പരുവിന്‌ ചില പരിഹാരങ്ങള്‍

Posted By: Archana V
Subscribe to Boldsky

ചര്‍മ്മത്തിലുണ്ടാകുന്ന ഒരു തരം ചെറിയ വീക്കമാണ്‌ പരു . ചലം എന്നറിയപ്പെടുന്ന മഞ്ഞ നിറമുള്ള പഴുപ്പായിരിക്കും ഇത്‌ നിറയെ. ഇത്‌ യഥാര്‍ത്ഥത്തില്‍ വലിയ മുഖക്കുരുവാണ്‌. പരു ഉണ്ടാകുന്നതിന്‌ വളരെ സാധാരണമായ മുഖക്കുരു മുതല്‍ അതിസങ്കീര്‍ണമായ വസൂരി വരെ കാരണമാകാം.

ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടായാല്‍ശരീരം ശ്വേത രക്താണുക്കള്‍ കൊണ്ട്‌ ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കും . ഇതിന്റെ ഫലമായി അണുബാധിതമായ ദ്രവവും നശിച്ച ശ്വേതരക്താണുക്കളും ചേര്‍ന്ന മിശ്രിതം ഉണ്ടാകും ( ചലം). ചര്‍മ്മത്തിന്‌ താഴെയും രോമകൂപങ്ങളിലും ചലം ഉണ്ടാകുന്നത്‌ പരുവിന്‌ കാരണമാകും.

മുഖക്കുരു

മുഖക്കുരു

പരു ഉണ്ടാകാന്‍ കാരണമാകുന്ന ചര്‍മ്മത്തിന്റെ സാധാരണ അവസ്ഥകളില്‍ ഒന്നാണിത്‌. പരു മുഖക്കുരുവിനേക്കാള്‍ വലുതായിരിക്കും. ഏതെങ്കിലും രോമകൂപത്തിന്റെ ആവരണം തകരുന്നത്‌ മൂലം ചര്‍മ്മത്തില്‍ കഠിനമായി ചൊറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ ഇത്‌ സംഭവിക്കാം.

സോറിയാസിസ്‌

സോറിയാസിസ്‌

ചര്‍മ്മത്തില്‍ ചുവന്നതും ചൊറിച്ചില്‍ ഉള്ളതുമായ വരകള്‍പോലുള്ള പാടുകള്‍ വരുന്ന അവസ്ഥയാണിത്‌. അണുബാധ, സമ്മര്‍ദ്ദം, ചില രാസവസ്‌തുക്കള്‍, ചില മരുന്നുകള്‍ എന്നിവയെല്ലാം പരുവോട്‌ കൂടിയ സോറിയാസിസിന്‌ കാരണമാകാം.

റൊസാസിയ

റൊസാസിയ

ഈ ത്വക്‌ രോഗം സാധാരണ മുഖചര്‍മ്മം ചുവക്കുന്നതിനും മുഖക്കുരു ഉണ്ടാകുന്നതിനും കാരണമാകും. എന്നാല്‍ , ഇന്‍ഫ്‌ളമേറ്ററി റൊസാസിയ എന്നറിയപ്പെടുന്ന രോഗം പരുവിന്‌ കാരണമാകും.

ചിക്കന്‍പോക്‌സ്‌

ചിക്കന്‍പോക്‌സ്‌

വൈറസ്‌ ബാധയെ തുടര്‍ന്ന്‌ ഉണ്ടാകുന്ന ഈ ബാല്യകാല രോഗവും മറ്റ്‌ അനുബന്ധ രോഗങ്ങളും ത്വക്കിന്‌ ക്ഷതം സംഭവിക്കാന്‍ കാരണമാകും. രോഗം മൂര്‍ച്ഛിക്കുന്നതിന്‌ അനുസരിച്ച്‌ ഇത്‌ ക്രമേണ പരുവായി മാറും.

ഐജിഎ പെംഫിഗസ്‌

ഐജിഎ പെംഫിഗസ്‌

രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന ഈ അപൂര്‍വ രോഗത്തിന്റെ ലക്ഷണമാകാം ചിലപ്പോള്‍ പരു.

