For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ഉലുവ സൂത്രം

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മള്‍ അനുഭവിക്കാറുണ്ട്. ഇതില്‍ തന്നെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് ചര്‍മ്മത്തിന്റെ നിറം. നിറം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന മാര്‍ഗ്ഗങ്ങളാണ് പലര്‍രക്കും പണി തരുന്നത്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം നല്‍കി മുഖത്തിന് നിറവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍ അല്‍പം സമയം ചില അടുക്കളക്കൂട്ടുകള്‍ ശ്രദ്ധിക്കാം. ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. ഏത് വിധത്തിലും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ നമ്മുടെ അടുക്കളയിലൂണ്ട്.

ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ അടുക്കളയില്‍ ഉണ്ട്. നമ്മുടെ ആരോഗ്യസൗന്ദര്യ പ്രശ്‌നങ്ങള്‍ക്കെല്ലാം നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്. ചര്‍മ്മത്തിന്റെ ഉള്ള നിറം അതുപോലെ തന്നെ സംരക്ഷിക്കാന്‍ നമ്മള്‍ പലപ്പോഴും ശ്രമിക്കാറില്ല. എങ്ങനെ ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാമെന്ന് നമുക്ക് നോക്കാം. അതിനായി എളുപ്പത്തില്‍ ചെയ്യാവുന്ന ചില രുചിക്കൂട്ടുകളുണ്ട്.

എന്നാല്‍ രുചിക്കൂട്ടുകളെന്നു പറയുമ്പോള്‍ ഭക്ഷണത്തില്‍ പെടുന്നതല്ല. അതല്ലാതെ തന്നെയുള്ള ചില രുചിക്കൂട്ടുകളുണ്ട്. അവ ഏതൊക്കെയെന്നും എങ്ങനെയൊക്കെയെന്നും നമുക്ക് നോക്കാം. എണ്ണമയമുള്ള ചര്‍മ്മമായാലും വരണ്ട ചര്‍മ്മമായാലും ഈ രുചിക്കൂട്ടുകള്‍ ഉപയോഗിക്കാവുന്നതാണ്.

 ഉലുവ

ഉലുവ

സൗന്ദര്യസംരക്ഷണത്തിന് നമുക്ക് ഉലുവ ഉപയോഗിക്കാം. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു. നമ്മുടെ അടുക്കളയിലെ സ്ഥിരക്കൂട്ടുകളാണ് ഉലുവ. ഉലുവ കൊണ്ട് ചില പൊടിക്കൈകളുണ്ട് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍. ചൂടുവെള്ളത്തില്‍ ഉലുവ ഇട്ട് ആ വെള്ളം കൊണ്ട് ദിവസവും മുഖം കഴുകുക. ഇത്തരത്തില്‍ ദിവസവും ചെയ്താല്‍ അത് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കും. മാത്രമല്ല നിറം നല്‍കി തിളക്കം നല്‍കുന്നതിനും ഉലുവ ഉത്തമമാണ്.

മഞ്ഞള്‍

മഞ്ഞള്‍

സൗന്ദര്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് മഞ്ഞള്‍. നിറം വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. മഞ്ഞള്‍ മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതില്‍ അല്‍പം മുന്നിലാണ്. കാല്‍ക്കപ്പ് ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും മൂന്ന് ടീസ്പൂണ്‍ നാരങ്ങാ നീരും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. സൗന്ദര്യ പ്രശ്‌നങ്ങള്‍ മാത്രമല്ല ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മഞ്ഞള്‍ മികച്ചതാണ്.

തേന്‍

തേന്‍

സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കെല്ലാം തേനും ഏറ്റവും മികച്ചതാണ്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പ്രശ്‌നങ്ങളേയും സൗന്ദര്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. തേനിലും നിറം വര്‍ദ്ധിപ്പിക്കുന്ന മാജിക് ഉണ്ട്. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ നാരങ്ങ നീരുമായി മിക്സ് ചെയ്ത് എന്നും രാവിലെ മുഖത്ത് പുരട്ടുക. ഇത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിലെ പാടുകള്‍ ഇല്ലാതാക്കുകയും ചെയ്യും. എത്ര പ്രതിസന്ധി ഉണ്ടാക്കുന്ന സൗന്ദര്യ പ്രശ്‌നമാണെങ്കിലും അതിന് പരിഹാരം കാണുന്നതിന് തേന്‍ സഹായിക്കുന്നു.

