For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടുത്ത മുഖത്തിന് ഇനി ബീറ്റ്‌റൂട്ടും തേനും ഇങ്ങനെ

|

നിറമില്ലായ്മ സൗന്ദര്യസംരക്ഷണത്തിന് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മളില്‍ പലരും. പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ നമ്മുടെ മുഖത്തിന് പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നുണ്ട്. കാരണം വിപണിയില്‍ ഇന്ന് ലഭ്യമാവുന്ന പല വസ്തുക്കളും പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന് ഉണ്ടാക്കുന്ന വെല്ലുവിളി എന്ന് പറയുന്നത് ചില്ലറയല്ല. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകളും നമുക്ക് മുന്നില്‍ ഉണ്ട്. ഇത് പലപ്പോഴും നമ്മള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ കാരണമായിരിക്കും സംഭവിക്കുന്നത്. എന്നാല്‍ ഇനി സൗന്ദര്യസംരക്ഷണം എന്ന് പറയുന്നത് വെല്ലുവിളി നിറഞ്ഞ ഒന്നായിരിക്കില്ല. വളരെ എളുപ്പത്തില്‍ തന്നെ നമുക്ക് പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു.

<strong>Most read: കട്ടിയുള്ള മുടിക്ക് ഇനി മുത്തശ്ശിവൈദ്യം പരിഹാരം</strong>Most read: കട്ടിയുള്ള മുടിക്ക് ഇനി മുത്തശ്ശിവൈദ്യം പരിഹാരം

മുഖത്തിന്റെ നിറം കുറവും, മുഖത്തിന് തിളക്കമില്ലായ്മയും മറ്റും പല വിധത്തിലാണ് ചര്‍മ്മത്തിന് വില്ലനായി മാറുന്നത്. അതുകൊണ്ട് തന്നെ ഇതിനെല്ലാം പരിഹാരം നല്‍കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്. എന്നാല്‍ ബീറ്റ്‌റൂട്ട് എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തില്‍ പലര്‍ക്കും ആശങ്കയുണ്ടാവും. മുഖത്തിന് നിറവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നതിന് ബീറ്റ്‌റൂട്ട് കൊണ്ട് ഫേസ്പാക്ക് തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം.

ബീറ്റ്‌റൂട്ടും തേനും

ബീറ്റ്‌റൂട്ടും തേനും

ബീറ്റ്‌റൂട്ടും തേനും ചേര്‍ന്നുള്ള ഫേസ്പാക്ക് ചര്‍മ്മത്തിന്റെ ആരോ്യത്തിന് വളരെയധികം സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബീറ്റ്‌റൂട്ടും തേനും. ഇത് രണ്ടും സൗന്ദര്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചല്ലറയല്ല. ബീറ്റ്‌റൂട്ട് നല്ലതു പോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇതില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒരു ഫേസ്പാക്ക് ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ബീറ്റ്‌റൂട്ട്.

തിളക്കമുള്ള ചര്‍മ്മം

തിളക്കമുള്ള ചര്‍മ്മം

സൗന്ദര്യ സംരക്ഷണത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഒന്നാണ് തിളക്കമുള്ള ചര്‍മ്മം. ഈ ഫേസ്പാക്കിലൂടെ അത് ഗ്യാരണ്ടിയാണ് എന്ന കാര്യം മറക്കേണ്ടതില്ല. ഈ ഫേസ്പാക്ക് മുഖത്തും കഴുത്തിലും നല്ലതു പോലെ തേച്ച് പിടിപ്പിച്ച് അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇത്തരത്തില്‍ ചെയ്യണം. ഇത് ചര്‍മ്മത്തിലെ തിളക്കം വര്‍ദ്ധിപ്പിക്കുകയും നിറത്തിന് സഹായിക്കുകയും ചെയ്യുന്നു. ചര്‍മ്മം നല്ലതു പോലെ തുടുത്തതായി മാറുന്നു.

വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മം

പലരുടേയും പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് വരണ്ട ചര്‍മ്മം. വരണ്ട ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ട്. പലരേയും വളരെയധികം സങ്കടത്തില്‍ ആക്കുന്നു ഇത്. അതുകൊണ്ട് തന്നെ വരണ്ട ചര്‍മ്മമെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കുന്നതിന് മുകളില്‍ പറഞ്ഞ ഫേസ്പാക്ക് മുഖത്ത് തേച്ചാല്‍ മതി. ഇത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിച്ച് വരണ്ട ചര്‍മ്മമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധി ചര്‍മ്മത്തില്‍ അനുഭവിക്കുന്നവര്‍ക്ക് ഉത്തമ പരിഹാരമാണ് ബീറ്റ്‌റൂട്ട് ഫേസ്പാക്ക്.

