For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ കസ്തൂരി മഞ്ഞളിങ്ങനെ

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ട്. വരണ്ട ചര്‍മ്മം, മുഖക്കുരു, കരുവാളിപ്പ് എന്നിവയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ഇതിലേതെങ്കിലും കണ്ടാല്‍ ഉടനേ ബ്യൂട്ടിപാര്‍ലറിലേക്ക് ഓടുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. കാരണം പല വിധത്തില്‍ ഇത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ വീണ്ടും മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് പലരും. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് എല്ലാം പരിഹാരം കാണുന്നതിന് കസ്തൂരി മഞ്ഞള്‍ ഉപയോഗിക്കാം.

<strong>കറ്റാര്‍ വാഴ സോപ്പുപയോഗിച്ച് കുളിക്കൂ ദിവസവും</strong>കറ്റാര്‍ വാഴ സോപ്പുപയോഗിച്ച് കുളിക്കൂ ദിവസവും

കസ്തൂരി മഞ്ഞള്‍ കൊണ്ട് ഏത് വിധത്തിലുള്ള പ്രതിസന്ധിക്കും പരിഹാരം കാണാവുന്നതാണ്. മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും മുഖത്തെ ചുളിവുകള്‍ അകറ്റുന്നതിനും എല്ലാം കസ്തൂരി മഞ്ഞള്‍ ഉപയോഗിക്കാവുന്നതാണ്. പല സൗന്ദര്യപ്രശ്‌നങ്ങള്‍ക്കും എന്തിന് കുട്ടികള്‍ക്ക് വരെ ഉപയോഗിക്കാവുന്ന ഒന്നാണ് കസ്തൂരി മഞ്ഞള്‍. കുറച്ച് ദിവസം ഉപയോഗിച്ചാല്‍ തന്നെ ഇതിന്റെ മാറ്റങ്ങള്‍ നമുക്ക് മനസ്സിലാക്കാവുന്നതാണ്. അതിനായി കസ്തൂരി മഞ്ഞള്‍ പല വിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. എന്തൊക്കെ സൗന്ദര്യ ഗുണങ്ങള്‍ കസ്തൂരി മഞ്ഞളില്‍ ഉണ്ടെന്ന് നോക്കാം.

ചര്‍മ്മത്തിന് നിറം

ചര്‍മ്മത്തിന് നിറം

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ സഹായിക്കുന്ന ഒന്നാണ് കസ്തൂരി മഞ്ഞള്‍. കസ്തൂരി മഞ്ഞളിന്റെ കാര്യത്തില്‍ ഇത് വളരെയധികം ഗുണങ്ങള്‍ പുറത്തേക്ക് തള്ളുന്ന ഒന്നാണ്. ചര്‍മ്മത്തിന്റെ നിറം അല്‍പം ഇരുണ്ടതാണെങ്കില്‍ സങ്കടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി ചര്‍മ്മത്തെ വെളുപ്പിക്കാന്‍ വെറും കസ്തൂരിമഞ്ഞള്‍ ഉപയോഗിച്ചാല്‍ മതി. കസ്തൂരി മഞ്ഞള്‍ പൊടിയോ കസ്തൂരി മഞ്ഞള്‍ അരച്ചതോ മുഖത്ത് തേയ്ക്കാം. അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

ചര്‍മ്മ രോഗങ്ങള്‍

ചര്‍മ്മ രോഗങ്ങള്‍

പല വിധത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനാവുന്ന ഒന്നാണ് ചര്‍മരോഗങ്ങള്‍. ചര്‍മസംബന്ധമായ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കസ്തൂരി മഞ്ഞള്‍. ചര്‍മ്മ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും കസ്തൂരി മഞ്ഞള്‍ ഉപയോഗിക്കാം. എത്ര പഴകിയ ചര്‍മ്മരോഗമാണെങ്കിലും കസ്തൂരി മഞ്ഞളിലൂടെ നമുക്കിതിന് പരിഹാരം കാണാം. കസ്തൂരി മഞ്ഞള്‍ ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മ രോഗങ്ങളേയും അലര്‍ജിയേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മുഖക്കുരു പാട് മാറാന്‍

മുഖക്കുരു പാട് മാറാന്‍

മുഖക്കുരു പാടിന് പരിഹാരം കാണുന്നതിന് കസ്തൂരി മഞ്ഞള്‍ നല്ലതാണ്. മുഖക്കുരു കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇതിനെ പരിഹരിയ്ക്കാന്‍ ബെസ്റ്റ് മരുന്നാണ് കസ്തൂരി മഞ്ഞള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. മുഖക്കുരുവിന്റെ എത്ര വലിയ പാട് ആണെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു കസ്തൂരി മഞ്ഞള്‍. മുഖക്കുരു പാട് ഇല്ലാതാക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിന് മുന്‍പ് ഏത് വിധത്തിലും ഇത് ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്.

