ബേക്കിംഗ് സോഡ വെളിച്ചെണ്ണ; എന്തിനും പരിഹാരം

Posted By:
Subscribe to Boldsky

സൗന്ദര്യ സംരക്ഷണത്തിനായി ഏത് മാര്‍ഗ്ഗവും സ്വീകരിക്കുന്നവരാണ് ഇന്നത്തെ കാലത്ത് പലരും. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിന്റെ പാര്‍ശ്വഫലങ്ങളെക്കൂടി അനുഭവിക്കാന്‍ നമ്മള്‍ തയ്യാറാകണം. കാരണം ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന കൃത്രിമമായ ഏത് സൗന്ദര്യസംരക്ഷണ ഉപാധിക്കും നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നു എന്നത് തന്നെ കാര്യം. എപ്പോഴും സൈഡ് എഫക്ടുകള്‍ ഒന്നുമില്ലാത്ത പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളാണ് ഉപയോഗിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അത് പല തരത്തില്‍ നമ്മളെ ബാധിക്കുന്നു.

പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ കൊണ്ട് സൗന്ദര്യസംരക്ഷണം നടത്തുമ്പോള്‍ അത് എങ്ങനെയെല്ലാം നിങ്ങളുടെ ചര്‍മ്മത്തിന് ഉപയോഗപ്രദമാകണം എന്ന കാര്യം അറിയേണ്ടത് അത്യാവശ്യമാണ്. കാരണം ചര്‍മ്മത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസിന്റേയും ആവശ്യം വരുന്നില്ല എന്നത് തന്നെ. പ്രധാനമായും ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മസൗന്ദര്യത്തിനും വേണ്ടിയാണ് പല സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുന്നത്.

ബ്ലാക്ക്‌ഹെഡ്‌സ് മൂക്കില്‍ സ്ഥിരമാവുമ്പോള്‍

എന്നാല്‍ ഇനി സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നതിന് ബേക്കിംഗ് സോഡയും വെളിച്ചെണ്ണയും ചേര്‍ന്ന മിശ്രിതത്തിന് കഴിയുന്നു. അത് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. ഇത്തരത്തില്‍ സൗന്ദര്യ സംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബേക്കിംഗ് സോഡയും വെളിച്ചെണ്ണയും. ഇവ രണ്ടും മുഖത്തിനും ചര്‍മ്മത്തിനും നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ആവശ്യമുള്ളതും തയ്യാറാക്കുന്നതും

ആവശ്യമുള്ളതും തയ്യാറാക്കുന്നതും

ഇതിനായി ആവശ്യമുള്ള സാധനങ്ങള്‍ ബേക്കിംഗ് സോഡയും വെളിച്ചെണ്ണയും മാത്രമാണ്. വെളിച്ചെണ്ണയില്‍ ഒരു സ്പൂണ്‍ ബേക്കിംഗ് സോഡ മിക്‌സ് ചെയ്ത് ഇത് പേസ്റ്റ് രൂപത്തിലാക്കുക. ഇത്തരത്തില്‍ ചെയ്ത് ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു.

ഗുണങ്ങള്‍

ഗുണങ്ങള്‍

സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് ബേക്കിംഗ് സോഡ നല്‍കുന്നത്. നിങ്ങളെ പലപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം. എങ്ങനെയെല്ലാം ഇത് സഹായിക്കുന്നു എന്ന് നോക്കാം.

 കറുത്ത കുത്തുകള്‍ മാറ്റുന്നു

കറുത്ത കുത്തുകള്‍ മാറ്റുന്നു

മുഖത്തെ കറുത്ത കുത്തുകള്‍ പലപ്പോഴും പല വിധത്തില്‍ നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു. ആത്മവിശ്വാസം പോലും ഇല്ലാതാക്കുന്ന രീതിയില്‍ കറുത്ത കുത്തുകള്‍ നിങ്ങളെ കീഴടക്കുന്നു. ആഴ്ചയില്‍ മൂന്ന് ദിവസം ഒരു മാസം ഈ മിശ്രിതം തേച്ചാല്‍ അത് സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്നു. കറുത്ത കുത്തുകളിലെ മാറ്റം നിങ്ങള്‍ക്ക് പെട്ടെന്ന് തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു.

