അര ടീസ്പൂണ്‍ തേങ്ങാപ്പാല്‍ മതി വെളുക്കാന്‍

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ട്. പലപ്പോഴും നിറമില്ലായ്മ തന്നെയാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെല്ലാം ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും ഇനി അല്‍പം തേങ്ങാപ്പാല്‍ മതി. ഇത് സൗന്ദര്യത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല സൗന്ദര്യസംരക്ഷണത്തിന് ഒരു മുതല്‍ക്കൂട്ടാണ് തേങ്ങാപ്പാല്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

മുടി കൊഴിഞ്ഞിടത്ത് വീണ്ടും വരും ഉറപ്പ്

പലപ്പോഴും പല വിധത്തിലാണ് ചര്‍മ്മസംരക്ഷണം വെല്ലുവിളിയായി മാറുന്നത്. എന്നാല്‍ തേങ്ങാപ്പാല്‍ ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുക മാത്രമല്ല മുഖത്തെ കറുത്ത കുത്തുകളും പാടുകളും ഇല്ലാതാക്കി വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് തേങ്ങാപ്പാല്‍ സഹായിക്കുന്നു. ഇത് കൂടാതെ പല വിധത്തിലുള്ള ഗുണമാണ് തേങ്ങാപ്പാല്‍ ചര്‍മ്മത്തിനും മുടിക്കും നല്‍കുന്നത്. എന്തൊക്കെയാണ് തേങ്ങാപ്പാല്‍ കൊണ്ട് മുടിക്കും ചര്‍മ്മത്തിനും നല്‍കുന്ന ഗുണങ്ങള്‍ എന്നു നോക്കാം.

ചര്‍മ്മം ക്ലീന്‍ ആക്കാന്‍

ചര്‍മ്മം ക്ലീന്‍ ആക്കാന്‍

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ തേങ്ങാപ്പാല്‍ നല്‍കുന്നുണ്ട്. പല വിധത്തിലാണ് ഇത് ചര്‍മ്മത്തിന് സഹായിക്കുന്നു. അല്‍പം തേങ്ങാപ്പാല്‍ എടുത്ത് പഞ്ഞിയില്‍ ആക്കി ഇത് കൊണ്ട് മുഖത്ത് നല്ലതു പോലെ അമര്‍ത്തി തുടക്കുക. ഇത് ഒളിച്ചിരിക്കുന്ന ഏത് അഴുക്കിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

നല്ലൊരു സ്‌ക്രബ്ബര്‍

നല്ലൊരു സ്‌ക്രബ്ബര്‍

തേങ്ങാപ്പാല്‍ നല്ലൊരു സ്‌ക്രബ്ബര്‍ ആണ്. ഇത് മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അല്‍പം അരിപ്പൊടി എടുത്ത് ഇത് തേങ്ങാപ്പാലില്‍ മിക്‌സ് ചെയ്ത് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

നല്ലൊരു ഫേസ്പാക്ക്

നല്ലൊരു ഫേസ്പാക്ക്

നല്ലൊരു ഫേസ്പാക്ക് ആണ് ഇത്. അല്‍പം ബദാം കുതിര്‍ത്ത് അരച്ചെടുത്ത് ഇത് പേസ്റ്റ് രൂപത്തിലാക്കി ഇതില്‍ തേങ്ങാപ്പാല്‍ മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഇത് കഴുത്തിലെ കറുപ്പ് നിറത്തെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

മഞ്ഞളും തേങ്ങാപ്പാലും

മഞ്ഞളും തേങ്ങാപ്പാലും

ഒരു ടീസ്പൂണ്‍ തേങ്ങാപ്പാലില്‍ അല്‍പം മഞ്ഞള്‍ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് ചര്‍മ്മത്തിന് പല വിധത്തില്‍ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ആഴ്ചയില്‍ മൂന്ന് തവണ ഇത് ചെയ്യാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കാന്‍ സഹായിക്കുന്നു.

 വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മത്തിന്

ചര്‍മ്മം വരണ്ടിരിക്കുന്നതാണ് മറ്റൊന്ന്. ഇത് പലപ്പോഴും ചര്‍മ്മത്തിലെ പ്രശ്‌നങ്ങളെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കി സ്ഥിരമായുണ്ടാവുന്ന പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദിവസവും കിടക്കാന്‍ പോവുന്നതിന് അരമണിക്കൂര്‍ മുന്‍പ് ഇത് ചെയ്ത് നോക്കൂ. എല്ലാ വിധത്തിലും ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

 മുഖക്കുരുവിനെ ഇല്ലാതാക്കുന്നു

മുഖക്കുരുവിനെ ഇല്ലാതാക്കുന്നു

മുഖക്കുരുവും മുഖക്കുരു പാടുകളും പലപ്പോഴും പല വിധത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു തേങ്ങാപ്പാല്‍. തേങ്ങാപ്പാല്‍ തേച്ച് പിടിപ്പിക്കുന്നത് മുഖക്കുരുവിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല മുഖക്കുരുവിന്റെ പാടുകള്‍ക്കും ഇത് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കറുത്ത പാടുകള്‍

കറുത്ത പാടുകള്‍

മുഖത്തുണ്ടാവുന്ന കറുത്ത പാടുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തേങ്ങാപ്പാല്‍. തേങ്ങാപ്പാലിന്റെ ഉപയോഗം പല വിധത്തില്‍ നിങ്ങളുടെ ചര്‍മ്മത്തിന് സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിലെ കറുത്ത പാടുകളെ പാടേ തുടച്ച് മാറ്റി പാടുകളില്ലാത്ത ചര്‍മ്മം നല്‍കുന്നു.

 അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം

വാര്‍ദ്ധക്യ ഫലമായി പലപ്പോഴും മുഖത്തുണ്ടാവുന്ന ചുളിവുകള്‍ പലപ്പോഴും സൗന്ദര്യസംരക്ഷണത്തില്‍ വില്ലനാവാറുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ നമുക്ക് ഒരു സ്പൂണ്‍ തേങ്ങപ്പാലില്‍ കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും പ്രായം കുറക്കുന്നതിനും സഹായിക്കുന്നു.

 തൈരും തേങ്ങാപ്പാലും

തൈരും തേങ്ങാപ്പാലും

തൈരും തേങ്ങാപ്പാലും സൗന്ദര്യത്തിന്റെ കാര്യത്തില്‍ പകരം വെക്കാനില്ലാത്ത ഒരു സൗന്ദര്യക്കൂട്ടാണ്. ഒരു സ്പൂണ്‍ തൈരും ഒരു സ്പൂണ്‍ തേങ്ങാപ്പാലും മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റമൂലിയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

 ഓട്‌സും തേങ്ങാപ്പാലും

ഓട്‌സും തേങ്ങാപ്പാലും

ഓട്‌സും തേങ്ങാപ്പാലും മിക്‌സ് ചെയ്ത് മുഖത്ത് തേക്കുന്നതും പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്ന ഒന്നാണ്. ഇത് പലപ്പോഴും പല വിധത്തില്‍ ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍ക്കെതിരെ പോരാടുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം ഇത് പരിഹാരം കാണാന്‍ സഹായിക്കുന്നു.

English summary

Best ways to get glowing skin with coconut milk

We have listed some amazing beauty benefits of coconut milk for hair and skin, read on.
Story first published: Tuesday, March 27, 2018, 15:40 [IST]