For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിളങ്ങും ചര്‍മത്തിന് പാവയ്ക്ക ഇങ്ങനെ

ഏതെല്ലാം വിധത്തിലാണ് പാവയ്ക്ക കൊണ്ടുള്ള ഫേസ്പായ്ക്കുകള്‍ സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിയ്ക്കുകയെന്നറിയ

|

ചര്‍മസംരക്ഷണത്തിന് പലപ്പോഴും ഭക്ഷണവസ്തുക്കളാണ് കൂടുതല്‍ സഹായകം. ഇതിനു പറ്റിയ ഒന്നാണ് പാവയ്ക്ക.

ധാരാളം വൈറ്റമിനുകളും ധാതുക്കളുമടങ്ങിയ ഇത് പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ഇതല്ലാതെയും പല തരം സൗന്ദര്യപ്രശ്‌നങ്ങള്‍ക്കുള്ള മരുന്നായും പാവയ്ക്ക ഉപയോഗിയ്ക്കാം.

ഏതെല്ലാം വിധത്തിലാണ് പാവയ്ക്ക കൊണ്ടുള്ള ഫേസ്പായ്ക്കുകള്‍ സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിയ്ക്കുകയെന്നറിയൂ,

ഓറഞ്ചു തൊലി ,പാവയ്ക്ക

ഓറഞ്ചു തൊലി ,പാവയ്ക്ക

കുറച്ചു ഓറഞ്ചു തൊലി ഒന്നോ രണ്ടോ ദിവസം സൂര്യപ്രകാശത്തിൽ ഉണക്കുക.പാവയ്ക്കയിൽ നിന്നും വിത്തുകൾ മാറ്റിയ ശേഷം ഒരു ബ്ലെൻഡറിൽ പാവയ്ക്ക വിത്തുകളും ഉണങ്ങിയ ഓറഞ്ചു തൊലിയുമായി നന്നായി അരയ്ക്കുക.ഇത് വട്ടത്തിൽ നിങ്ങളുടെ മുഖത്ത് ഉരസുക.10 മിനിറ്റ് മസാജ് ചെയ്ത ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയുക.

കുക്കുമ്പര്‍

കുക്കുമ്പര്‍

മിക്സിയിൽ കുറച്ചു പാവയ്ക്ക,കുക്കുമ്പര്‍

കഷണങ്ങൾ ഇട്ട് നന്നായി അരയ്ക്കുക.ഇത് മുഖത്തും കഴുത്തിലും പുരട്ടി 10 -15 മിനിട്ടിനു ശേഷം സാധാരണ വെള്ളത്തിൽ കഴുകിക്കളയുക.ഇത് പതിവായി ചെയ്താൽ തിളങ്ങുന്ന ചർമ്മം നിങ്ങൾക്ക് ലഭിക്കും.

ആര്യ വേപ്പില

ആര്യ വേപ്പില

ഒരു ബ്ലെൻഡറിൽ കുറച്ചു പാവയ്ക്കയും ആര്യ

വേപ്പിലയും ഒരു സ്പൂൺ മഞ്ഞൾപ്പൊടിയുമായി ചേർത്ത് അരച്ച് കട്ടിയുള്ള മിശ്രിതം തയ്യാറാക്കുക.ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടി 10 -15 മിനിറ്റിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകുക.ഇത് ദിവസവും ചെയ്താൽ മുഖക്കുരു ഇല്ലാത്ത ചർമ്മം നിങ്ങൾക്ക് ലഭിക്കും.

തുളസി

തുളസി

ഒരു മിക്സിയിൽ കുറച്ചു പാവയ്ക്കയും ഒരു കൈപ്പിടി നിറയെ വേപ്പിലയും തുളസിയിലയും ചേർത്ത് അരയ്ക്കുക.ഇത് നന്നായി കട്ടിയുള്ള പേസ്റ്റാക്കി അരച്ച ശേഷം ഇതിലേക്ക് ഒരു സ്പൂൺ പാൽ ചേർത്ത് കുഴച്ചു മുഖത്തു പുരട്ടുക.10 -15 മിനിട്ടിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകുക.ഇത് പതിവായി ചെയ്താൽ വൃത്തിയുള്ള തിളങ്ങുന്ന ചർമ്മം നിങ്ങൾക്ക് സ്വന്തമാക്കാം.

കറ്റാർവാഴ

കറ്റാർവാഴ

3 -4 കഷണം പാവയ്ക്ക വിത്തില്ലാതെ എടുക്കുക.കറ്റാർവാഴയുടെ തൊലി മാറ്റി ജെൽ എടുക്കുക.ഒരു സ്പൂൺ തേനുമായി ചേർത്ത് ഇവ നന്നായി അരയ്ക്കുക.നല്ല കട്ടിയുള്ള പേസ്റ്റാക്കി മുഖത്തും കഴുത്തിലും പുരട്ടുക.10 -15 മിനിട്ടിനു ശേഷം ചൂടുവെള്ളത്തിൽ കഴുകുക.ഇത് ദിവസവും ചെയ്താൽ തിളങ്ങുന്ന മൃദുലമായ ചർമ്മം നിങ്ങൾക്ക് ലഭിക്കും.

Read more about: beauty skin care
English summary

Bittergourd For Glowing Skin

Bittergourd For Glowing Skin, read more to know about
X
Desktop Bottom Promotion