എള്ളെണ്ണ കൊണ്ട് പ്രായം പത്ത് കുറക്കാം ഇങ്ങനെ

Posted By:
Subscribe to Boldsky

സൗന്ദര്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരും അനുഭവിക്കാറുണ്ട്. എന്നാല്‍ എല്ലാ സ്ത്രീകളേയും ഒരു പോലെ പ്രതിസന്ധിയിലാക്കുന്ന ഒന്നാണ് പ്രായം കൂടുന്നതും ചര്‍മ്മത്തിന്റെ ചുളിവുകളും എല്ലാം. ഇതിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കിയാല്‍ മതി എന്ന് വിചാരിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. മുപ്പത്തഞ്ച് കഴിയുമ്പോള്‍ തന്നെ പലരിലും ടെന്‍ഷന്‍ തുടങ്ങും. ചര്‍മ്മം പ്രശ്‌നമാണോ ചര്‍മ്മത്തില്‍ ചുളിവുണ്ടോ, ചര്‍മ്മത്തിലെ വലിച്ചിലുണ്ടോ എന്നുള്ളത്. എന്നാല്‍ ഇതിനെ മാറ്റുന്നതിനായി ബ്യൂട്ടിപാര്‍ലര്‍ തോറും കയറിയിറങ്ങുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല.

രണ്ടാഴ്ച ബേക്കിംഗ്‌സോഡ കൊണ്ട് മുഖം മസ്സാജ് ചെയ്യൂ

അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ ഇനി വെറും മിനിട്ടുകള്‍ മതി. അതും വെറും എള്ളെണ്ണ കൊണ്ട്. എള്ളെണ്ണ ഉപയോഗിച്ച് നമുക്ക് ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. എള്ളെണ്ണ മാത്രമല്ല എള്ളും ഇത്തരത്തില്‍ പ്രായം കുറക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില എള്ള് മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എള്ള് ഉപയോഗിച്ച് എങ്ങനെയെല്ലാം നിങ്ങളുടെ പ്രായത്തെ കുറക്കാം എന്ന് നോക്കാം. പ്രായം കുറക്കാന്‍ മറ്റ് ചില മാര്‍ഗ്ഗങ്ങള്‍ കൂടിയുണ്ട്. എന്തൊക്കെയാണവ എന്ന് നോക്കാം.

എള്ളും നെല്ലിക്കയും

എള്ളും നെല്ലിക്കയും

എള്ളും നെല്ലിക്ക ഉണക്കിപ്പൊടിച്ചതും മിക്‌സ് ചെയ്ത് എന്നും രാത്രി തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതി. ഇത് അകാല വാര്‍ദ്ധക്യത്തെ അകറ്റി ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കുന്നു. മാത്രമല്ല മുഖത്തെ ചുളിവുകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു. എന്നും കഴിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഉരുക്കിക്കളഞ്ഞ് ശരീരം കൃത്യമായ ആരോഗ്യത്തോടെ നിലനില്‍ക്കുന്നതിനും സഹായിക്കുന്നു.

താന്നിക്കത്തോടും എള്ളും

താന്നിക്കത്തോടും എള്ളും

എള്ളിനോടൊപ്പം അല്‍പം താന്നിക്കത്തോട് പൊടിച്ച് തേനില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നതും വാര്‍ദ്ധക്യസംബന്ധമായുണ്ടാവുന്ന സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് യൗവ്വനം നിലനിര്‍ത്തുന്നതിനും മറ്റ് സൗന്ദര്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സഹായിക്കുന്നു.

മൃതകോശങ്ങള്‍ക്ക് പരിഹാരം

മൃതകോശങ്ങള്‍ക്ക് പരിഹാരം

മൃതകോശങ്ങള്‍ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇത് പ്രായാധിക്യം തോന്നുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എള്ളെണ്ണ അല്‍പം പഞ്ചസാരയില്‍ മിക്‌സ് ചെയ്ത് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

അകാല വാര്‍ദ്ധക്യ പ്രശ്‌നങ്ങള്‍

അകാല വാര്‍ദ്ധക്യ പ്രശ്‌നങ്ങള്‍

അകാല വാര്‍ദ്ധക്യ പ്രശ്‌നങ്ങള്‍ പലപ്പോഴും പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. ആരോഗ്യത്തേക്കാള്‍ പലപ്പോഴും സൗന്ദര്യത്തിന് നല്‍കുന്ന പ്രശ്‌നങ്ങളാണ് പലപ്പോഴും പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നത്. അതിനെ ഇല്ലാതാക്കാന്‍ എള്ളെണ്ണ ഉപയോഗിക്കാവുന്നതാണ്.

നല്ലൊരു മോയ്‌സ്ചുറൈസര്‍

നല്ലൊരു മോയ്‌സ്ചുറൈസര്‍

നല്ലൊരു മോയ്‌സ്ചുറൈസര്‍ ആണ് എള്ളെണ്ണ. എള്ളെണ്ണ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാം. വരണ്ട ചര്‍മ്മത്തിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് എള്ളെണ്ണ സഹായിക്കുന്നു. പലപ്പോഴും വരണ്ട ചര്‍മ്മത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ എല്ലാം തന്നെ ഇല്ലാതാക്കാന്‍ മോയ്‌സ്ചുറൈസര്‍ ആയി എള്ളെണ്ണ ഉപയോഗിക്കാവുന്നതാണ്.

മസ്സാജ് ഓയില്‍

മസ്സാജ് ഓയില്‍

മസ്സാജ് ചെയ്യുന്നതിനുള്ള നല്ലൊരു എണ്ണയാണ് ഇത്. ചര്‍മ്മത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിനും സൗന്ദര്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും എല്ലാം എള്ളെണ്ണ യാതൊരു പ്രശ്‌നവും കൂടാതെ ഉപയോഗിക്കാവുന്നതാണ്. എല്ലാ വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും ഉത്തമ പരിഹാരമാണ് ഇത്.

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍ ലോഷനോ ക്രീമോ ഉപയോഗിക്കുന്നതിന് മുന്‍പ് ഉപയോഗിക്കാന്‍ പറ്റിയ ഒന്നാണ് എള്ളെണ്ണ. കാരണം യു വി രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് എള്ളെണ്ണ വളരെയധികം സഹായിക്കുന്നു. ഇത് ചര്‍മത്തിന് എല്ലാ വിധത്തിലുള്ള സംരക്ഷണവും നല്‍കുന്നു.

 കറുത്ത പാടുകള്‍

കറുത്ത പാടുകള്‍

മുഖത്തുണ്ടാവുന്ന കറുത്ത പാടുകളും കുത്തുകളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു എള്ളെണ്ണ. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിലെ പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കാണാന്‍ മുന്നിലാണ്. ചര്‍മ്മത്തിന്റെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് പലപ്പോഴും പരിഹാരമാണ്.

മുഖത്തെ സുഷിരങ്ങള്‍

മുഖത്തെ സുഷിരങ്ങള്‍

മുഖത്തെ സുഷിരങ്ങള്‍ പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നു. ഇത് പ്രായാധിക്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെ മുന്നിലാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ എള്ളെണ്ണ ഉപയോഗിക്കാവുന്നതാണ്.

 അണുബാധ

അണുബാധ

ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല തരത്തിലുള്ള അണുബാധ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു എള്ളെണ്ണ. എക്‌സിമ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എള്ളെണ്ണ പുരട്ടുന്നത് നല്ലതാണ്.

English summary

beauty benefits of Sesame oil for your face and skin

Sesame oil has great anti ageing effects. It will slow down your ageing, read on.
Story first published: Tuesday, March 20, 2018, 12:36 [IST]