വസൂരി

വസൂരി

കഴിഞ്ഞ നൂറ്റാണ്ടില്‍ ലക്ഷകണക്കിന്‌ ആളുകളുടെ മരണത്തിന്‌ ഇടയാക്കിയ ഈ അപകടകാരിയായ രോഗത്തിന്റെ ഏറ്റവും പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്‌ പരു. ഇതിനുള്ള പ്രതിരോധ കുത്തി വയ്‌പ്പ്‌ കണ്ടെത്തിയതിനാല്‍ ഇപ്പോള്‍ അപകടകാരിയല്ല. രോഗകാരണമായ വൈറസിന്റെ സാമ്പിള്‍ യുഎസിലെയും റഷ്യയിലെയും ലബോറട്ടറികളില്‍ സൂക്ഷിച്ചിട്ടുണ്ട്‌.

പരു എങ്ങനെ ഭേദമാക്കാം

പരു എങ്ങനെ ഭേദമാക്കാം

പരു ഉണ്ടാകാന്‍ കാരണമാകുന്ന അവസ്ഥകള്‍ കണ്ടെത്തി ഡോക്ടര്‍മാര്‍ ചികിത്സിച്ച്‌ ഭേദമാക്കും. അതേസമയം മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും വാങ്ങാവുന്ന കാലമിന്‍ ലോഷന്‍, ബെന്‍സോയില്‍ പെറോക്‌സൈഡ്‌ ജെല്‍ പോലുള്ള മരുന്നുകളും തല്‍ക്കാലത്തേക്ക്‌ ആശ്വാസം നല്‍കാന്‍ സഹായിക്കും.

മുഖക്കുരു ഉണ്ടായ ചര്‍മ്മത്തില്‍ പരു വരാനുള്ള സാധ്യത കൂടുതലാണ്‌. ചര്‍മ്മത്തില്‍ ചുവപ്പ്‌, വേദന, പഴുപ്പ്‌ എന്നിവയാണ്‌ ഇതിന്റെ ലക്ഷണങ്ങള്‍, ശരിയായ രീതിയില്‍ ചികിത്സിച്ചില്ല എങ്കില്‍ ഇത്തരത്തിലുള്ള പഴുപ്പോട്‌ കൂടിയ മുഖക്കുരു കൂടുതല്‍ വഷളാകും. തകരാറുകള്‍ പരമാവധി കുറയ്‌ക്കുന്നതിനും പരു എളുപ്പത്തില്‍ ഭേദമാകുന്നതിനും ചില വീട്ടു മരുന്നുകള്‍ സഹായിക്കും

പരുവിന്‌ പരിഹാരം നല്‍കുന്ന വീട്ടു മരുന്നുകള്‍

പരുവിന്‌ പരിഹാരം നല്‍കുന്ന വീട്ടു മരുന്നുകള്‍

മുഖത്ത്‌ എപ്പോള്‍ വേണമെങ്കിലും പഴുപ്പ്‌ ഉണ്ടാകാം. രോമകൂപങ്ങള്‍ അടയുക, അമിതമായി എണ്ണമയം അടിഞ്ഞ്‌ കൂടുക, ചര്‍മ്മ സംരക്ഷത്തിന്‌ ശ്രദ്ധ നല്‍കാതിരിക്കുക എന്നിവയെല്ലാം ഇതിനുള്ള സാഹചര്യം ഒരുക്കും, സാധാരണ മുഖക്കുരുവിനേക്കാള്‍ കൂടുതല്‍ ശ്രദ്ധയില്‍പെടുകയാണെങ്കില്‍ താഴെ പറയുന്ന ചില പ്രതിവിധികള്‍ പരീക്ഷിച്ച്‌ നോക്കാം

കാബേജ്‌ , ഒലീവ്‌ ഓയില്‍

കാബേജ്‌ , ഒലീവ്‌ ഓയില്‍

മുഖക്കുരു , പരു ഉള്‍പ്പടെയുള്ള ചര്‍മ്മത്തിന്റെ തകരാറുകള്‍ പരിഹരിക്കാന്‍ കാബേജ്‌ വളരെ മികച്ചതാണ്‌. കേബേജ്‌ ഇലകള്‍ ചതച്ച്‌ ഒലീവ്‌ ഓയിലും ചേര്‍ത്തിളക്കിയ മിശ്രിതം പരു ഉള്ള ഭാഗത്ത്‌ പുരട്ടുക.

