർഗാനിക്ക് വെളിച്ചെണ്ണ

വ്യാവസായിക അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെടുന്ന വെളിച്ചെണ്ണ ഗുണത്തിൽ വ്യത്യാസമുള്ളതായിരിക്കും. തേങ്ങ വെന്ത വെളിച്ചെണ്ണയും ഒാർഗാനിക്ക് വെളിച്ചെണ്ണയുമാണ് ഏറ്റവും പരിശുദ്ധമായത്. ത്വക്കിന്റെ ആരോഗ്യത്തിനു ഇത് ഏറ്റവും നല്ലതാണ്. വെളിച്ചെണ്ണ പാചകത്തിനും വളരെ വ്യാപകമായി ഉപയോഗിച്ചു വരുന്നു.

ത്വക്കിലുണ്ടാകുന്ന സ്ട്രച്ച് മാർക്ക്സ് അല്ലെങ്കിൽ വലിഞ്ഞ പാടുകൾ പലപ്പോഴും സ്ത്രീകളുടെ പ്രശ്നമായിട്ടാണ് കാണുന്നത്. പ്രത്യേകിച്ച് ഗർഭധാരണം കഴിഞ്ഞ ഒരു സ്ത്രീക്ക് ഇത്തരം പാടുകൾ ധാരാളമുണ്ടാകുന്നത് കൊണ്ട്. സ്ത്രീകൾക്ക് ഈ പാടുകൾ വയറിൻ മേൽ ധാരാളമായി കാണുന്നു. പക്ഷെ ഇത് സ്ത്രീകൾക്ക് മാത്രമല്ല പുരുഷൻമാർക്കും ഉണ്ടാകാം. തൊലി പെട്ടെന്നു വലിഞ്ഞിട്ടൊ അല്ലെങ്കിൽ അതിന്റെ ഇലാസ്റ്റിസിറ്റിക്കപ്പുറം വലിഞ്ഞിട്ടൊ ആണ് ഇവ ഉണ്ടാകുന്നത്. ഈ പാടുകൾ പലപ്പോഴും ആളുകളെ ദുഖിപ്പിക്കാറൂണ്ട്. പാടുകൾ മറക്കുന്ന രീതിയിൽ വസ്ത്രധാരണം ചെയ്യാൻ സ്ത്രീകൾ ശ്രദ്ധിക്കാറുണ്ട്.

 വലിഞ്ഞ പാടുകൾ

വലിഞ്ഞ പാടുകൾ

പലപ്പോഴും ഈ പാടുകൾക്ക് ഒരു പരിഹാരവുമില്ലല്ലോ എന്ന ചിന്ത പലരേയും അലട്ടാറുണ്ട്. എന്നാൽ ചിലർ ഈ പാടുകളെ ആഘോഷമാക്കി കൊണ്ടു നടക്കുന്നു. ജീവിതം ജീവിച്ചതിന്റെ ദൃഷ്ടാന്തമായി അവർ ഈ പാടുകളെ കരുതുന്നു. അത്തരം ഒരു പോസിറ്റീവ് ചിന്ത ഉണ്ടെങ്കിലും ഈ പാടുകളുടെ കനം കുറക്കാൻ വെളിച്ചെണ്ണ പോലുള്ള വല്ലാതെ വില കൂടിയതല്ലാത്ത, പ്രകൃതിദത്തമായ മറ്റു പാർശ്വ ഫലങ്ങൾ ഇല്ലാത്ത മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല.

വലിഞ്ഞ പാടുകൾ ഒരു രോഗാവസ്ഥയല്ല. ഇത് വളരെ സ്വാഭാവികമായി ഉണ്ടാകുന്നതാണ്. തൊലി വല്ലാതെ വലിയുമ്പോൾ തൊലിയുടെ താഴെയുള്ള പാളികളിലെ കൊളാജൻ ഫൈബർ പൊട്ടുന്നു. അപ്പൊൾ താഴെയുള്ള രക്തകുഴലുകൾ കാണാറാകുന്നു. അതുകൊണ്ടാണ് ഈ പാടുകൾ പലപ്പോഴും ചുവന്ന നിറത്തിലൊ വൈലറ്റ് നിറത്തിലൊ കാണപ്പെടുന്നതും തൊലിപ്പുറമെ പൊങ്ങി നിൽക്കുന്നതും.

