ഉറങ്ങാന്‍ പോവും മുന്‍പ് മുഖത്തല്‍പം വെളിച്ചെണ്ണ

Posted By:
Subscribe to Boldsky

വെളിച്ചെണ്ണക്ക് ധാരാളം ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ഉണ്ട്. കേശസംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും അത്രയധികം പ്രാധാന്യം വെളിച്ചെണ്ണയില്‍ ഉണ്ട്. കേശസംരക്ഷണത്തിന്റെ കാര്യത്തിലും വെളിച്ചെണ്ണ വളരെധികം സഹായിക്കുന്ന ഒന്നാണ്. വെളിച്ചെണ്ണ കൊണ്ട് പലപ്പോഴും പല വിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ട്. ഭക്ഷണ സാധനങ്ങളില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ വളരെ കൂടിയ അളവില്‍ നമുക്ക് സൗന്ദര്യ സംരക്ഷണത്തിന് വെളിച്ചെണ്ണ ആവശ്യമായി വരുന്നു.

അടുക്കളയില്‍ മാത്രമല്ല വെളിച്ചെണ്ണയുടെ പ്രാധാന്യം സൗന്ദര്യത്തിനും വളരെ മുന്നില്‍ നില്‍ക്കുന്ന ഒന്ന് തന്നെയാണ്. പലരുടേയും സൗന്ദര്യ രഹസ്യം വെളിച്ചെണ്ണയാണ്. സൗന്ദര്യത്തിന് അത്രയേറെ പ്രധാനപ്പെട്ട ഒന്നാണ് വെളിച്ചെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട. കാലങ്ങളായി നമ്മുടെ സൗന്ദര്യ സംരക്ഷണ മാര്‍ഗ്ഗങ്ങളില്‍ വെളിച്ചെണ്ണ സ്ഥാനം പിടിച്ചിട്ട്. വെളിച്ചെണ്ണ കൊണ്ട് മുഖത്ത് പല അത്ഭുതങ്ങളും കാണിക്കാന്‍ കഴിയും.

നരച്ച മുടി വരെ കറുപ്പിക്കും ചെമ്പരത്തിയും തൈരും

സൗന്ദര്യ സംരക്ഷണത്തിന് വെളിച്ചെണ്ണ പല വിധത്തില്‍ ഉപയോഗിക്കാം. രാത്രി കിടക്കും മുന്‍പ് വെളിച്ചെണ്ണ മുഖത്ത് തേച്ച് പിടിപ്പിച്ച് കിടന്നാല്‍ അത് പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നതിലൂടെ എന്തൊക്കെ സൗന്ദര്യ ഗുണങ്ങള്‍ ഉണ്ടാവുന്നു എന്ന് നോക്കാം.

ഇരുണ്ട നിറം

ഇരുണ്ട നിറം

മുഖത്തെ ഇരുണ്ട നിറത്തിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വെളിച്ചെണ്ണ. എന്നും കിടക്കാന്‍ പോകുന്നതിനു മുന്‍പ് അല്‍പം വെളിച്ചെണ്ണ മുഖത്ത് തേച്ച് പിടിപ്പിച്ച് കിടക്കുന്നത് മുഖത്തെ കറുത്ത പാടുകളേയും ഇരുണ്ടനിറത്തേയും ഇല്ലാതാക്കി. മുഖത്തിന് തിളക്കം നല്‍കുന്നു.

വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മം എന്നത് പലരേയും വലക്കുന്ന ഒന്നാണ്. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ക്രീമും മറ്റും ഉപയോഗിക്കുന്നവര്‍ അതിന്റെ പാര്‍ശ്വഫലങ്ങളെക്കൂടി ഭയക്കേണ്ടി വരുന്നു. എന്നാല്‍ ഇതിനെല്ലാം പരിഹാരമായി ഇനി വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്.

പിഗ്മെന്റേന്‍

പിഗ്മെന്റേന്‍

പിഗ്മെന്റേഷന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. രാത്രി കിടക്കുമ്പോള്‍ മുഖത്ത് തേച്ച് കിടന്നാല്‍ മതി ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പിഗ്മെന്റേഷനും പരിഹാരം നല്‍കുന്നു.

