രഹസ്യഭാഗത്തെ ദുര്‍ഗന്ധം മാറ്റാം

Posted By:
Subscribe to Boldsky

രഹസ്യഭാഗത്തെ ദുര്‍ഗന്ധം പല സ്ത്രീകളേയും അലട്ടുന്ന പ്രശ്‌നമാണ്. വൃത്തിയില്ലായ്മ മുതല്‍ അണുബാധകള്‍ വരെയുള്ള പല കാരണങ്ങളും ഇതിനു പുറകിലുണ്ടാകും.

യോനീഭാഗത്തെ ദുര്‍ഗന്ധത്തിന് സോപ്പു പോലുളള വഴികള്‍ പരീക്ഷിയ്ക്കുന്നത് ആരോഗ്യകരമല്ല. ഇത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. ഈ ഭാഗത്തെ പിഎച്ച് മൂല്യം വ്യത്യാസപ്പെടും. ഇത് യോനീഭാഗത്തെ ആരോഗ്യകരമായ ബാക്ടീരിയകളെ കൊന്നൊടുക്കി അണുബാധകള്‍ക്ക് കാരണമാകും.

ഈ ഭാഗത്തെ ദുര്‍ഗന്ധമകറ്റാന്‍ ചില പ്രകൃതിദത്ത വഴികളുണ്ട്. ഇതെക്കുറിച്ചറിയൂ

ടര്‍മെറിക്‌ മില്‍ക്‌

ടര്‍മെറിക്‌ മില്‍ക്‌

മഞ്ഞള്‍പ്പൊടിയിട്ടു തിളപ്പിച്ച പാല്‍, അതായത്‌ ടര്‍മെറിക്‌ മില്‍ക്‌ കുടിയ്‌ക്കുന്നത്‌ യോനീദുര്‍ഗന്ധമകറ്റാന്‍ സഹായകമാണ്‌.

തൈര്‌

തൈര്‌

തൈര്‌ ടാമ്പൂണിലാക്കി യോനീഭാഗത്തു വയ്‌ക്കുന്നത്‌ യോനിയിലെ ദുര്‍ഗന്ധമകറ്റാന്‍ ഏറെ നല്ലതാണ്‌. തൈരു കഴിയ്‌ക്കുന്നതും അണുബാധ കാരണമുള്ള ദുര്‍ഗന്ധങ്ങള്‍ അകറ്റാന്‍ സഹായിക്കും.

സിട്രസ്‌

സിട്രസ്‌

സിട്രസ്‌ പഴവര്‍ഗങ്ങള്‍ കഴിയ്‌ക്കുന്നതു നല്ലതാണ്‌ ഇത്‌ ബാക്ടീരിയല്‍ അണുബാധകള്‍ തടയാന്‍ സഹായിക്കും. ദുര്‍ഗന്ധമകറ്റും.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക ആയുര്‍വേദം പറയുന്ന ഒരു പ്രകൃതിദത്ത മരുന്നാണ്‌. ദിവസവും നെല്ലിക്കയോ നെല്ലിക്കാജ്യൂസോ കുടിയ്‌ക്കുന്നതു ഗുണം ചെയ്യും.

പേരയില

പേരയില

പേരയില യോനീദുര്‍ഗന്ധമകറ്റാന്‍ ആയുര്‍വേദം പറയുന്ന ഒന്നാണ്‌. പേരയിലെ വെള്ളത്തിലിട്ടു തിളപ്പിയ്‌ക്കുക. ഈ വെള്ളം തണുത്ത ശേഷം യോനീഭാഗത്തൊഴിച്ചു കഴുകാം.

ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം

ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം

ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം ആറിയ ശേഷം ഈ ഭാഗം കഴുകന്നത്‌ ദുര്‍ഗന്ധവും അണുബാധയുമെല്ലാം അകറ്റാന്‍ ഏറെ നല്ലതാണ്‌.

വെറ്റില

വെറ്റില

വെറ്റില വെള്ളത്തിലിട്ട് തിളപ്പിക്കാം. ഇത് തണുത്ത് കഴിഞ്ഞാല്‍ പിന്നെ ഈ വെള്ളം കൊണ്ട് സ്വകാര്യഭാഗങ്ങളെല്ലാം കഴുകി വൃത്തിയാക്കണം. ഇത് പെട്ടെന്ന് തന്നെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

നാരങ്ങ

നാരങ്ങ

നാരങ്ങ നീര് കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ത്ത് അത് കൊണ്ട് സ്വകാര്യഭാഗം കഴുകണം. ഇത് സ്വകാര്യഭാഗത്തെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഉലുവ

ഉലുവ

രണ്ട് ടീസ്പൂണ്‍ ഉലുവഒരു ഗ്ളാസ് വെള്ളത്തില്‍ ഒരു രാത്രി മുഴുവന്‍ ഇട്ടുവെക്കുക. പിറ്റേദിവസം രാവിലെ എഴുന്നേറ്റയുടന്‍ പ്രഭാതഭക്ഷണത്തിന് മുമ്പ് ഈ വെള്ളം കുടിക്കുക. രണ്ട് ആഴ്ച ഇത് തുടരുക. ഫലപ്രദമായ ഈ പ്രകൃതിദത്ത രീതി ശീലമാക്കുന്നത് സ്ത്രീകളിലെ ആര്‍ത്തവം ക്രമമാക്കുന്നതിനൊപ്പം ഹോര്‍മോണ്‍ നില ഉയര്‍ത്തുകയും ചെയ്യുന്നു.

വെള്ളം

വെള്ളം

വെള്ളമാണ് ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള നല്ല മാര്‍ഗം. ദിവസം എട്ടു മുതല്‍ പത്തുവരെ ഗ്ളാസ് വെള്ളം കുടിക്കാം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരത്തിന് ദോഷകരമായ വിഷവസ്തുക്കളെയും ബാക്ടീരിയകളെയും കൂടുതല്‍ വെള്ളം കുടിക്കുന്നതിലൂടെ നീക്കാന്‍ കഴിയും. യോനിയിലെ ദുര്‍ഗന്ധത്തിന് കാരണമായ ശരീരത്തില്‍ അധികമുള്ള പഞ്ചസാരയും അധികം വെള്ളം കുടിക്കുന്നതിലൂടെ നീക്കം ചെയ്യാന്‍ കഴിയും.

Read more about: skincare beauty
English summary

Ayurvedic Home Remedies To Avoid Foul Smell Of Vagina

Ayurvedic Home Remedies To Avoid Foul Smell Of Vagina,
Story first published: Wednesday, February 21, 2018, 23:42 [IST]