പച്ചപ്പാല്‍ 1 മാസം മുഖത്തു പുരട്ടൂ,ആ വ്യത്യാസം

Posted By:
Subscribe to Boldsky

പാല്‍ ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. കാല്‍സ്യത്തിന്റെയും പ്രോട്ടീന്റെയുമെല്ലാം നല്ലൊരു ഉറവിടം.

പാല്‍ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഏറെ ഗുണകരമാണ്. മുഖത്ത് അല്‍പം പാല്‍ തേയ്ക്കുന്നത് പലതരത്തിലുള്ള ഗുണങ്ങള്‍ നല്‍കും.

പാലിനൊപ്പം പല ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്തും ഫേസ്പായ്ക്കുകളുണ്ടാക്കാം. പാല്‍ തനിയെ മുഖത്തു പുരട്ടിയാലും പല ഗുണങ്ങളുമുണ്ട്. സ്വഭാവിക സൗന്ദര്യസംരക്ഷണ വഴിയാണ് പാല്‍.

ഒരു സ്പൂണ്‍ പാല്‍ അടുപ്പിച്ച് ഒരു മാസം മുഖത്തു പുരട്ടി നോക്കൂ, ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ,തിളപ്പിയ്ക്കാത്ത പാല്‍ പുരട്ടുന്നതാണ് കൂടുതല്‍ നല്ലത്.

തിളക്കവും മൃദുവത്വവും

തിളക്കവും മൃദുവത്വവും

പുറത്തു പോയി വന്നാല്‍ ചര്‍മം ക്ഷീണിച്ചും വരണ്ടുമിരിക്കുന്നത് സ്വാഭാവികമാണ്. ആദ്യം മുഖം കഴുകിയ ശേഷം തണുത്ത പാല്‍ അല്‍പം മുഖത്തു പുരട്ടാം. ഇത് രണ്ടുമൂന്നു മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. മുഖത്തിന് തിളക്കവും മൃദുവത്വവും ലഭിയ്ക്കാന്‍ ഇത് സഹായിക്കും. ചര്‍മത്തിന് നല്ലൊരു ഊര്‍ജം ലഭിയ്ക്കുകയും ചെയ്യും.

ക്ലെന്‍സിംഗ്

ക്ലെന്‍സിംഗ്

മുഖം വൃത്തിയാക്കാന്‍ കൃത്രിമമായ ക്ലെന്‍സിംഗ് ഏജന്റുകള്‍ ഉപയോഗിക്കണമെന്നില്ല. പാല്‍ നല്ലൊന്നാന്തരം ക്ലെന്‍സിംഗ് ഏജന്റാണ്. ഒരു പഞ്ഞി അല്‍പം പാലില്‍ മുക്കി മുഖത്തു പുരട്ടാം. ചര്‍മം വൃത്തിയാകും. ചര്‍മസുഷിരങ്ങള്‍ തുറക്കും.

പാലും തേനും

പാലും തേനും

പാലും തേനും കലര്‍ന്ന മിശ്രിതം ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ചര്‍മത്തിന് തിളക്കം ലഭിയ്ക്കാനും ചര്‍മം മൃദുവാകാനും സഹായിക്കും. തേനിന് അണുബാധ തടയാന്‍ കഴിയുന്നതിനാല്‍ അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലതു തന്നെ.

പാലില്‍ അല്‍പം മഞ്ഞള്‍പ്പൊടി

പാലില്‍ അല്‍പം മഞ്ഞള്‍പ്പൊടി

പാലില്‍ അല്‍പം മഞ്ഞള്‍പ്പൊടി കലക്കി മുഖത്തു പുരട്ടാം. ഇത് മുഖത്തിനു നിറം നല്‍കും. സണ്‍ടാന്‍, സണ്‍ബേണ്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം ഔഷധമാണിത്.

മുഖത്തിന് നിറം

മുഖത്തിന് നിറം

മുഖത്തിന് നിറം നല്‍കാന്‍ ഏറെ നല്ലതാണ് പാല്‍. ഇത് അടുപ്പിച്ചു പുരട്ടുന്നത് ഗുണം നല്‍കും. ഇത് ചര്‍മത്തിലേയ്ക്കിറങ്ങി ചര്‍മകോശങ്ങള്‍ക്കു ഗുണം നല്‍കും.

ചുളിവുകളും മറ്റും വരുന്നതു തടയാന്‍

ചുളിവുകളും മറ്റും വരുന്നതു തടയാന്‍

പാല്‍ അടുപ്പിച്ചു കുറച്ചുനാള്‍ മുഖത്തു പുരട്ടിയാല്‍ മുഖത്ത് ചുളിവുകളും മറ്റും വരുന്നതു തടയാന്‍ ഏറെ നല്ലതാണ്. പാലും പഴവും ചേര്‍ത്തിളക്കി മുഖത്തു പുരട്ടിയാലും മതിയാകും.

സണ്‍ബേണ്‍, സണ്‍ടാന്‍

സണ്‍ബേണ്‍, സണ്‍ടാന്‍

മുഖത്തെ സണ്‍ബേണ്‍, സണ്‍ടാന്‍ എന്നിവ മാറാന്‍ നല്ലൊരു വഴിയാണ് പാല്‍ മുഖത്തു പുരട്ടുന്നത്.

മുഖത്തിന് നിറം

മുഖത്തിന് നിറം

മുഖത്തിന് നിറം നല്‍കാന്‍ ഏറെ നല്ലതാണ് പാല്‍. ഇത് അടുപ്പിച്ചു പുരട്ടുന്നത് ഗുണം നല്‍കും. ഇത് ചര്‍മത്തിലേയ്ക്കിറങ്ങി ചര്‍മകോശങ്ങള്‍ക്കു ഗുണം നല്‍കും.

പാല്‍ തനിയെ

പാല്‍ തനിയെ

പാല്‍ തനിയെ മുഖത്തു പുരട്ടുന്നത് മുഖത്തിന് ഈര്‍പ്പം നല്‍കാന്‍ നല്ലതാണ്. ഇത് മുഖത്തിന്റെ വരണ്ട സ്വഭാവം മാറാന്‍ ഏറെ നല്ലതാണ്.

ബ്ലീച്ചിംഗ് ഇഫക്ട്

ബ്ലീച്ചിംഗ് ഇഫക്ട്

പാല്‍ ,ചെറുനാരങ്ങാനീര് ഗുണം ചെയ്യും. ഈ മിശ്രിതം നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ട് നല്‍കും. ചര്‍മം തിളങ്ങുകയും ചെയ്യും.

English summary

Beauty Benefits Of Applying Milk On Face

Beauty Benefits Of Applying Milk On Face, read more to know about,