For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷ സൗന്ദര്യത്തിന് ആയുര്‍വ്വേദ ടിപ്‌സ്

ചര്‍മ്മത്തിന്റെ കാര്യത്തില്‍ പലവിധത്തിലുള്ള ടെന്‍ഷനുകള്‍ സ്ത്രീകളെപ്പോലെ തന്നെ പുരുഷന്‍മാര്‍ക്കും

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ സ്ത്രീകളേക്കാള്‍ പലപ്പോഴും പുരുഷന്‍മാരാണ് എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. സൗന്ദര്യസംരക്ഷണം പുരുഷന്‍മാര്‍ക്ക് ഒരിക്കലും വിലക്കപ്പെട്ട ഏരിയ അല്ല. ചര്‍മ്മസംരക്ഷണത്തിലും സ്ത്രീകളെപ്പോലെ തന്നെ ശ്രദ്ധാലുക്കളാണ് പുരുഷന്‍മാര്‍. ചര്‍മ്മത്തിന്റെ കാര്യത്തില്‍ പലവിധത്തിലുള്ള ടെന്‍ഷനുകള്‍ സ്ത്രീകളെപ്പോലെ തന്നെ പുരുഷന്‍മാര്‍ക്കും ഉണ്ട്. ചര്‍മ്മത്തിലെ കറുത്ത പാടുകളും വരള്‍ച്ചയും ബ്ലാക്ക്‌ഹെഡ്‌സും എല്ലാം സ്ത്രീകളെപ്പോലെ തന്നെ പുരുഷന്‍മാര്‍ക്കും വില്ലനാവുന്ന ഒന്ന് തന്നെയാണ്.

മുഖത്തെ ചുളിവിന് കണ്ണടച്ച്തുറക്കും മുന്‍പ് പരിഹാരംമുഖത്തെ ചുളിവിന് കണ്ണടച്ച്തുറക്കും മുന്‍പ് പരിഹാരം

ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ആയുര്‍വ്വേദത്തില്‍ ഉണ്ട്. ആയുര്‍വ്വേദത്തില്‍ പല വിധ സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ എല്ലാം ഉറപ്പുള്ള ഫലം തരുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ തന്നെ ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്തരം മാര്‍ഗ്ഗങ്ങള്‍. സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന ഇത്തരത്തിലുള്ള ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം. ഇതു കൊണ്ട് നിങ്ങളെ വലക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ബദാം കഴിക്കാം

ബദാം കഴിക്കാം

ദിവസവും ബദാം പരിപ്പ് കഴിക്കുന്നത് ശീലമാക്കിയാല്‍ സൗന്ദര്യസംരക്ഷണത്തിന് വില്ലനെന്ന് തോന്നുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. ഇതിലൂടെ നഷ്ടപ്പെട്ട യൗവ്വനം നിലനിര്‍ത്താം. എന്നും ചെറുപ്പക്കാരാനായി തന്നെ നിങ്ങള്‍ക്ക് ജീവിക്കാം. അതിന് ബദാം തന്നെ ധാരാളം. ദിവസവും ശീലമാക്കിയാല്‍ മതി.

 അത്തിപ്പഴം

അത്തിപ്പഴം

ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ വലിയ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് അത്തിപ്പഴം. ഇത് ദിവസവും കഴിച്ചാല്‍ ചര്‍മ്മത്തിന് നഷ്ടപ്പെട്ട തിളക്കവും നിറവും തിരികെ ലഭിക്കുന്നു.

മിതമായി ആഹാരം

മിതമായി ആഹാരം

വേഗം തടിക്കാനും വേഗം മെലിയാനും ആഹാരത്തെ കൂട്ടു പിടിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ മിതമായ ആഹാരം എന്തുകൊണ്ടും നല്ലതാണ്. അത്യാവശ്യ പ്രോട്ടീനുകള്‍ എല്ലാം ചേര്‍ന്നുള്ള ആഹാരമാണെങ്കില്‍ നിങ്ങളുടെ യൗവ്വനത്തിന് ഒരു കോട്ടവും സംഭവിക്കില്ല.