പാര്‍സ്ലി

പാര്‍സ്ലി

രോമകൂപങ്ങളിലെ അണുബാധ അകറ്റാനും എണ്ണമയം നീക്കം ചെയ്യാനും പാര്‍സ്ലി നീര്‌ സഹായിക്കും. കനംകുറഞ്ഞ ഒരു തുണികഷ്‌ണം പാര്‍സ്ലി നീരില്‍ മുക്കി പരുവുള്ള ചര്‍മ്മത്തില്‍ 15 മിനുട്ട്‌ നേരം വയ്‌ക്കുക

ഇഞ്ചി

ഇഞ്ചി

ബാക്ടീരിയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഇഞ്ചിക്ക്‌ പഴുപ്പ്‌ ഇല്ലാതാക്കാനുള്ള കഴിവും ഉണ്ട്‌. ദിവസവും ശുദ്ധമായ ഇഞ്ചിനീര്‌ കുടിക്കുന്നത്‌ ശീലമാക്കുക.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

വിവിധ തരം ചര്‍മ്മ രോഗങ്ങള്‍ ഭേദമാക്കാന്‍ കറ്റാര്‍വാഴയ്‌ക്ക്‌ കഴിയും. കറ്റാര്‍ വാഴ നീര്‌ അല്ലെങ്കില്‍ ജെല്ല്‌ പരുവുള്ള ഭാഗത്ത്‌ പുരട്ടുന്നതിലൂടെ വളരെ പെട്ടെന്ന്‌ ആശ്വാസം കണ്ടെത്താന്‍ കഴിയും.

ചൂട്‌ പിടിക്കുക

ചൂട്‌ പിടിക്കുക

പരുവുള്ള ഭാഗത്ത്‌ ചൂട്‌ പിടിക്കുന്നത്‌ ആശ്വാസം നല്‍കും- വെള്ളത്തിന്‌ അധികം ചൂടില്ല എന്ന്‌ ഉറപ്പ്‌ വരുത്തുക

ആപ്പിള്‍ സിഡര്‍ വിനഗര്‍

ആപ്പിള്‍ സിഡര്‍ വിനഗര്‍

ചര്‍മ്മത്തില്‍ പഴുപ്പുണ്ടാകാന്‍ കാരണമാകുന്ന ബാക്ടീരിയയെ നശിപ്പിക്കാന്‍ ആപ്പിള്‍ സിഡര്‍ വിനഗര്‍ സഹായിക്കും. ചര്‍മ്മത്തിന്റെ പിഎച്ച്‌ നില സന്തുലിതമാക്കാന്‍ വിനഗറിന്റെ അമ്ലഗുണം സഹായിക്കും. ചര്‍മ്മത്തിലെ അമിത എണ്ണമയം ഇത്‌ വലിച്ചെടുക്കും.

ആപ്പിള്‍ സിഡര്‍ വിനഗര്‍ നേര്‍പ്പിച്ച്‌ വേണം ഉപയോഗിക്കാന്‍. അതിനായി വിനഗര്‍ എത്ര എടുക്കുന്നുവോ അതിന്റെ മൂന്നോ നാലോ ഇരട്ടി വെള്ളം ചേര്‍ക്കുക.

ഈ ലായിനിയില്‍ വൃത്തിയുള്ള ഒരു പഞ്ഞി മുക്കി നേരിട്ട്‌ ചര്‍മ്മത്തില്‍ പുരട്ടുക. പത്ത്‌ മിനുട്ടിന്‌ ശേഷം ഇളം ചൂട്‌ വെള്ളത്തില്‍ കഴുകി കളയുക. ദിവസം മൂന്ന്‌ തവണ വീതം ഇത്‌ ആവര്‍ത്തിക്കുക.പരുവിന്റെ അവസ്ഥ രൂക്ഷമാണെങ്കില്‍ ഈ ലായിനി രാത്രി മുഴുവന്‍ നിലനിര്‍ത്തുക. കഴുകി കളയരുത്‌.

വെള്ളം

വെള്ളം

ദിവസം കുറഞ്ഞത്‌ 8 ഗ്ലാസ്സ്‌ വെള്ളം എങ്കിലും കുടിക്കണം. മുഖക്കുരുവിന്‌ കാരണമാകുന്ന ശരീരത്തിലെ വിഷാംശങ്ങള്‍ പുറത്തു പോകുന്നതിന്‌ ഇത്‌ സഹായിക്കും. കൂടാതെ ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും ഇത്‌ സഹായിക്കും. രോമകൂപങ്ങളില്‍ മൃതകോശങ്ങള്‍ അടിഞ്ഞ്‌ കൂടുന്നതിന്‌ പരിഹാരം നല്‍കാന്‍ ഇതിലൂടെ കഴിയും. മികച്ച ഫലം ലഭിക്കുന്നതിന്‌ അരിച്ചെടുത്ത വെള്ളം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

English summary

Causes Of Pustules

A common occurrence in acne-ridden skin is the development of a pustule, which is characterized by redness, inflammation and the unsightly appearance of pus.