മുഖക്കുരു പാടുകള്‍

മുഖക്കുരു പാടുകള്‍

പല കൗമാരക്കാരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് മുഖക്കുരു പാടുകള്‍. മുഖക്കുരു പാടുകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ബേക്കിംഗ് സോഡ വെളിച്ചെണ്ണ മിശ്രിതം. ഇത് മുഖത്ത് തേച്ചാല്‍ അത് പെട്ടെന്ന് തന്നെ മുഖക്കുരു പാടുകള്‍ക്ക് പൂര്‍ണ പരിഹാരം നല്‍കുന്നു.

ചര്‍മ്മത്തിന് നിറം

ചര്‍മ്മത്തിന് നിറം

ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെ മുന്നിലാണ് വെളിച്ചെണ്ണ ബേക്കിംഗ് സോഡ മിശ്രിതം. ഇത് ചര്‍മ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുകയും നിറവും സൗന്ദര്യവും ഗ്യാരണ്ടി നല്‍കുകയും ചെയ്യുന്ന ഒന്നാണ് ഈ മിശ്രിതം.

അകാല വാര്‍ദ്ധക്യം തടയുന്നു

അകാല വാര്‍ദ്ധക്യം തടയുന്നു

അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒരു മാര്‍ഗ്ഗമാണ് ബേക്കിംഗ് സോഡയും വെളിച്ചെണ്ണയും. വാര്‍ദ്ധക്യസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇത്.

 മുഖത്തെ ചുളിവുകള്‍

മുഖത്തെ ചുളിവുകള്‍

പലര്‍ക്കും മുഖത്ത് ചുളിവുകളും മറ്റും വരുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് ബേക്കിംഗ് സോഡയും വെളിച്ചെണ്ണയും. മുഖത്തെ എല്ലാ വിധത്തിലുള്ള ചുളിവുകള്‍ക്കും പരിഹാരമാണ് ഇത്.

മൃതകോശങ്ങള്‍ക്ക് പരിഹാരം

മൃതകോശങ്ങള്‍ക്ക് പരിഹാരം

മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡയും വെളിച്ചെണ്ണയും. മൃതകോശങ്ങള്‍ പലപ്പോഴും പല വിധത്തിലാണ് ചര്‍മ്മത്തിന്റെ ആരോഗ്യം നശിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ മൃതകോശങ്ങളെ പൂര്‍ണമായും നീക്കാന്‍ ഇത് സഹായിക്കുന്നു.

വൈറ്റ്‌ഹെഡ്‌സ് ഇല്ലാതാക്കുന്നു

വൈറ്റ്‌ഹെഡ്‌സ് ഇല്ലാതാക്കുന്നു

വൈറ്റ്‌ഹെഡ്‌സ് കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പരിഹാരം കാണാനുള്ള മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ബേക്കിംഗ് സോഡയും വെളിച്ചെണ്ണയും. വൈറ്റ് ഹെഡ്‌സ് ഇല്ലാതാക്കാന്‍ ഇവ രണ്ടും മിക്‌സ് ചെയ്ത് മുഖത്തും മൂക്കിലും ഉള്ള വൈറ്റ്‌ഹെഡ്‌സ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

കരുവാളിപ്പ് മാറ്റുന്നു

കരുവാളിപ്പ് മാറ്റുന്നു

മുഖത്തുണ്ടാകുന്ന കരുവാളിപ്പ് മാറ്റാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ്‌സോഡയും വെളിച്ചെണ്ണയും. ഇത് സൂര്യപ്രകാശം മൂലമുണ്ടാകുന്ന കറുപ്പിനും കരുവാളിപ്പിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ഒന്നാണ് ബേക്കിംഗ് സോഡയും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത തേക്കുന്നതിലൂടെ ലഭിക്കുന്നത്.

English summary

Coconut Oil and Baking Soda Face Mask to Look Younger

Mix the baking soda and coconut oil until you get a smooth paste. These two ingredients are commonly used for skin care.
Story first published: Tuesday, January 2, 2018, 12:00 [IST]