ഒരാഴ്ച സ്ഥിരമായി പയറുപൊടി,10വയസ്സ് കുറക്കാം

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ചെറിയ കുട്ടികള്‍ക്ക് പോലും ചെറുപയര്‍ പൊടി തേച്ച് കുളിപ്പിക്കുന്ന ശീലം പണ്ടുമുതല്‍ക്കേ ഉണ്ട്. കാരണം ചര്‍മ്മസംരക്ഷണത്തില്‍ അ ത്രയേറെ പ്രാധാന്യമാണ് ചെറുപയര്‍ പൊടിക്ക് ഉള്ളത്. സോപ്പിന് പകരം ചെറുപയര്‍ പൊടി ഉപയോഗിക്കുന്നുണ്ട് നമ്മളില്‍ പലരും. കാരണം അത്രയേറെ ഗുണങ്ങളാണ് ചെറുപയര്‍ പൊടി നമുക്ക് നല്‍കുന്നത്.

ചെറുപയര്‍ പൊടി ഉപയോഗിക്കുമ്പോള്‍ പല തരത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. മുഖത്തിന്റെ പ്രശ്‌നങ്ങളാണെങ്കിലും ചര്‍മ്മത്തിന്റെ കാര്യത്തിലാണെങ്കിലും ഏത് അവസ്ഥയിലും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. കേശസംരക്ഷണത്തിന്റെ കാര്യത്തിലും യാതൊരു പ്രശ്‌നവും ഇല്ലാതെ തന്നെ ചെറുപയര്‍ പൊടി ഉപയോഗിക്കാവുന്നതാണ്. ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി.

ചെറുപ്പത്തിലെ മുടി കൊഴിച്ചിലിന് പരിഹാരം

ചെറുപയര്‍ പൊടി ഉപയോഗിക്കുമ്പോള്‍ ഏതൊക്കെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു എന്ന് നോക്കാം. ഇത് പലപ്പോഴും നമ്മളെ അലട്ടുന്ന ഒട്ടുമിക്ക സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. ബ്യൂട്ടി പാര്‍ലറിലും മറ്റും പോയി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ചെറുപയര്‍ പൊടി ഉപയോഗിക്കുന്നത്. എന്തൊക്കെയാണ് ചെറുപയര്‍ പൊടി ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എന്ന് നോക്കാം.

ചര്‍മ്മം മൃദുലമാകുന്നു

ചര്‍മ്മം മൃദുലമാകുന്നു

അല്‍പം പാലിലോ തൈരിലോ ചെറുപയര്‍ പൊടി മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് മുഖത്തെ ചര്‍മ്മത്തെ വളരെയധികം സോഫ്റ്റാക്കുന്നു. ഏത് പ്രായക്കാര്‍ക്കും യാതൊരു വിധ സങ്കോചവും കൂടാതെ ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. ചര്‍മ്മത്തിന് മാര്‍ദ്ദവവും നിറവും നല്‍കാന്‍ ഇത് ഉപയോഗിക്കാം.

അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ചെറുപയര്‍ പൊടി ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകളും മറ്റും ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും വാര്‍ദ്ധക്യമെന്ന പ്രശ്‌നത്തെ അകറ്റുന്നതിനും സഹായിക്കുന്നു.

മുഖത്തെ എണ്ണമയം

മുഖത്തെ എണ്ണമയം

എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് യാതൊരു വിധത്തിലുള്ള പ്രശ്‌നവും ഇല്ലാതെ തന്നെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ഇത് ചര്‍മ്മത്തിലെ അമിത എണ്ണമയത്തെ ഇല്ലാതാക്കുന്നു. കൂടാതെ ചര്‍മ്മത്തിന് തിളക്കവും നല്‍കുന്നു.

വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മത്തിന്

എണ്ണമയമുള്ള ചര്‍മ്മത്തിന് മാത്രമല്ല വരണ്ട ചര്‍മ്മത്തിനും നല്ലൊരു പരിഹാരമാണ് ഇത്. അല്‍പം പാല്‍പ്പാടയില്‍ ചെറുപയര്‍ പൊടി നല്ലതു പോലെ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ചര്‍മ്മത്തിന്റെ കാര്യത്തില്‍ പ്രശ്‌നമുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ഇത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വരണ്ട ചര്‍മ്മം ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.

