For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉലുവയും തൈരും,നിറം ഇരട്ടിയാകും

|

ഉലുവ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരമായ ഒന്ന്. ഉലുവയ്ക്ക് സൗന്ദര്യവര്‍ദ്ധക ഗുണങ്ങളും ഏറെയുണ്ട്. പല ചര്‍മപ്രശ്‌നങ്ങള്‍്ക്കുമുള്ള നല്ലൊരു മരുന്നാണ് ഉലുവ.

ഉലുവയില്‍ ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉണ്ട്. ഇതെല്ലാം ആരോഗ്യത്തിന് ഏറ്റവും അവശ്യമായ ഘടകം തന്നെയാണ്. ഉലുവ കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉലുവക്കുണ്ട് എന്ന് നോക്കാം.

ഉലുവ ഏതെല്ലാം വിധത്തിലാണ് സൗന്ദര്യവര്‍ദ്ധക വസ്തുവായി ഉപയോഗിയ്ക്കുന്നതെന്നറിയൂ,

തേനില്‍

തേനില്‍

ഉലുവ തരിതരിയായി പൊടിച്ചത് അല്‍പം തേനില്‍ കലക്കി നല്ലൊരു പ്രകൃതിദത്ത സ്‌ക്രബറായി ഉപയോഗിയ്ക്കാം. ഇത് മൃതകോശങ്ങള്‍ അകറ്റാന്‍ ഏറെ നല്ലതാണ്.

പാല്‍

പാല്‍

ഇത് നല്ലൊരു ക്ലീനറാണ്. അരച്ച് മുഖത്ത് പാല്‍ ചേര്‍ത്തോ വെള്ളം ചേര്‍ത്തോ പുരട്ടിയാല്‍ ചര്‍മസുഷിരങ്ങളിലെ അഴുക്കു നീക്കി ചര്‍മത്തിലെ വിഷാംശം നീക്കാന്‍ ഏറെ നല്ലത്.

തൈരില്‍

തൈരില്‍

ഇത് പുളിയുള്ള തൈരില്‍ കലക്കി മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിയ്ക്കും.നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടാണ് ഇതു നല്‍കുന്നത്.

ഉലുവയിട്ടു തിളപ്പിച്ച വെള്ളം

ഉലുവയിട്ടു തിളപ്പിച്ച വെള്ളം

ഉലുവയിട്ടു തിളപ്പിച്ച വെള്ളം തണുപ്പിച്ച് മുഖം കഴുകുന്നത് സണ്‍ടാന്‍ അകറ്റാന്‍ ഏറെ നല്ലതാണ്.

മഞ്ഞള്‍

മഞ്ഞള്‍

ഉലുവയരച്ചതില്‍ മഞ്ഞള്‍ കലര്‍ത്തി തേക്കുന്നതും നല്ലതാണ്. ഇത് മുഖത്തിന് നിറം നല്‍കും. മൃദുത്വവും നല്‍കും.

ചര്‍മത്തിന്റെ ചെറുപ്പം

ചര്‍മത്തിന്റെ ചെറുപ്പം

ഉലുവ വെള്ളത്തില്‍ ചേര്‍ത്തരച്ച് അല്‍പം തേന്‍ കലര്‍ത്തി പുരട്ടുന്നത് ചര്‍മത്തിന്റെ ചെറുപ്പം നില നിര്‍ത്താന്‍ ഏറെ സഹായകമാണ്.

ചെറുനാരങ്ങാനീരു

ചെറുനാരങ്ങാനീരു

ഉലുവ അരച്ചതില്‍ അല്‍പം ചെറുനാരങ്ങാനീരു കലര്‍ത്തിയും മുഖത്തു പുരട്ടാം.

Read more about: beauty skincare
English summary

Beauty Benefits Of Applying Fenugreek On Face

Beauty Benefits Of Applying Fenugreek On Face, read more to know about
Story first published: Tuesday, February 6, 2018, 19:53 [IST]
X
Desktop Bottom Promotion