മുഖത്ത് ഒരാഴ്ച അടുപ്പിച്ചു തേങ്ങാപ്പാല്‍ പുരട്ടൂ

Posted By:
Subscribe to Boldsky

പ്രകൃതിയില്‍ നിന്നു തന്നെ നമുക്കു ലഭിയ്ക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പലതുണ്ട്. യാതൊരു പാര്‍ശ്വഫലങ്ങളും തരാത്ത ചിലത്. പാര്‍ശ്വഫലം ഉണ്ടാകില്ലെന്നു മാത്രമല്ല, ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ടുതാനും.

ഇത്തരത്തില്‍ പ്രകൃതി നല്‍കുന്ന സൗന്ദര്യവര്‍ദ്ധകവസ്തുക്കൡ പെട്ട ഒന്നാണ് തേങ്ങാപ്പാല്‍. പണ്ടുമുതല്‍ തന്നെ മലയാളികള്‍ പ്രത്യേകിച്ചും പിന്‍തുടരുന്ന ഒന്ന്. നല്ല ശുദ്ധമായ തേങ്ങാപ്പാല്‍ ചര്‍മത്തിന് മാത്രമല്ല, മുഖത്തിനും ഏറെ നല്ലതാണ്.

മുഖത്തു തേങ്ങാപ്പാല്‍ അടുപ്പിച്ചു പുരട്ടുന്നത് പല തരത്തിലുള്ള സൗന്ദര്യഗുണങ്ങള്‍ നല്‍കും. ഇതേക്കുറിച്ചറിയൂ,

വരള്‍ച്ച

വരള്‍ച്ച

വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ് തേങ്ങാപ്പാല്‍. ചര്‍മത്തിലെ മോരിയും വരള്‍ച്ചയുമെല്ലാം കളയാന്‍ പറ്റിയ നല്ലൊന്നാന്തരം മരുന്ന്. ഇത് ദിവസവും പുരട്ടാം.

അണുബാധ

അണുബാധ

ചര്‍മത്തിലുണ്ടാകുന്ന അണുബാധകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് തേങ്ങാപ്പാല്‍. ചര്‍മത്തിലുണ്ടാകുന്ന അലര്‍ജിയ്ക്കും ചൊറിച്ചിലിനുമെല്ലാമുള്ള ഉത്തമപരിഹാരം.

മുഖക്കുരു

മുഖക്കുരു

തേങ്ങാപ്പാലിന് എണ്ണമയമാണെങ്കിലും മുഖത്തു പുരട്ടിയാല്‍ മുഖക്കുരു വരുന്നതു തടയും. ഇതിന് ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണമുള്ളതാണ് കാരണം. ഇതിലെ ലോറിക് ആസിഡാണ് ഗുണം നല്‍കുന്നത്.

സൂര്യാഘാതം

സൂര്യാഘാതം

സൂര്യാഘാതം തടയാനുള്ള നല്ലൊരു വഴിയാണ് തേങ്ങാപ്പാല്‍. ഇത് അള്‍ട്രാവയലറ്റ് കിരണങ്ങളെ ഒരു പരിധി വരെ തടയും. തേങ്ങാപ്പാല്‍ കുടിയ്ക്കുന്നതും ഗുണം ചെയ്യും.

ഇലാസ്റ്റിസിറ്റി

ഇലാസ്റ്റിസിറ്റി

തേങ്ങാപ്പാലില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിയ്ക്കും. കൊളജന്‍ ഉല്‍പാദനം വഴിയാണ് ഇതു സാധ്യമാകുന്നത്. ഇതുവഴി ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാം. ചര്‍മം അ്‌യഞ്ഞു തൂങ്ങുന്നതു തടയാം.

നിറം

നിറം

ചര്‍മത്തിന് നിറം ലഭിയ്ക്കാനും നല്ലൊരു വഴിയാണ് തേങ്ങാപ്പാല്‍. ഇതില്‍ ചെറുനാരങ്ങാനീരും തേനുമെല്ലാം കലര്‍ത്തി പുരട്ടുന്നത് ഗുണം ചെയ്യും.

കറുത്ത കുത്തുകള്‍

കറുത്ത കുത്തുകള്‍

ഇതിലെ വൈറ്റമിന്‍ സി, ഇ എ്ന്നിവ ചര്‍മത്തിലെ കറുത്ത കുത്തുകള്‍, പാട് എ്ന്നിവയെല്ലാം അകറ്റാന്‍ ഏറെ നല്ലതാണ്. ഇത് അടുപ്പിച്ചു പുരട്ടുന്നത് ഗുണം നല്‍കും.

നല്ലൊരു ക്ലൈന്‍സറായി

നല്ലൊരു ക്ലൈന്‍സറായി

നല്ലൊരു ക്ലൈന്‍സറായി ഇത് ഉപയോഗിയ്ക്കാം. ചര്‍മത്തിലെ അഴുക്കുകള്‍ നീക്കുന്നതിനുള്ള നല്ലൊരു വഴി. പഞ്ഞി തേങ്ങാപ്പാലില്‍ മുക്കി മുഖത്തു പുരട്ടിയാല്‍ മതിയാകും. മുഖം വൃത്തിയാകും.

തിളക്കവും മൃദുത്വവും

തിളക്കവും മൃദുത്വവും

മുഖത്തിനു തിളക്കവും മൃദുത്വവും നല്‍കാനുളള നല്ലൊരു വഴിയാണ് തേങ്ങാപ്പാല്‍. ഇതിന്റെ സ്വഭാവിക കൊഴുപ്പ് ഇതിനുള്ള നല്ലൊരു മാര്‍ഗമാണ്. മുഖത്തെ മൃതകോശങ്ങള്‍ അകറ്റാനും നല്ലത്.

കരുവാളിപ്പും

കരുവാളിപ്പും

സൂര്യാഘാതവും വെയിലേറ്റാലുണ്ടാകുന്ന ചര്‍മത്തിന്റെ കരുവാളിപ്പും മാറ്റാന്‍ ഇതു പുരട്ടുന്നത് ഏറെ ന്ല്ലതാണ്. ഇതു കാരണവും ചര്‍മത്തിലെ ചുളിവുകളെ തടയുന്നതു കാരണവും പ്രായക്കുറവു തോന്നിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

Read more about: beauty skincare
English summary

Beauty Benefits Of Applying Coconut Milk On Face

Beauty Benefits Of Applying Coconut Milk On Face, read more to know about,
Story first published: Thursday, January 18, 2018, 16:50 [IST]