ഇത് സ്വാഭാവികമാണെങ്കിലും എല്ലാവരും ഇത് ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. തൊലി വല്ലാതെ വരണ്ടതാണെങ്കിൽ ഇത്തരം പാടുകൾ പെട്ടെന്നുണ്ടാകും. സ്ഥിരമായി തേങ്ങ വെന്ത വെളിച്ചെണ്ണ തേച്ചാൽ ഈ പാടുകൾ ഇല്ലാതാവുന്നു. വെളിച്ചെണ്ണ തൊലിയെ ജലാംശമുള്ളതായും മയമുള്ളതായും സൂക്ഷിക്കുന്നു. വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിക്കുന്നതോടൊപ്പം ധാരാളം വെള്ളം കുടിക്കണം. അത്തരം മുൻകരുതലുകൾ ഈ പാടുകൾ ഇല്ലാതെയാക്കാൻ ഒരു പരിധി വരെ സഹായിക്കും.

വൈറ്റമിൻ ഇ, കെ , അയേൺ

വൈറ്റമിൻ ഇ, കെ , അയേൺ

സാധാരണയായി ഇത്തരം വലിഞ്ഞ പാടുകൾ വയറ്, മാറിടം, നിതംബം, തുടകൾ, കയ്യുടെ മേൽഭാഗം എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ഗർഭാവസ്ഥകൊണ്ടും, ഭാരമെടുത്തുള്ള വ്യായാമമുറകൾ കൊണ്ടും ശരീരത്തിനു ഭാരം കൂടുമ്പോഴും ഇതുണ്ടാകും. അതുപോലെ ശരീരത്തിന്റെ ഭാരം പെട്ടെന്നു കുറഞ്ഞാലും ഈ വലിഞ്ഞ പാടുകൾ ഉണ്ടാകാറുണ്ട്. യൗവനത്തിന്റെ തുടക്കത്തിൽ മാറിടം പെട്ടെന്നു വലുതായാലും ഇങ്ങനെ പാടുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇവ വേദന ഉണ്ടാക്കുന്നില്ല. ചിലപ്പോൾ വല്ലാത്ത ചൊറിച്ചിൽ അനുഭവപ്പെടുന്നതൊഴിച്ചാൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ല. ഈ പാടുകൾ ഒാപ്പറേഷനിൽ കൂടി മാത്രമെ നീക്കം ചെയ്യാൻ കഴിയുകയുള്ളൂ. കാലം ചെല്ലുമ്പോൾ ഇവ വെള്ള അല്ലെങ്കിൽ വെള്ളി നിറത്തിലാവുകയോ സുതാര്യമാവുകയോ ചെയ്യും.

വെളിച്ചെണ്ണയോ മറ്റെന്തെങ്കിലും ക്രീമോ തേച്ചതു കൊണ്ടു ഈ പാടുകൾ മാറ്റാൻ കഴിയില്ല. തൊലി മൃദുവായി പാടുകൾ അധികം കാണാതെയാവുന്നു. തൊലി ജലാംശമുള്ളതായും മൃദുവായും സൂക്ഷിച്ചാൽ ഈ പാടുകൾ ഉണ്ടാകാതെ തടയാനാവും. വെളിച്ചെണ്ണ ആരോഗ്യമുള്ള ത്വക്ക് ഉണ്ടാക്കാൻ സഹായിക്കുന്നു. മുറിവുകൾ പെട്ടെന്നുണക്കുന്നു.കൊളാജൻ ഉൽപ്പാദനത്തിനു സഹായിക്കുന്നു.നീർകെട്ട് കുറക്കുന്നു. വെളിച്ചെണ്ണയിൽ വൈറ്റമിൻ ഇ, കെ , അയേൺ എന്നിവയുണ്ട്. അവ പുതിയ കോശങ്ങളുടെ ഉൽപ്പാദനത്തെ ത്വരിതപ്പെടുത്തുന്നു. അങ്ങനെ പാടുകൾ മായാൻ സഹായിക്കുന്നു. വെളിച്ചെണ്ണയിലെ കൊഴുപ്പ് തൊലിയിലെ പാളികളെ കരുത്തുള്ളതാക്കുന്നു.