മുഖക്കുരു പാടുകള്‍ക്ക്

മുഖക്കുരു പാടുകള്‍ക്ക്

മുഖക്കുരു പാടുകള്‍ പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ചിലതാണ്. എന്നാല്‍ ഇതിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാനും മുഖക്കുരു പാടുകള്‍ ലവലേശം പോലുമില്ലാതെ തുടച്ച് നീക്കാനും സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ഇത് അല്‍പം നാരങ്ങ നീരില്‍ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖക്കുരു പാടുകളും മുഖക്കുരുവും അകറ്റുന്നു.

സണ്‍ടാന്‍ മാറ്റുന്നതിന്

സണ്‍ടാന്‍ മാറ്റുന്നതിന്

പലപ്പോഴും മുഖത്തുണ്ടാവുന്ന സണ്‍ടാന്‍ പലരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ്. എന്നാല്‍ അതിനെ ഇല്ലാതാക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ചെറുപയര്‍ പൊടി തൈരില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിച്ച ശേഷം തണുത്ത വെള്ളത്തില്‍ അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

അമിത രോമത്തെ ഇല്ലാതാക്കുന്നു

അമിത രോമത്തെ ഇല്ലാതാക്കുന്നു

അമിത രോമവളര്‍ച്ചയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ചെറുപയര്‍ പൊടി അല്‍പം വെള്ളത്തില്‍ ചാലിച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് ദേഹത്ത് തേച്ച് പിടിപ്പിക്കാം. ഇത് അമിത രോമവളര്‍ച്ചയെ ഇല്ലാതാക്കുകയും ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ചെറിയ കുട്ടികള്‍ക്ക് ഇത്തരം മാര്‍ഗ്ഗങ്ങള്‍ രോമം കൊഴിഞ്ഞ് പോവുന്നതിന് വേണ്ടി ചെയ്യാറുണ്ട് അമ്മമാര്‍.

നല്ലൊരു സ്‌ക്രബ്ബര്‍

നല്ലൊരു സ്‌ക്രബ്ബര്‍

നല്ലൊരു സ്‌ക്രബ്ബറാണ് ചെറുപയറു പൊടി. ചെറുപയര്‍ പൊടിയില്‍ അല്‍പം റോസ് വാട്ടര്‍ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ ഇത് മുഖത്തെ മൃതകോശങ്ങള്‍ക്ക് പരിഹാരം കാണുകയും നല്ല കോശങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 തൂങ്ങിയ ചര്‍മ്മത്തിന് ഉറപ്പ്

തൂങ്ങിയ ചര്‍മ്മത്തിന് ഉറപ്പ്

തൂങ്ങിയ ചര്‍മ്മത്തിന് പരിഹാരം നല്‍കുന്ന കാര്യത്തില്‍ മുന്നിലാണ് ചെറുപയര്‍ പൊടി. മുട്ടയുടെ മഞ്ഞയില്‍ അല്‍പം ചെറുപയര്‍ പൊടി മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് തൂങ്ങിയ ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് നല്ല തിളങ്ങുന്ന ചര്‍മ്മം നല്‍കുകയും ചെയ്യുന്നു.

മുഖത്തെ കറുത്ത കുത്തുകള്‍

മുഖത്തെ കറുത്ത കുത്തുകള്‍

മുഖത്തുണ്ടാവുന്ന കറുത്ത കുത്തുകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. അഞ്ചോ ആറോ ബദാം വെള്ളത്തിലിട്ട് കുതിര്‍ത്ത് ഇത് പിറ്റേ ദിവസം രാവിലെ പേസ്റ്റ് രൂപത്തില്‍ അരച്ചെടുത്ത് പയറു പൊടിയുമായി മിക്‌സ് ചെയ്യുന്നു. ഇത്തരത്തില്‍ ചെയ്യുന്നത് എല്ലാ വിധത്തിലുള്ള കറുത്ത കുത്തുകളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മുടി കൊഴിച്ചിലിന് പരിഹാരം

മുടി കൊഴിച്ചിലിന് പരിഹാരം

മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും മികച്ച ഒന്നാണ് ചെറുപയര്‍ പൊടി. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുകയും തലയിലെ അഴുക്കിനെ പൂര്‍ണമായും കളയുകയും ചെയ്യുന്നു. മാത്രമല്ല മുടിക്ക് ആരോഗ്യവും നല്‍കുന്നു. എന്നാല്‍ ചെറുപയര്‍ പൊടി ഉപയോഗിക്കുമ്പോള്‍ ഒരിക്കലും ഷാമ്പൂ ഉപയോഗിക്കരുത്.

English summary

Benefits Of green Gram Flour For Skin And Its Uses

This article is explaining the top ten beauty benefits of green gram flour read on.
Story first published: Thursday, January 4, 2018, 13:00 [IST]