For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പച്ചപ്പാല്‍ദിവസവും മുഖത്ത്തേക്കൂ,നിറവ്യത്യാസമറിയാം

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ട്. മുഖത്തെ എണ്ണമയം ചര്‍മ്മത്തിന്റെ നിറം കുറവ്, മുഖക്കുരു, വരണ്ട ചര്‍മ്മം എന്നിവയെല്ലാം പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നവയാണ്. അതുകൊണ്ട് തന്നെ ഇതിനെയെല്ലാം ഇല്ലാതാക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ തേടുന്നവരുണ്ട്.

എന്നാല്‍ ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍മ്മത്തിന്റെ ഉള്ള നിറവും സൗന്ദര്യവും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഈ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഇന്നത്തെ വിപണിയില്‍ ഉണ്ട്. എന്നാല്‍ ഇത് പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാക്കും എന്ന കാര്യം കൂടി ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

<strong>Most read: അനാവശ്യ മറുക്, അരിമ്പാറ എല്ലാത്തിനും ഒറ്റമൂലി ഇതാ</strong>Most read: അനാവശ്യ മറുക്, അരിമ്പാറ എല്ലാത്തിനും ഒറ്റമൂലി ഇതാ

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വില്ലനാവുന്ന പല അവസ്ഥകളും ഉണ്ട്. എന്നാല്‍ ഇതിനെല്ലാം ഇനി അല്‍പം പാലിലൂടെ നമുക്ക് പരിഹാരം കാണാവുന്നതാണ്. നല്ല പശുവിന്‍ പാല്‍ കൊണ്ട് നമുക്ക് ചര്‍മ്മത്തെ വലക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നമുക്ക് പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. നല്ല പശുവിന്‍ പാല്‍ കൊണ്ട് പല സൗന്ദര്യ പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാം. എങ്ങനെയെന്ന് നോക്കാം.

നല്ലൊരു സ്‌കിന്‍ ടോണര്‍

നല്ലൊരു സ്‌കിന്‍ ടോണര്‍

സൗന്ദര്യസംരക്ഷണത്തിന് എന്നും വില്ലനാവുന്ന ഒന്നാണ് പലപ്പോഴും ചര്‍മ്മത്തില്‍ ഏത് തരത്തിലുള്ള വസ്തുക്കള്‍ ഉപയോഗിക്കണം എന്നുള്ളത് അറിയാത്തത്. നല്ലൊരു ടോണര്‍ ആണ് പാല്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. അല്‍പം പച്ചപ്പാല്‍ എടുത്ത് അതില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. മുഖത്ത് മാത്രമല്ല കഴുത്തിലും ഇത് തേച്ച് പിടിപ്പിക്കണം. പതിനഞ്ച് മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് നല്ല തിളക്കവും നല്ലൊരു മോയ്‌സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മം ഈ കാലാവസ്ഥയില്‍ എല്ലാവരേയും വലക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള ക്രീമും മറ്റും വാരിത്തേക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച പ്രകൃതിദത്ത മാര്‍ഗ്ഗമാണ് പാല്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. പാല്‍ എടുത്ത് അതില്‍ അല്‍പം ചെറുപയര്‍ പൊടി മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റി ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു. ഏത് ചര്‍മ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്.

ഇരുണ്ട നിറത്തിന് പരിഹാരം

ഇരുണ്ട നിറത്തിന് പരിഹാരം

ചിലര്‍ക്ക് മുഖത്തിന്റെ ചിലഭാഗത്ത് ഇരുണ്ട നിറം വല്ലാതെ വര്‍ദ്ധിക്കുന്നു. അതിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പാല്‍. ഇത് ചര്‍മ്മത്തിലെ ഇരുണ്ട നിറത്തിന് പരിഹാരം നല്‍കി മുഖത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു. അല്‍പം തേന്‍ എടുത്ത് ഇത് പാലില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇതിലൂടെ ചര്‍മ്മത്തിന് നല്ല തിളക്കം ലഭിക്കുന്നു. മാത്രമല്ല മുഖത്തെ ഇരുണ്ട നിറത്തേയും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.

ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താന്‍

ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താന്‍

ചര്‍മ്മത്തിന്റെ ഉള്ള നിറവും തിളക്കവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു പാല്‍. പാലിനേക്കാള്‍ പച്ചപ്പാലിന്റെ പാടക്കാണ് ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ ഉള്ള കഴിവുള്ളത്. ആരോഗ്യമുള്ള നല്ല തിളക്കമുള്ള ചര്‍മ്മം നല്‍കുന്നതിന് വളരെയധികം സഹായിക്കുന്നു പാല്‍പ്പാട. മുഖത്ത് പാല്‍പ്പാട തേച്ച് ഇത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു.

അകാല വാര്‍ദ്ധക്യത്തിന്

അകാല വാര്‍ദ്ധക്യത്തിന്

അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് പാല്‍. നല്ല പച്ചപ്പാലില്‍ പഴുത്ത പഴം മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. മുഖത്തും കഴുത്തിലും തേക്കേണ്ടതാണ്. ഇത് ചര്‍മ്മത്തിലെ ചുളിവിനെ അകറ്റി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിച്ച് അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ അവശത ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പച്ചപ്പാല്‍ ഏറ്റവും മികച്ചതാണ്.

നല്ല സണ്‍സ്‌ക്രീന്‍

നല്ല സണ്‍സ്‌ക്രീന്‍

പലരും പുറത്ത് പോവുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇനി സണ്‍സ്‌ക്രീനിനു പകരം അല്‍പം പാല്‍ മുഖത്തും കൈ കാലിലും തേച്ച് നോക്കൂ. ഇത് ചര്‍മ്മത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും പൂര്‍ണ പരിഹാരം നല്‍കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് പാല്‍ മതി.

കണ്ണിനു താഴെയുള്ള കറുപ്പ്

കണ്ണിനു താഴെയുള്ള കറുപ്പ്

കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് പാല്‍. പാല്‍ അല്‍പം പഞ്ഞിയില്‍ എടുത്ത് ഇത് കൊണ്ട് കണ്ണിനു താഴെ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് കണ്ണിനു താഴെയുള്ള കറുപ്പിനെ വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിനുണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് ഇത്.

വിയര്‍പ്പ് നാറ്റത്തിന് പരിഹാരം

വിയര്‍പ്പ് നാറ്റത്തിന് പരിഹാരം

പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് വിയര്‍പ്പ് നാറ്റം. അതിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച പരിഹാര മാര്‍ഗ്ഗമാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ പാലും അല്‍പം നാരങ്ങ നീരും ഒഴിച്ച വെള്ളത്തില്‍ കുളിച്ചാല്‍ മതി. ഇത് വിയര്‍പ്പ് നാറ്റത്തെ ഇല്ലാതാക്കി ശരീര ദുര്‍ഗന്ധത്തില്‍ നിന്ന് നമ്മളെ രക്ഷിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ നിന്ന് പരിഹാരം കാണാന്‍ ഇനി നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്.

English summary

beauty benefits of raw milk on your skin

We have listed some beauty benefits of raw milk on face, read on to know more about it.
X
Desktop Bottom Promotion