നാരങ്ങനീരും ഉപ്പും 1 ആഴ്ചയില്‍ കരുവാളിപ്പു മാറ്റൂം

Posted By:
Subscribe to Boldsky

പാടുകളില്ലാത്ത ചര്‍മം ചുരുക്കം പേരുടെ ഭാഗ്യമാണെന്നു വേണം, പറയാന്‍. നിറമുണ്ടെങ്കിലും കരുവാളിപ്പും കുത്തുകളും പാടുകളുമെല്ലാം മുഖസൗന്ദര്യം കെടുത്തുന്ന ഒന്നാണ്.

നല്ല തെളിഞ്ഞ, പാടുകളും വടുക്കളുമില്ലാത്ത ചര്‍മം ലഭിയ്ക്കുന്നതിന് നല്ല എളുപ്പത്തിലുള്ള വീട്ടുവൈദ്യങ്ങളുണ്ട്. വളരെ ലളിതമായി ചെയ്യാവുന്ന, അതേ സമയം ഏറെ പ്രയോജനം നല്‍കുന്ന വീട്ടുവൈദ്യങ്ങള്‍.

യാതൊരു പാടുകളിലുമില്ലാത്ത ചര്‍മത്തിന് ഉപയോഗിയ്്ക്കാവുന്ന വിദ്യകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചെറുനാരങ്ങയും ഉപ്പും. ചെറുനാരങ്ങാനീര് ആന്റിഓക്‌സിഡന്റുകളാലും വൈറ്റമിന്‍ സിയാലും സമ്പുഷ്ടമാണ്. ഇത് മുഖചര്‍മത്തിലെ ടോക്‌സിനുകള്‍ അകറ്റി മുഖത്തിന് തിളക്കവും വൃത്തിയും നല്‍കും. ഇതുവഴി ചര്‍മത്തിനുണ്ടാകാന്‍ സാധ്യതയുള്ള മിക്കവാറും പ്രശ്‌നങ്ങളും അകറ്റാന്‍ നല്ലതാണ്. മുഖത്തിന് തിളക്കവും നിറവും നല്‍കാനും ഇത് നല്ലതു തന്നെ. നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടാണ് ചെറുനാരങ്ങ.

ഉപ്പിനും സൗന്ദര്യസംബന്ധമായ ഗുണങ്ങള്‍ ഏറെയുണ്ട്. ഇത് പല അണുബാധകള്‍ക്കുമുള്ള പരിഹാരമാണ്. ചര്‍മത്തിലെ അഴുക്കുകള്‍ നീക്കുന്നതിനും ഉപ്പ് ഏറെ നല്ലതാണ്. ഇതുകൊണ്ടുതന്നെ ഉപ്പും ചെറുനാരങ്ങാനീരും കലര്‍ന്ന മിശ്രിതം മുഖത്തു പുരട്ടുന്നത് ഒരുപിടി സൗന്ദര്യ ഗുണങ്ങള്‍ നല്‍കും.

ഉപ്പ് അധികം ഇടരുതെന്നതാണ് ശ്ര്ദ്ധിയ്‌ക്കേണ്ടത്. ഒരു നുള്ള് ഉപ്പു മാത്രം ഇട്ടാല്‍ മതിയാകും. 1 ടീസ്പൂണ്‍ നാരങ്ങാനീരില്‍ ഒരു നുള്ള് ഉപ്പു കലര്‍ത്തി മുഖത്തു പുരട്ടാം.

മുഖത്തെ മൃതകോശങ്ങള്‍

മുഖത്തെ മൃതകോശങ്ങള്‍

മുഖത്തെ മൃതകോശങ്ങള്‍ അകറ്റാനുള്ള സ്വാഭാവിക വഴിയാണ് ഉപ്പും നാരങ്ങാനീരും കലര്‍ന്ന മിശ്രിതം. ഇത് സ്വാഭാവിക സ്‌ക്രബറായി ഉപയോഗിയ്ക്കാം. അല്‍പം തരികളുള്ള ഉപ്പാണ് നല്ലത്. ഇത് മുഖത്തു പുരട്ടി അല്‍പനേരം സ്‌ക്രബ് ചെയ്യാം. മൃതകോശങ്ങള്‍ നീക്കി ചര്‍മത്തിന് പുതുമ കൈവരും.

നല്ല നിറം

നല്ല നിറം

നാരങ്ങാനീരും ഉപ്പും കലര്‍ന്ന മിശ്രിതം നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടാണ് നല്‍കുന്നത്. നാരങ്ങയ്ക്കും ഉപ്പിനും ഈ ഗുണമുണ്ട് ഇവ രണ്ടും ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കുകയും ചെയ്യും. നല്ല നിറം ലഭിയ്ക്കാനുള്ള ഏറ്റവും ലളിതമായ ഒരു വഴിയാണിതെന്നറിയുക.