 കുക്കുമ്പര്‍

കുക്കുമ്പര്‍

സൗന്ദര്യസംരക്ഷണത്തിന് യാതൊരു പാര്‍ശ്വഫലവും കൂടാതെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് കുക്കുമ്പര്‍. ഇത് ഏ്ത് സൗന്ദര്യ പ്രശ്‌നങ്ങളും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കുക്കുമ്പര്‍ നീരിനൊപ്പം അല്‍പം കാരറ്റ് കൂടി ചേര്‍ത്താല്‍ അത് ഫലം ഇരട്ടിയാക്കുന്നു. കുക്കുമ്പര്‍-കാരറ്റ് എന്നിവയുടെ ജ്യൂസ് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇതോടൊപ്പം അല്‍പം നാരങ്ങാ നീരു കൂടി ചേര്‍ത്താല്‍ ചര്‍മ്മത്തിന്റെ നിറം ഇരട്ടിയാകും.

തക്കാളി നീര്

തക്കാളി നീര്

തക്കാളി നീരും നല്ലൊരു സൗന്ദര്യ വര്‍ദ്ധക വസ്തുവാണ്. തക്കാളി നീരില്‍ ഒരു ടീസ്പൂണ്‍ തേന്‍ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് നല്ലൊരു സ്‌കിന്‍ ടോണര്‍ ആണ് എന്നതാണ് സത്യം. ഇത് ചര്‍മ്മത്തിലെ ഉള്ള നിറം വര്‍ദ്ധിപ്പിക്കുയും ചെയ്യുന്നു. മാത്രമല്ല ചര്‍മ്മ പ്രശ്‌നങ്ങളായ മുഖക്കുരു ബ്ലാക്ക് ഹെഡ്‌സ് എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് ദിവസവും തക്കാളി നീര് പുരട്ടുന്നത് ശീലമാക്കുക.

നാരങ്ങ

നാരങ്ങ

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് നാരങ്ങ നീര്. നാരങ്ങ നീര് കൊണ്ട് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. എ്‌നാല്‍ ഉപയോഗിക്കുമ്പോള്‍ അല്‍പം തേനോ വെള്ളമോ ചേര്‍ക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. എന്നും ചെറുനാരങ്ങാ നീര് കൊണ്ട് മുഖത്ത് മസ്സാജ് ചെയ്താല്‍ ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ ഇല്ലാതായി സുന്ദരമായ ചര്‍മ്മം ലഭിയ്ക്കുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യമുള്ള ചര്‍മ്മത്തിന് സഹായിക്കുന്നു.

പാല്‍പ്പാട

പാല്‍പ്പാട

പാല്‍പ്പാട കൊണ്ടും മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാവുന്നതാണ്. പാലിന്റെ പത എടുത്ത് മുഖത്ത് തേച്ചു പിടിപ്പിച്ച് നാലോ അഞ്ചോ മിനിട്ട് മസ്സാജ് ചെയ്യുക. ഇത് വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കുകയും മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണി മിട്ടി മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. കാല്‍ക്കപ്പ് തണുത്ത വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ റോസ് വാട്ടറും ഒരു ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് മുഖത്തിന് തിളക്കവും ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു.

 ആവി പിടിക്കുന്നത്

ആവി പിടിക്കുന്നത്

മുഖത്ത് ആവി പിടിയ്ക്കുന്നത് മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും മുഖത്ത് ആവി പിടിയ്ക്കുക. ഇത് മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും മുഖത്തെ മൃതകോശങ്ങള്‍ ഇല്ലാതാവാന്‍ സഹായിക്കുകയും ചെയ്യുന്നു.

പപ്പായ

പപ്പായ

നല്ലതു പോലെ പഴുത്ത സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്നു. വിറ്റാമിന്‍ എയും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയിട്ടുണ്ട് പപ്പായയില്‍. അത് പല വിധത്തില്‍ സൗന്ദര്യസംരക്ഷണവും നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. റോസ് വാട്ടറില്‍ പപ്പായ പള്‍പ്പ് മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക.

തേനും ഒലീവ് ഓയിലും

തേനും ഒലീവ് ഓയിലും

തേനും ഒലീവ് ഓയിലും മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതില്‍ മുന്‍പിലാണ്. ഒരു സ്പൂണ്‍ തേനും അല്‍പം ഒലീവ് ഓയിലും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് മുഖത്ത് വട്ടത്തില്‍ പുരട്ടുക. 10 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്

English summary

ayurvedic and natural remedies for glowing skin

ayurvedic and natural remedies for glowing skin
Story first published: Monday, July 9, 2018, 14:29 [IST]
X
Desktop Bottom Promotion