വെളുപ്പുറപ്പ്, ഈ ആയുര്‍വേദ വഴി പരീക്ഷിയ്ക്കൂ

Posted By:
Subscribe to Boldsky

ചര്‍മത്തിന് നിറം ലഭിയ്ക്കണമെന്നത് എല്ലാവരും ആഗ്രഹിയ്ക്കുന്ന ഒന്നാകും. ഇതിനായി പലവിധ വഴികള്‍ നോക്കുന്നവരുമുണ്ട്. ചര്‍മനിറം കുറേയെല്ലാം സ്വാഭാവികമായി ലഭിയ്ക്കുന്ന ഒന്നാണ്. പാരമ്പര്യം ഒരു പരിധിവരെ വലിയൊരു പങ്കു വഹിയ്ക്കുന്നു. ഇതല്ലാതെ ചര്‍മസംരക്ഷണവും ഭക്ഷണവുമെല്ലാം വേറെ ചില ഘടകങ്ങളും.

ചര്‍മത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കുമെന്നവകാശപ്പെട്ട് പല ഉല്‍പന്നങ്ങളും വിപണിയിലെത്തുന്നുണ്ട്. പലതും ഗുണത്തേക്കാളേറെ ദോഷങ്ങള്‍ വരുത്തുന്നവയാണ്. കാരണം പലതിലേയും പ്രധാന ചേരുവ കെമിക്കലുകളാണ്. ഇത് ചിലപ്പോള്‍ താല്‍ക്കാലിക ഗുണം നല്‍കിയേക്കും. എന്നാല്‍ പല പാര്‍ശ്വഫലങ്ങളുമുണ്ടാക്കുകയും ചെയ്യും.

ഇത്തരം കാര്യങ്ങളില്‍ നമുക്ക് കണ്ണുംപൂട്ടി വിശ്വസിയ്ക്കാവുന്ന ആരോഗ്യശാഖയുണ്ട്. ഇതാണ് ആയുര്‍വേദം. തികച്ചും ശുദ്ധമായ, പ്രകൃതിദത്ത വഴികളിലൂടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഗുണങ്ങള്‍ നല്‍കുന്ന ചിലത്.

മുഖത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാനും ആയുര്‍വേദം പറയുന്ന ചിലതുണ്ട്. വളരെ പ്രകൃതിദത്തമായ ചില വഴികള്‍. ഇതെക്കുറിച്ചു കൂടുതലറിയൂ,

ചെറുപയര്‍, മഞ്ഞള്‍, തൈര്

ചെറുപയര്‍, മഞ്ഞള്‍, തൈര്

ചെറുപയര്‍, മഞ്ഞള്‍, തൈര് എന്നിവയടങ്ങിയ ഫേസ്പായ്ക്ക് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ചെറുപയര്‍ പൊടിയില്‍ മഞ്ഞള്‍പ്പൊടിയും തൈരും കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

തുളസി, ആര്യവേപ്പ്

തുളസി, ആര്യവേപ്പ്

തുളസി, ആര്യവേപ്പ് എന്നിവയുപയോഗിച്ചും മുഖത്തു പുരട്ടാനുള്ള മിശ്രിതമുണ്ടാക്കാം. തുളസി, ആര്യവേപ്പ് എന്നിവ ചേര്‍ത്തരയ്ക്കുക. ഇതില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം. ഇത് മുഖത്തിന് നിറം നല്‍കാനും മുഖക്കുരു മാറാനുമെല്ലാം ഏറെ നല്ലതാണ്.

കറുത്ത എള്ളും മഞ്ഞള്‍പ്പൊടിയും

കറുത്ത എള്ളും മഞ്ഞള്‍പ്പൊടിയും

കറുത്ത എള്ളും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തരച്ചു മുഖത്തിടാം. അല്ലെങ്കില്‍ എള്ളെണ്ണയില്‍ ലേശം മഞ്ഞള്‍പ്പൊടി കലര്‍ത്തിയും മുഖത്തിടാം. നിറം വര്‍ദ്ധിയ്ക്കും.

ചന്ദനപ്പൊടി, മഞ്ഞള്‍, പനിനീര്

ചന്ദനപ്പൊടി, മഞ്ഞള്‍, പനിനീര്

ചന്ദനപ്പൊടി, മഞ്ഞള്‍, പനിനീര് എന്നിവ ചേര്‍ത്തിളക്കുക. ഇത് മുഖത്തു പുരട്ടാം. ഇത് മുഖത്തിന് നിറം നല്‍കും. മുഖക്കുരു മാറാനും വരണ്ട ചര്‍മത്തിനുമെല്ലാം ഇത് ഏറെ നല്ലതാണ്.