മുഖത്തെ ടാന്‍

മുഖത്തെ ടാന്‍

മുഖത്തെ ടാന്‍ മാറാനുള്ള നല്ലൊരു വഴിയാണ് നാരങ്ങാനീരും ഉപ്പും കലര്‍ന്ന മിശ്രിതം. വെയിലത്തു പോയി വന്നാല്‍ ഇൗ മിശ്രിതം മുഖത്തു പുരട്ടിയാല്‍ ടാന്‍ മാറി നിറം ലഭിയ്ക്കും.

മുഖക്കുരു

മുഖക്കുരു

മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഉപ്പും നാരങ്ങാനീരും. ഉപ്പിന് അണുനാശിനിയെന്ന ശേഷിയുണ്ട്. നാരങ്ങ മുഖത്തെ കോശസുഷിരങ്ങളെ വൃത്തിയാക്കി മുഖക്കുരു വരുന്നതു തടയുന്നു.

മുഖത്തുണ്ടാകുന്ന അലര്‍ജി

മുഖത്തുണ്ടാകുന്ന അലര്‍ജി

മുഖത്തുണ്ടാകുന്ന അലര്‍ജികള്‍ക്കും അണുബാധകള്‍ക്കും ഉപ്പും നാരങ്ങാനീരും കലര്‍ന്ന മിശ്രിതം ഗുണം നല്‍കും ഇവ രണ്ടും ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളിണങ്ങിയ ഒന്നാണ്.

ചര്‍മത്തിലെ പാടുകള്‍

ചര്‍മത്തിലെ പാടുകള്‍

ചര്‍മത്തിലെ പാടുകള്‍ അകറ്റാനുള്ള നല്ലൊരു വഴിയാണ് ഉപ്പും നാരങ്ങാനീരും. ഇത് അടുപ്പിച്ചു പുരട്ടിയാല്‍ മുഖത്തെ പാടുകള്‍ക്കു മിക്കവാറും പരിഹാരമാകും.

മുഖത്തെ ഫ്രക്കിള്‍സ്

മുഖത്തെ ഫ്രക്കിള്‍സ്

മുഖത്തെ ഫ്രക്കിള്‍സ്, കുത്തുകള്‍ എന്നിവയെല്ലാം പലരേയും അലട്ടുന്ന ഒന്നാണ്. ഇതിനുളള നല്ലൊരു പ്രതിവിധിയാണ് നാരങ്ങാനീരും ഉപ്പും കലര്‍ന്ന മിശ്രിതം ഇത് മുഖത്തു പുരട്ടുന്നത് ഏറെ ഗുണം നല്‍കും. ഇത് ഇത്തരം കുത്തുകളുടെ നിറം മങ്ങാന്‍ സഹായിക്കും.

കരുവാളിപ്പ്

കരുവാളിപ്പ്

മുഖത്ത് അവിടിവിടെയായുള്ള കരുവാളിപ്പ് പലരുടേയും മുഖത്തെ ബാധിയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ മുഖത്തിന്റെ നിറവും പല തരമായിരിയ്ക്കും. ഇതിനുളള നല്ലൊരു പരിഹാരമാണ് ഉപ്പും നാരങ്ങാനീരും.

 തിളക്കം

തിളക്കം

ക്ഷീണിച്ച ചര്‍മത്തിന് തെളിച്ചം നല്‍കാനും തിളക്കം നല്‍കാനുമുള്ള നല്ലൊരു വഴിയാണ് ഉപ്പും നാരങ്ങാനീരും കലര്‍ന്ന മിശ്രിതം. ഇത് മുഖത്തിന് നല്ല ഉണര്‍വു തോന്നിപ്പിയ്ക്കും. ക്ഷീണം അകറ്റും.

ഈ മിശ്രിതം

ഈ മിശ്രിതം

ഈ മിശ്രിതം മുഖത്തു പുരട്ടി സ്‌ക്രബ് ചെയ്ത് 15 മിനിറ്റു കഴിയുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ കഴുകുക. പിന്നീട് നല്ല മോയിസ്ചറൈസര്‍ ഇടാം. കാരണം ഉപ്പിന് ചര്‍മം വരണ്ടതാക്കുന്ന സ്വഭാവമുണ്ട്.

Read more about: beauty skincare
English summary

Beauty Benefits Of Applying Salt And Lemon Juice Mixture On Face

Beauty Benefits Of Applying Salt And Lemon Juice Mixture On Face,
Story first published: Monday, February 12, 2018, 11:24 [IST]