For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാലില്‍ കുതിര്‍ത്ത് അഞ്ച് ബദാം,ചര്‍മ്മം സൂപ്പറാവും

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ തലവേദന ഉണ്ടാക്കുന്ന നിരവധി പ്രതിസന്ധികള്‍ ഉണ്ട്. ഇവയില്‍ പലപ്പോഴും ആരോഗ്യത്തിന് വരെ പ്രശ്‌നമായി മാറുന്നവയുണ്ട്. എന്നാല്‍ ഇനി ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിച്ച് ചര്‍മ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ബദാം. ബദാം കഴിക്കുന്നതിലൂടെ പല വിധത്തിലുള്ള നേട്ടങ്ങളാണ് ചര്‍മ്മത്തിനും ആരോഗ്യത്തിനും ഉണ്ടാവുന്നത്. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളാണ് ഇത് ഉണ്ടാക്കുന്നത്.

Most read: വെളുപ്പ് നല്‍കും തൈരിലെ പഴമയുടെ മുത്തശ്ശിക്കൂട്ട്Most read: വെളുപ്പ് നല്‍കും തൈരിലെ പഴമയുടെ മുത്തശ്ശിക്കൂട്ട്

ചര്‍മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിച്ച് നിറം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യവും കരുത്തും ഉള്ള ചര്‍മ്മത്തിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ആല്‍മണ്ട് ഓയിലും ബദാമും. ചര്‍മ്മത്തെ വലക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ബദാം. എന്നാല്‍ എങ്ങനെ ഉപയോഗിക്കണം എന്നത് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഇനി ബദാം എങ്ങനെ ഉപയോഗിച്ചാല്‍ ഫലം കിട്ടും എന്ന് നോക്കാം.

പാലില്‍ കുതിര്‍ത്ത്

പാലില്‍ കുതിര്‍ത്ത്

ദിവസവും ഒരു അഞ്ച് ബദാം പാലില്‍ കുതിര്‍ത്ത് കഴിച്ച് നോക്കൂ. ഇത് ആരോഗ്യത്തിനും മാറ്റം വരുത്തുന്നുണ്ട്. ആരോഗ്യ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം നല്‍കി ചര്‍മ്മത്തിന് നല്ല തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ച ഫലം നല്‍കുന്നതാണ് ബദാം. ബദാം ഉപയോഗിക്കുന്നതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ചര്‍മ്മത്തിന് നല്‍കുന്ന ഗുണത്തെക്കുറിച്ച് അതിശയിക്കേണ്ടി വരും. അത്രയും സൗന്ദര്യ ഗുണങ്ങളാണ് ഇത് നല്‍കുന്നത്.

ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍

ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ചര്‍മ്മത്തില്‍ ഏറ്റവും വലിയ വില്ലനായി മാറുന്ന ഒന്നാണ് തിളക്കമില്ലാത്ത ചര്‍മ്മം. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പാലില്‍ കുതിര്‍ത്ത ബദാം. ഇത് കഴിക്കുന്നത് ഒരാഴ്ചയെങ്കിലും ശീലമാക്കിയാല്‍ നിങ്ങള്‍ക്ക് മാറ്റം മനസ്സിലാക്കാന്‍ സാധിക്കും. ഇത് ചര്‍മ്മത്തിന് വളരെയധികം സഹായിക്കുന്നു. ഏത് സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ് ബദാം കുതിര്‍ത്ത് കഴിക്കുന്നതു.

അകാല വാര്‍ദ്ധക്യത്തിന് പരിഹാരം

അകാല വാര്‍ദ്ധക്യത്തിന് പരിഹാരം

പ്രായമാവുക എന്നത് പലരേയും ഭയപ്പെടുത്തുന്ന ഒന്നാണ്. എന്നാല്‍ ഈ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് വേണ്ടി വിപണിയില്‍ ലഭ്യമാവുന്ന പല ഉല്‍പ്പന്നങ്ങളും വാങ്ങിത്തേക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇനി അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കാനും ആരോഗ്യത്തിനും സൗന്ദര്യത്തിനും ബദാം ശീലമാക്കാം. ബദാം പൊടിച്ച് പാലില്‍ കലക്കി കഴിക്കുന്നത് ശീലമാക്കുക. ഇത് അകാല വാര്‍ദ്ധക്യത്തെ തടയുന്നു. ബദാം പാലില്‍ കുതിര്‍ത്ത് കഴിക്കുന്നതും വളരെ നല്ലതാണ്.