വെള്ളം കുടിക്കുമ്പോള്‍

വെള്ളം കുടിക്കുമ്പോള്‍

വെള്ളം ശരീരത്തിന് വളരെ ആവശ്യമുള്ള ഒന്നാണ്. എന്നാല്‍ വെള്ളം ദാഹിക്കുമ്പോള്‍ മാത്രം കുടിയ്ക്കുക. അല്ലാതെ ആരോഗ്യം സംരക്ഷിക്കാന്‍ എന്ന കാരണത്താല്‍ വെള്ളം കുടിയ്ക്കുന്നത് ഒഴിവാക്കുക. ഇത് സൗന്ദര്യത്തിനും സഹായിക്കുന്നു.

മിതമായ വ്യായാമം

മിതമായ വ്യായാമം

മിതമായ വ്യായാമം എന്തുകൊണ്ടും വളരെ നല്ലതാണ്. അല്ലാതെ ഒരു ദിവസം ഫിറ്റ് ആവാന്‍ വേണ്ടി ധാരാളം സമയം വ്യായാമം ചെയ്യുന്നത് ശരീരത്തിനും മനസ്സിനും ദോഷകരമാണ്. ഒരിക്കലും ആരോഗ്യമെന്ന് കരുതി വ്യായാമം കൂടുതല്‍ ചെയ്യാന്‍ ശ്രമിക്കരുത്.

മുഖം കഴുകാം

മുഖം കഴുകാം

സൗന്ദര്യത്തിന് വളരെ അത്യാവശ്യമുള്ള ഒന്നാണ് മുഖം കഴുകുന്നത്. ഇടയ്ക്കിടയ്ക്ക് മുഖം കഴുകുന്നതും എന്തുകൊണ്ടും നല്ലതാണ്. ഫ്രഷ്‌നെസ്സ് തിരിച്ചു കിട്ടാനും ഇത് സഹായിക്കും.

തഴുതാമ വേര്

തഴുതാമ വേര്

ഉണങ്ങാത്ത തഴുതാമ വേര് അരച്ച പാലില്‍ ചേര്‍ത്ത് ആറുമാസം കഴിച്ചാല്‍ ഏത് വൃദ്ധനും യൗവ്വനയുക്തനാകും. ഇത് സ്ഥിരമായി കഴിക്കാന്‍ ശ്രദ്ധിക്കുക. പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇതിലൂടെ കഴിയുന്നു.

മഞ്ഞളും തേനും

മഞ്ഞളും തേനും

മഞ്ഞളും തേനും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് ഏത് ചര്‍മ്മ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. രാത്രി കിടക്കുന്നതിനു മുന്‍പ് ഇത് തേച്ച് പിടിപ്പിച്ച് 15 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു.

 ബദാം പാല്‍

ബദാം പാല്‍

ബദാം പാലില്‍ മിക്‌സ് ചെയ്ത് എന്നും രാത്രി കിടക്കാന്‍ നേരത്ത് കഴിക്കുക. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് ശരീരത്തിന് പുഷ്ടി നല്‍കാന്‍ ഇത് സഹായിക്കുന്നു. മുഖത്തിന് ഓജസ്സും തേജസ്സും നല്‍കുന്നതിനും സഹായിക്കുന്നു.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് തൈര് എന്നിവ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് മൃദുത്വവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല മുഖക്കുരുവും ബ്ലാക്ക്‌ഹെഡ്‌സും വരെ മാറ്റുന്നു.

English summary

Ayurvedic Beauty Tips For Men

Everybody wants to look fair and beautiful. Here are some beauty and skin care tips for men, take a look
Story first published: Wednesday, January 24, 2018, 18:21 [IST]
X
Desktop Bottom Promotion