അനാവശ്യ രോമങ്ങള്‍ മാറ്റാന്‍

അനാവശ്യ രോമങ്ങള്‍ മാറ്റാന്‍

സ്ത്രീകളെ ഏറ്റവും കൂടുതല്‍ പ്രശ്‌നത്തിലാവുന്ന ഒന്നാണ് അനാവശ്യ രോമങ്ങള്‍. അനാവശ്യ രോമങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരും ചില്ലറയല്ല. പ്രത്യേകിച്ച് സ്ത്രീകള്‍. സ്ത്രീകളിലുണ്ടാകുന്ന അനാവശ്യ രോമങ്ങളെ വേരോടെ പിഴുത് കളയാന്‍ ഏറ്റവും നല്ലതാണ് കസ്തൂരി മഞ്ഞള്‍. മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിന് ശേഷം കഴുകിക്കളയാവുന്നതാണ്. കസ്തൂരി മഞ്ഞളില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് ഇത് കൊണ്ട് മീശക്ക് മുകളില്‍ തേച്ച് പിടിപ്പിക്കാം. ഇത് എല്ലാ വിധത്തിലും മുഖത്തെ രോമത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

കുട്ടികള്‍ക്ക്

കുട്ടികള്‍ക്ക്

ചര്‍മപ്രശ്‌നങ്ങള്‍ മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്ക് പോലും ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ച പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്ത ഒന്നാണ് കസ്തൂരിമഞ്ഞള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും കസ്തൂരി മഞ്ഞള്‍ ഉപയോഗിക്കാം. കുട്ടികളെ കസ്തൂരി മഞ്ഞള്‍ ഇട്ട് കുളിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എല്ലാ വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്കും ഇത് പരിഹാരമാണ്.

വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മത്തിന് പരിഹാരം

സൗന്ദര്യസംരക്ഷണത്തിന് എന്നും വില്ലനാവുന്ന ഒന്നാണ് വരണ്ട ചര്‍മ്മം. ഇത്തരത്തിലുള്ള പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ വരണ്ട ചര്‍മ്മമെന്ന പ്രശ്‌നത്തിന് പരിഹാരം കാണുതിന് സഹായിക്കുന്നു കസ്തൂരി മഞ്ഞള്‍. വരണ്ട ചര്‍മ്മം എന്ന പ്രശ്നത്തെ പരിഹരിയ്ക്കുന്നതിനും കസ്തൂരി മഞ്ഞള്‍ തന്നെയാണ് ഉത്തമമായ മാര്‍ഗ്ഗം. അതുകൊണ്ട് തന്നെ കസ്തൂരി മഞ്ഞള്‍ തേച്ച് കുളിയ്ക്കുന്നത് വരണ്ട ചര്‍മ്മത്തെ പ്രതിരോധിയ്ക്കുന്നു.

കറുത്ത പുള്ളികള്‍

കറുത്ത പുള്ളികള്‍

മുഖത്തുണ്ടാകുന്ന കറുത്ത പുള്ളികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കസ്തൂരി മഞ്ഞള്‍. ചിലര്‍ക്ക് മുഖത്ത് കറുത്ത പുള്ളികള്‍ ഉണ്ടാവുന്നു. ഇതിന് പരിഹാരം കാണാനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് തേന്‍ കസ്തൂരി മഞ്ഞള്‍ മിശ്രിതം. ഇത് ദിവസവും കിടക്കാന്‍ പോകുന്നതിനു മുന്‍പ് തേച്ച് പിടിപ്പിക്കാം. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ മുഖത്തെ കറുത്ത പുള്ളികള്‍ക്കും പാടുകള്‍ക്കും പരിഹാരം കാണാം. ഇത് ഏത് വിധത്തിലും ചര്‍മ്മത്തിന് ഗുണം നല്‍കുന്നു.

 ചര്‍മ്മത്തിലെ എണ്ണമയം മാറാന്‍

ചര്‍മ്മത്തിലെ എണ്ണമയം മാറാന്‍

ചര്‍മ്മത്തിലെ എണ്ണമയത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കസ്തൂരി മഞ്ഞള്‍. എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരം കാണാനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് മഞ്ഞള്‍. ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിച്ച് 10 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തെ എണ്ണമയത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരം കാണുന്നു.

 അകാല വാര്‍ദ്ധക്യത്തിന് പ്രതിരോധം

അകാല വാര്‍ദ്ധക്യത്തിന് പ്രതിരോധം

അകാല വാര്‍ദ്ധക്യത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഒന്നാണ് കസ്തൂരിമഞ്ഞള്‍. ഇത് സൗന്ദര്യത്തിന് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒരു പ്രശ്നമാണ്. അതിന് പരിഹാരം കാണാന്‍ ഉപയോഗിക്കാവുന്ന ഒന്നാണ് കസ്തൂരി മഞ്ഞള്‍. ഇത് പല വിധത്തില്‍ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ചുളിവുകള്‍ക്ക് പരിഹാരം

ചുളിവുകള്‍ക്ക് പരിഹാരം

ചുളിവുകള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും പല തരത്തിലാണ് പ്രതിസന്ധി രൂപപ്പെടുന്നത്. ഇത്തരക്കാര്‍ക്ക് നല്ലൊരു പരിഹാരമാണ് തേനും കസ്തൂരി മഞ്ഞളും. ഇത് രണ്ടും നല്ലതു പോലെ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തുണ്ടാവുന്ന ചുളിവുകള്‍ക്ക് പരിഹാരം നല്‍കുന്നു.

English summary

Beauty benefits of wild turmeric

We have listed some beauty benefits of wild turmeric, read on.
Story first published: Saturday, July 28, 2018, 16:59 [IST]
X
Desktop Bottom Promotion