ഊര്‍ജ്ജത്തിന്റെ കലവറ

ഊര്‍ജ്ജത്തിന്റെ കലവറ

എപ്പോഴും ക്ഷീണിച്ചിരിക്കുന്നവരും സൗന്ദര്യ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇനി പാലില്‍ കുതിര്‍ത്ത ബദാം കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതിലുപരി ഊര്‍ജ്ജത്തിന്റെ കലവറയാണ് ബദാം. സ്ഥിരമായി കഴിക്കുന്നത് കൊണ്ട് തന്നെ ഇത് ഊര്‍ജ്ജം നിങ്ങളില്‍ നിറക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും ബദാം തന്നെ മുന്നില്‍. അതുകൊണ്ട് സ്ഥിരമാക്കിയാലും ഒരു വിധത്തിലും അത് ആരോഗ്യത്തെ ബാധിക്കുന്നില്ല. മാത്രമല്ല ചര്‍മ്മത്തിന്റെ കാര്യത്തില്‍ സൂപ്പറാണ് ബദാം.

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇയുടെ കലവറയാണ് ബദാം. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ മുന്നിലാണ്. പ്രായമേറുമ്പോഴുണ്ടാവുന്ന ചുളിവുകളെ ഇല്ലാതാക്കാനും ആരോഗ്യമുള്ള ചര്‍മ്മത്തിനും ബദാം സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഏത് സൗന്ദര്യ പ്രതിസന്ധികള്‍ക്കും ഉള്ള ഒരു മികച്ച ഒറ്റമൂലിയാണ് ഇത്. അതുകൊണ്ട് തന്നെ ബദാം കഴിക്കാന്‍ ഒരിക്കലും മടിക്കേണ്ടതില്ല.

മുഖത്ത് തേക്കാം

മുഖത്ത് തേക്കാം

പാലില് കുതിര്‍ത്ത ബദാം മുഖത്ത് അരച്ച് തേക്കുന്നതും നല്ലതാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് ഗുണം ചെയ്യുന്നത്. മുഖത്തിന് തിളക്കം മാത്രമല്ല അമിത എണ്ണമയത്തെ ഇല്ലാതാക്കുന്നതിനും ബദാം സഹായിക്കുന്നു. മുഖത്തിന്റെ ക്ഷീണത്തെ ഇല്ലാതാക്കി ചര്‍മ്മത്തിന്റെ കാര്യത്തില്‍ നല്ല ഉഷാറായി മാറ്റുന്നു ബദാം ഉപയോഗം. അതുകൊണ്ട് സൗന്ദര്യസംരക്ഷണത്തിന് ബദാമിന്റെ ഉപയോഗം ചില്ലറയല്ല. ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ബദാം മുന്നിലാണ്.

ഒതുങ്ങിയ ശരീരം

ഒതുങ്ങിയ ശരീരം

ശരീരത്തിലെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളില്‍ ഒന്നാണ് അമിത വണ്ണം. അതിന് പരിഹാരം കാണുന്നതിന് അല്‍പം പാലില്‍ കുതിര്‍ത്ത ബദാം കഴിക്കുന്നത് മികദച്ചതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കും ഒതുങ്ങിയ ശരീരം ലഭിക്കുന്നതിനും ദിവസവും രാവിലെ വെറുംവയറ്റില്‍ അഞ്ച് ബദാം പാലില്‍ കുതിര്‍ത്ത് കഴിക്കാവുന്നതാണ്.

English summary

beauty benefits of milk soaked almond

We have listed some beauty benefits of milk soaked almond for healthy skin.
Story first published: Friday, December 14, 2018, 11:04 [IST]
X
Desktop Bottom Promotion