ചര്‍മ്മത്തിലെ ചുളിവകറ്റാന്‍ പേരയില ഇങ്ങനെ

Posted By:
Subscribe to Boldsky

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരും ഇന്ന് അനുഭവിക്കാറുണ്ട്. അതുകൊണ്ട് തന്നെ ബ്യൂട്ടിപാര്‍ലറുകള്‍ തോറും കയറിയിറങ്ങുന്നവരാണ് നല്ലൊരു വിഭാഗവും. എന്നാല്‍ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പ്രകൃതിദത്ത മാര്‍ഗ്ഗത്തിലൂടെ തന്നെ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. പേരയിലയിലൂടെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

പല്ലിലെ കറുത്ത പാടിനെ 5മിനിട്ട് കൊണ്ട് പറപ്പിക്കാം

പേരക്കയേക്കാള്‍ കൂടുതല്‍ പ്രാധാന്യം ഇനി പേരയിലക്ക് നല്‍കാവുന്നതാണ്. കാരണം മുടിക്കും ചര്‍മ്മത്തിനും എല്ലാം പേരയില വളരെയധികം സഹായിക്കുന്നു. അത്രക്കധികം സൗന്ദര്യ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. എങ്ങനെ സൗന്ദര്യസംരക്ഷണത്തിന് പേരയില ഉപയോഗിക്കാം എന്ന് നോക്കാം. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് വളരെയധികം ഗുണങ്ങളാണ് നല്‍കുന്നത്. മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും മുഖത്തെ കറുത്ത പുള്ളികളും മാറ്റുന്നതിനും എല്ലാം പേരയില ഉപയോഗിക്കാം. എങ്ങനെയെന്ന് നോക്കാം.

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പേരയില. ഇതിലുള്ള ആന്റി സെപ്റ്റിക് കണ്ടന്റ് ആണ് മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. അല്‍പം പേരയുടെ തളിരില പേസ്റ്റ് രൂപത്തിലാക്കി ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് എല്ലാ വിധത്തിലും മുഖക്കുരുവിനെ ഇല്ലാതാക്കുന്നു.

ബ്ലാക്ക്‌ഹെഡ്‌സ് കളയുന്നു

ബ്ലാക്ക്‌ഹെഡ്‌സ് കളയുന്നു

ബ്ലാക്ക്‌ഹെഡ്‌സ് എന്നും തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ പേരയില അരച്ച് തേച്ചാല്‍ മതി. ഇത് 10 മിനിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക. എല്ലാ അര്‍ത്ഥത്തിലും ഇത് ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

അകാല വാര്‍ദ്ധക്യത്തിന് പരിഹാരം

അകാല വാര്‍ദ്ധക്യത്തിന് പരിഹാരം

അകാല വാര്‍ദ്ധക്യത്തിന് പരിഹാരം കാണാനും പേരയില സഹായിക്കുന്നു. ഇത് ഫ്രീറാഡിക്കല്‍സ് ഇല്ലാതാക്കാനും ചര്‍മ്മത്തിന്റെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് സ്‌കിന്‍ ടോണിന്റെ കാര്യത്തിലും മറ്റ് ചര്‍മ്മപ്രശ്‌നങ്ങളേയും പരിഹരിക്കാന്‍ സഹായിക്കുന്നു.

ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തിലെ ചൊറിച്ചില്‍ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവും. എന്നാല്‍ ചര്‍മ്മത്തിലുണ്ടാവുന്ന ഏത് അലര്‍ജിയും ഇല്ലാതാക്കാന്‍ ഇനി പേരയില മതി. ഇത് ചര്‍മ്മത്തിലെ ചൊറിച്ചിലിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

മുടി കൊഴിച്ചിലിന് പരിഹാരം

മുടി കൊഴിച്ചിലിന് പരിഹാരം

മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു പേരയില. പേരയില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുടി കഴുകുന്നത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കറുത്ത പുള്ളികള്‍

കറുത്ത പുള്ളികള്‍

മുഖത്ത് കറുത്ത പുള്ളികള്‍ ഉണ്ടാക്കുന്ന ബാക്ടിരിയകള്‍ക്കെതിരെ ആന്റി ബാക്ടീരിയല്‍ ഏജന്റായി പ്രവര്‍ത്തിക്കുവാന്‍ പേരയിലയ്ക്ക് കഴിയും. പേരയില അരച്ച് മുഖത്ത് പുരട്ടുന്നത് കറുത്ത പുള്ളികള്‍ ഉണ്ടാവുന്നത് പ്രതിരോധിയ്ക്കും.

ചര്‍മ്മത്തിലെ ചുളിവ്

ചര്‍മ്മത്തിലെ ചുളിവ്

പേരയില ചര്‍മ്മത്തിലെ ചുളിവിനുള്ള ഒറ്റമൂലി പേരയിലയില്‍ ഉണ്ട്. ഇത് ചര്‍മ്മത്തില്‍ ചുളിവ് വരുത്തുന്ന കോശങ്ങളെ പ്രതിരോധിയ്ക്കുന്നു. ചര്‍മ്മം ചുളിവില്‍ നിന്നും രക്ഷിയ്ക്കുന്നതിന് പേരയിലയ്ക്ക് കഴിയും

 അരിമ്പാറ

അരിമ്പാറ

അരിമ്പാറ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു പേരയില. ഇതിനെ ഇല്ലാതാക്കാന്‍ പേരയില അരച്ച് കറുത്ത പുള്ളികള്‍ക്ക് മുകളില്‍ പുരട്ടുക. 15 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാം.

താരനെ പ്രതിരോധിക്കാന്‍

താരനെ പ്രതിരോധിക്കാന്‍

താരനെ പ്രതിരോധിയ്ക്കാന്‍ പേരയില സഹായിക്കുന്നു. പേരയില അരച്ച് അതിന്റെ ചാറെടുത്ത് തലയില്‍ തേച്ചാല്‍ മതി ഇത് താരനെ പ്രതിരോധിയ്ക്കും. പെട്ടെന്ന് തന്നെ താരന് പരിഹാരം നല്‍കുന്നു.

English summary

Beauty secrets of guava leaves

Here is an effective natural remedy that can work wonders, take a look
Story first published: Saturday, March 10, 2018, 17:07 [IST]