ദിവസവും അല്‍പം തൈരു മുഖത്തു പുരട്ടൂ കാരണം,

Posted By:
Subscribe to Boldsky

സൗന്ദര്യത്തിന് പല വഴികളുമുണ്ട്. പല വീട്ടുവൈദ്യങ്ങളും ഇതില്‍ പെടുന്നു. സൗന്ദര്യ, ചര്‍മസംരക്ഷണത്തിന് ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നതാകും ഏറെ നല്ലതും.

ഇത്തരം സൗന്ദര്യസംരക്ഷണവഴികളില്‍ ഒന്നാണ് തൈര്. നല്ലൊരു ഭക്ഷണവസ്തുവായ തൈര് സൗന്ദര്യത്തിനും മുടിസംരക്ഷണത്തിനുമെല്ലാം ഒരുപോലെ ഗുണകരമാണ്.

ദിവസവും അല്‍പം തൈര് മുഖത്തു പുരട്ടിയാലുള്ള ഗുണങ്ങള്‍ പലതാണ്. ഇത് അടുപ്പിച്ച് അല്‍പനാള്‍ ചെയ്യുകയും വേണം.

നിറം

നിറം

തൈര് ദിവസവും മുഖത്തു പുരട്ടുന്നത് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടാണ് നല്‍കുന്നത്. ഇതിലെ ലാക്ടിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്. ഇത് മുഖത്തിന് നിറം നല്‍കുന്നു. അല്‍പം പുളിച്ച തൈരു വേണം, പുരട്ടാന്‍.

സണ്‍ടാന്‍

സണ്‍ടാന്‍

മുഖത്ത് സണ്‍ടാന്‍ മാറ്റാനുള്ള നല്ലൊരു വഴിയാണ് ദിവസവും മുഖത്ത് അല്‍പം തൈരു പുരട്ടുന്നത്. പുറത്തു പോയി വന്നാല്‍ വെയില്‍ ഏറ്റ ചര്‍മത്തിന് ഏറ്റവും നല്ലൊരു മരുന്നെന്നു പറയാം.

വരണ്ട ചര്‍മത്തിന്

വരണ്ട ചര്‍മത്തിന്

വരണ്ട ചര്‍മത്തിന് ഈര്‍പ്പം നല്‍കാനുള്ള പ്രധാനപ്പെട്ട വഴിയാണ് മുഖത്ത് തൈരു പുരട്ടുന്നത്. തൈരിലെ മില്‍ക് പ്രോട്ടീനുകളാണ് ഇതിനു സഹായിക്കുന്നത്.

തെളിച്ചവും തിളക്കവും

തെളിച്ചവും തിളക്കവും

ചര്‍മത്തിലെ ടോക്‌സിനുകളെ അകറ്റി ചര്‍മത്തിന് തെളിച്ചവും തിളക്കവും നല്‍കാന്‍ തൈര് ഏറെ നല്ലതാണ്. ഇത് ചര്‍മത്തിന് സ്വാഭാവികമായി തിളക്കവും മൃദുത്വവും നല്‍കും.

സണ്‍സ്‌പോര്‍ട്‌സ്

സണ്‍സ്‌പോര്‍ട്‌സ്

സണ്‍സ്‌പോര്‍ട്‌സ് മാറാനുള്ള നല്ലൊരു വഴിയാണ് മുഖത്തു തൈരു പുരട്ടുന്നത്. ഇതിലെ ലാക്ടിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്

ചര്‍മത്തിലെ ചുളിവുകള്‍

ചര്‍മത്തിലെ ചുളിവുകള്‍

ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാന്‍ തൈര് ഏറെ നല്ലതാണ്.

മുഖക്കുരു

മുഖക്കുരു

മുഖക്കുരുവിനുളള നല്ലൊരു പരിഹാരം കൂടിയാണ് മുഖത്തു തൈരു പുരട്ടുന്നത്. മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാനും ഇത് ഏറെ നല്ലതാണ്. തൈരിലെ സിങ്കാണ് ഈ ഗുണം നല്‍കുന്നത്.

Read more about: beauty skincare
English summary

Beauty Benefits Of Applying Curd On Face Daily

Beauty Benefits Of Applying Curd On Face Daily