തൊലിക്ക് പ്രായം തോന്നാതെ സംരക്ഷിക്കാൻ

തൊലിക്ക് പ്രായം തോന്നാതെ സംരക്ഷിക്കാൻ

വെളിച്ചെണ്ണ പലപ്പോഴും നിറം വർദ്ധിപ്പിക്കാൻ സഹായകമാണ്. ഇത് തൊലിയിൽ തനിച്ചോ നാരങ്ങനീര് ചേർത്തോ പുരട്ടുക.

വെളിച്ചെണ്ണ പൊതുവെ ഹാനികരമല്ല. തേങ്ങക്കു അലർജിയുണ്ടെങ്കിൽ വെളിച്ചെണ്ണയുടെ ഉപയോഗം സൂക്ഷിച്ച് മതി. ഉപയോഗിക്കുന്നതിനു മുൻപ് അലർജി ഇല്ലെന്നു ഉറപ്പ് വരുത്തുക. വാൽനട്ടിനു അലർജിയുള്ളവർക്ക് വെളിച്ചെണ്ണ അലർജിയായി പലപ്പോഴും അനുഭവപ്പെടാറുണ്ട്. അതുകൊണ്ട് വാൽനട്ടിനു അലർജിയിണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക.

വെളിച്ചെണ്ണ വളരെ സ്നിഗ്ദമാണ്. അത് തൊലിയെ ജലാംശമുള്ളതാക്കി സംരക്ഷിക്കുന്നു. അങ്ങനെ തൊലിയുടെ ഇലാസ്റ്റിസിറ്റി നിലനിൽക്കുന്നു. വെളിച്ചെണ്ണയിലെ ലോറിക്ക് ആസിഡ് അത് പെട്ടെന്നു തൊലിയിലേക്ക് ആഴ്ന്നിറങ്ങാൻ സഹായിക്കുന്നു. അങ്ങനെ അത് കൊളാജൻ ഉൽപ്പാദനത്തെ ഉത്തേജിപ്പിക്കുന്നു. വെളിച്ചെണ്ണ ദേഹത്തു പുരട്ടി കുളിക്കുക. അത് തൊലിയെ പട്ടു പോലെ മൃദുവാക്കും. കൂടാതെ തൊലിക്ക് പ്രായം തോന്നാതെ സംരക്ഷിക്കുകയും ചെയ്യും.

തൊലിക്ക് ഏറ്റവും നല്ലത്

തൊലിക്ക് ഏറ്റവും നല്ലത്

വെളിച്ചെണ്ണയുടെ മറ്റൊരു പ്രധാന മെച്ചം എന്നു പറയാവുന്നത് അത് എളുപ്പത്തിൽ കിട്ടും എന്നുള്ളതാണ്. പാടുകൾ മാറ്റാൻ ഉപയോഗിക്കുമ്പൊൾ തേങ്ങാ വെന്ത വെളിച്ചെണ്ണയാണ് ഏറ്റവും നല്ലത്. അതു കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും ധൈര്യമായി തേപ്പിക്കാം. ദോഷം ചെയ്യില്ല. തേങ്ങാ വെന്ത വെളിച്ചെണ്ണ കിട്ടാനില്ലെങ്കിൽ ഒാർഗാനിക്ക് വെളിച്ചെണ്ണ ഉപയോഗിക്കാം. അല്ലെങ്കിൽ സാധാരണ വെളിച്ചെണ്ണ ഉപയോഗിക്കാം. തേങ്ങാ വെന്ത വെളിച്ചെണ്ണയാണ് തൊലിക്ക് ഏറ്റവും നല്ലത്. പാടുകൾ മാറ്റാൻ തേക്കുമ്പോൾ ഏറ്റവും നല്ല ഗുണനിലവാരമുള്ള എണ്ണ തേക്കുന്നതാണല്ലോ നല്ലത്.

English summary

coconut-oil-for-stretch-marks

Coconut oil is often used to increase the color. Apply it on your skin or with lemon juice
Story first published: Wednesday, June 27, 2018, 10:27 [IST]
X
Desktop Bottom Promotion