പച്ചമഞ്ഞള്‍ പച്ചപ്പാലില്‍

പച്ചമഞ്ഞള്‍ പച്ചപ്പാലില്‍

പച്ചമഞ്ഞള്‍ പച്ചപ്പാലില്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തിന് നിറം നല്‍കും. ഇത് ചര്‍മത്തിന്റെ വരണ്ട സ്വഭാവം മാറ്റും. മുഖക്കുരു പോലുളള പ്രശ്‌നങ്ങള്‍ക്കും ഇതു പരിഹാരമാണ്.

 പുതിന

പുതിന

മുഖക്കുരുവിനെ ചെറുക്കാനും ചര്‍മ്മം തണുപ്പിക്കാനും പുതിന വളരെ മികച്ചതാണ്‌. മുള്‍ട്ടാണി മിട്ടിയുമായി ചേര്‍ത്ത്‌ ഇവ ഉപയോഗിക്കുന്നത്‌ മുഖക്കുരുവിന്‌ സാധ്യത ഉള്ള ചര്‍മ്മത്തിനും എണ്ണമയമുള്ള ചര്‍മ്മത്തിനും നല്ലതാണ്‌. മുള്‍ട്ടാണി മിട്ടിയും പുതിനയും തുല്യ അളവില്‍ ചേര്‍ത്തിളക്കി മുഖത്ത്‌ പുരട്ടുക. 20 മിനുട്ടുകള്‍ക്ക്‌ ശേഷം കഴുകി കളയുക.

വെളിച്ചെണ്ണ, ബദാം ഓയില്‍, ചന്ദനപ്പൊടി

വെളിച്ചെണ്ണ, ബദാം ഓയില്‍, ചന്ദനപ്പൊടി

വെളിച്ചെണ്ണ, ബദാം ഓയില്‍, ചന്ദനപ്പൊടി എന്നിവ കലര്‍ത്തി പുരട്ടുന്നത് ചര്‍മത്തിന് നിറം നല്‍കുമെന്ന് ആയുര്‍വേദം പറയുന്നു. ഇത് മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് വെളുപ്പു നല്‍കും.

കുങ്കുമപ്പൂ, ഒലീവ് ഓയില്‍, തിളപ്പിയ്ക്കാത്ത പാല്‍, വെള്ളം

കുങ്കുമപ്പൂ, ഒലീവ് ഓയില്‍, തിളപ്പിയ്ക്കാത്ത പാല്‍, വെള്ളം

കുങ്കുമപ്പൂ, ഒലീവ് ഓയില്‍, തിളപ്പിയ്ക്കാത്ത പാല്‍, വെള്ളം എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും ആയുര്‍വേദ പ്രകാരം വെളുക്കാന്‍ നിര്‍ദേശിയ്ക്കുന്ന വഴിയാണ്. കുങ്കുമപ്പൂ നാരുകള്‍ 2, 3 എണ്ണമെടുത്ത് 1 ടീസ്പൂണ്‍ വെള്ളത്തില്‍ കുതിര്‍ത്തുക. ഈ വെള്ളം മഞ്ഞനിറമാകുമ്പോള്‍ 2, 3 തുള്ളി ഒലീവ് ഓയില്‍, 1ടീസ്പൂണ്‍ പച്ചപ്പാല്‍ എന്നിവ കൂടി കലര്‍ത്തി മുഖത്തു പുരട്ടാം. അര മണിക്കൂറിനു ശേഷം കഴുകാം.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ 4 ടേബിള്‍സ്പൂണ്‍, മഞ്ഞള്‍പ്പൊടി ഒരു നുള്ള്, തേന്‍ 1 ടീസ്പൂണ്‍, തിളപ്പിയ്ക്കാത്ത പാല്‍ 1 ടീസ്പൂണ്‍, 2, 3തുള്ളി പനിനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തിന് നിറം നല്‍കാന്‍ നല്ലതാണെന്ന് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്നു.

Read more about: ayurveda beauty skincare
English summary

Ayurvedic Home Remedies To Get Fair And Flawless Skin

Ayurvedic Home Remedies To Get Fair And Flawless Skin, read more to know about,