കൊതുക് കടിക്കുമ്പോള്‍

കൊതുക് കടിക്കുമ്പോള്‍

കൊതുക് കടിക്കാതിരിക്കാനുള്ള ഏറ്റവും നല്ല ഉപാധിയാണ് വെളിച്ചെണ്ണ. മാത്രമല്ല മുഖത്ത് കൊതുക് കടിച്ചുണ്ടാവുന്ന പാട് പല വിധത്തില്‍ ഇല്ലാതാക്കാനും വെളിച്ചെണ്ണ സഹായിക്കുന്നു.

ഒറ്റമൂലി

ഒറ്റമൂലി

വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു സൗന്ദര്യസംരക്ഷണ വസ്തുവാണ് ഷിയ ബട്ടറും വെളിച്ചെണ്ണയും കൊണ്ട് ഉണ്ടാക്കാവുന്ന ക്രീം. ഇത് കിടക്കും മുന്‍പ് മുഖത്ത് തേച്ച് കിടക്കുന്നത് എല്ലാ വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം കാണാന്‍ മികച്ച മാര്‍ഗ്ഗമാണ് ഇത്. മുഖക്കുരുവും മുഖക്കുരു പാടുകളും ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ മുഖത്ത് തേച്ച് കിടന്നാല്‍ ഇത് മുഖക്കുരു പാടിനേയും മുഖക്കുരുവിനേയും ഇല്ലാതാക്കുന്നു.

 ഫേസ് വാഷ്

ഫേസ് വാഷ്

ഫേസ് വാഷ് എന്ന രീതിയിലും വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. രാത്രി കിടക്കും മുന്‍പ് വെളിച്ചെണ്ണയില്‍ നാരങ്ങ നീര് മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. രാവിലെ എഴുന്നേറ്റ് കഴുകിക്കളയാവുന്നതാണ്. ഇത് നല്ലൊരു ഫേസ് വാഷ് ആണ്.

സൂര്യപ്രകാശം

സൂര്യപ്രകാശം

സൂര്യപ്രകാശം മൂലം ഉണ്ടാവുന്ന ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ കൊണ്ട് ഇതിനെയെല്ലാം വെറും ദിവസങ്ങള്‍ കൊണ്ട് നമുക്ക് ഇല്ലാതാക്കാം. ചര്‍മ്മത്തിന് നല്ല തിളക്കവും ഇത് നല്‍കുന്നു.

 ചുളിഞ്ഞ ചര്‍മ്മം

ചുളിഞ്ഞ ചര്‍മ്മം

ചര്‍മ്മത്തിലെ ചുളിവ് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇതിനെ ഇല്ലാതാക്കാനും ചര്‍മ്മത്തിന് യുവത്വം നല്‍കുന്നതിനും സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണയും കറ്റാര്‍ വാഴയും ചേര്‍ന്ന മിശ്രിതം. ഇത് രണ്ടും മിക്‌സ് ചെയ്ത് തേച്ച് കിടന്ന് രാവിലെ എഴുനേറ്റ് കഴുകിക്കളഞ്ഞാല്‍ അത് മുഖത്തെ ചുളിവുകള്‍ക്ക് പരിഹാരം നല്‍കുന്നു.

കണ്ണിന് താഴെയുള്ള കറുപ്പ് നിറം

കണ്ണിന് താഴെയുള്ള കറുപ്പ് നിറം

കണ്ണിനു താഴെയുള്ള കറുപ്പ് നിറം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. രാത്രി കണ്ണിനു താഴെ നല്ല കട്ടിയില്‍ തേച്ച് പിടിപ്പിക്കാം. രാവിലെ എഴുന്നേറ്റ് കഴുകിക്കളയാവുന്നതാണ്. ഇത് കണ്ണിനു താഴെയുള്ള കറുപ്പിനെ ഇല്ലാതാക്കുന്നു.

English summary

Beauty Benefits Of Applying Coconut Oil On Face

There are some amazing beauty benefits of coconut oil on face which can deal with various skin issues, read on.
Story first published: Tuesday, January 9, 2018, 19:00 [IST]
Please Wait while comments are loading...
Subscribe Newsletter