കണ്ണിനു താഴെ കറുത്ത പാടുകള്‍

കണ്ണിനു താഴെ കറുത്ത പാടുകള്‍

കണ്ണിനു താഴെയുള്ള കറുത്ത പാടുകളാണ് മറ്റൊരു പ്രശ്‌നം. അതിന് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ തേടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് ബീറ്റ്‌റൂട്ട് ഫേസ്പാക്ക് വളരെയധികം സഹായിക്കുന്നു. കണ്ണിനു താഴെയുള്ള കറുത്ത പാടുകളെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് ഇത് അല്‍പം കണ്ണിനു താഴെ തേച്ച് പിടിപ്പിക്കുക. ചര്‍മ്മത്തിന് ഉണ്ടാവുന്ന പല അവസ്ഥകള്‍ക്കും ഇത് പരിഹാരം നല്‍കുന്നു. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇതെല്ലാം വളരെയധികം സഹായകമാണ്.

ചര്‍മ്മത്തിന് നിറം നല്‍കാന്‍

ചര്‍മ്മത്തിന് നിറം നല്‍കാന്‍

നമുക്കെല്ലാം ചര്‍മ്മത്തിന് ഒരു നിറമുണ്ട്. അതില്‍ നിന്ന് ഒരിക്കലും മാറ്റാന്‍ കഴിയുകയില്ല. എന്നാല്‍ ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുക എന്നതിലുപരി ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് എപ്പോഴും ബീറ്റ്‌റൂട്ട് ഫേസ്പാക്ക്. ഇത് ചര്‍മ്മത്തിന് നിറം നല്‍കി ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു. ഉള്ള നിറത്തിന് നല്ല തിളക്കവും ചര്‍മ്മത്തിന് ആരോഗ്യവും നല്‍കുന്നു.

 മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മുഖക്കുരു കൊണ്ട് വലയുന്നവരും ചില്ലറയല്ല. മുഖക്കുരുവിനേക്കാള്‍ ഇവരെ അലട്ടുന്നത് ചര്‍മ്മത്തില്‍ മുഖക്കുരുവിന് ശേഷം ഉണ്ടാവുന്ന പാടുകളാണ്. അതിന് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട് ഫേസ്പാക്ക്. ഇത് സൗന്ദര്യത്തില്‍ നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ചര്‍മ്മത്തില്‍ ഇത് നല്ലതു പോലെ തേച്ച് പിടിപ്പിച്ചാല്‍ പിന്നെ ഒരു മുഖക്കുരുവും നിങ്ങളെ ബാധിക്കില്ല.

മറ്റ് ഫേസ്പാക്കുകള്‍

മറ്റ് ഫേസ്പാക്കുകള്‍

ബീറ്റ്‌റൂട്ട് കൊണ്ട് തന്നെ നമുക്ക് പല വിധത്തിലുള്ള മറ്റ് ഫേസ്പാക്കുകള്‍ തയ്യാറാക്കാവുന്നതാണ്. അതിനായി ഒരു ടീസ്പൂണ്‍ പാല്‍, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ, രണ്ട് ടീസ്പൂണ്‍ ബീറ്റ്‌റൂട്ട് ജ്യൂസ് എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്യുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് അല്‍പസമയം മസ്സാജ് ചെയ്യണം. ഇതിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ഇത് ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ചെയ്യാന്‍ ശ്രമിക്കുക. ചര്‍മ്മത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിങ്ങളെ അതിശയിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മറ്റ് ഫേസ്പാക്കുകള്‍

മറ്റ് ഫേസ്പാക്കുകള്‍

അല്‍പം ബീറ്റ്‌റൂട്ട് പേസ്റ്റ് രൂപത്തില്‍ ആക്കിയത്, ഒരു സ്പൂണ്‍ ഓറഞ്ച് നീര് എന്നിവ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. രാവിലേയും വൈകിട്ടും ഇത് ശീലമാക്കുക. മുഖത്തിന് തിളക്കം നല്‍കി ചര്‍മ്മ പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് മികച്ച മാര്‍ഗ്ഗമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. മുഖം നിറം വെക്കുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ബീറ്റ്‌റൂട്ട് ഫേസ്പാക്ക്.

English summary

beetroot face pack for healthy and glowing skin

In this article explains some easy ways to prepare beetroot face pack for glowing skin, take a look.
X
Desktop Bottom Promotion