നെല്ലിക്കനീര് മുഖത്തു പുരട്ടൂ, 7 ദിവസം

Posted By:
Subscribe to Boldsky

നെല്ലിക്ക ആരോഗ്യത്തിന് ഏറെ നല്ലൊരു വസ്തുവാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇതു വൈറ്റമിന്‍ സിയുടെ നല്ലൊരു ഉറവിടമാണ്. ശരീരത്തിലെ കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയവയെല്ലാം കുറയ്ക്കാനും ഇത് നല്ലതാണ്.ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണ് നെല്ലിക്ക. വൈറ്റമിന്‍ സിയുടെ മുഖ്യ ഉറവിടം. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഇത് ഏറെ ഗുണകരമാണ.്

നെല്ലിക്ക പല രീതിയിലും കഴിയ്ക്കാം. നെല്ലിക്ക ജ്യൂസാക്കി കുടിയ്ക്കുന്നവരുണ്ട്. ഇതു വെറുതേയും ഉപ്പിലിട്ടും കഴിയ്ക്കുന്നവരുമുണ്ട്., ഇതുകൊണ്ട് അച്ചാറും ചമ്മന്തിയുമുണ്ടാക്കി കഴിയ്ക്കുന്നവരും കുറവല്ല.

100 ഗ്രാം നെല്ലിക്കയില്‍ 600 മില്ലിഗ്രാം കാത്സ്യം, ഫോസ്ഫറസ്, അയണ്‍, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പ്രകൃത്യാ വിറ്റാമിന്‍ സി ലഭിക്കുന്ന ഒരു ഫലമാണിത്നെല്ലിക്കയുടെ നിരോക്‌സീകരണ ശക്തി രക്തത്തിലെ ഫ്രീ റാഡിക്കല്‍സിനെ നീക്കം ചെയ്യുന്നു. ത്വക്കിനേയും സംരക്ഷിക്കുന്നു.

ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ചര്‍മസംരക്ഷണത്തിനുമെല്ലാം ഇത് ഏറെ ഉത്തമമാണ്. പോരാതെ മുടിവളരാനും മുടി കറുപ്പിയ്ക്കാനുമെല്ലാം ഏറെ ഗുണകരമാണ് നെല്ലിക്കയെന്നു വേണം, പറയാന്‍.

ഒരുപിടി സൗന്ദര്യപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് നെല്ലിക്കാ ജ്യൂസ്, ഇത് കുടിയ്ക്കുന്നതു മാത്രമല്ല, മുഖത്തു പുരട്ടുന്നതും പലതരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കും. നിറം വര്‍ദ്ധിപ്പിയ്ക്കു, പ്രായക്കുറവ്, പിഗ്മെന്റേഷന്‍ പ്രശ്‌നങ്ങള്‍, മുഖക്കുരു പരിഹാരം, ചര്‍മത്തിന് വൃത്തി തുടങ്ങിയ ഒരു പിടി സൗന്ദര്യഗുണങ്ങള്‍ നല്‍കാന്‍ നെല്ലിക്കാജ്യൂസ് മുഖത്തു പുരട്ടുന്നത്

നെല്ലിക്കാനീര് കുടിയ്ക്കുന്നതും ആരോഗ്യഗുണങ്ങള്‍ക്കൊപ്പം സൗന്ദര്യ ഗുണങ്ങള്‍ നല്‍കും.ഇതു മുഖത്തു പുരട്ടുന്നതും. ഇത് മുഖത്ത് ഒരാഴ്ച അടുപ്പിച്ചു പുരട്ടി നോക്കൂ, ഗുണങ്ങള്‍ പലതാണ്.

പിഗ്മെന്റേഷന്

പിഗ്മെന്റേഷന്

മുഖത്തെ പിഗ്മെന്റേഷനുള്ള നല്ലൊരു പരിഹാരമാണ് നെല്ലിക്കയുടെ ജ്യൂസ്, നീര് മുഖത്തു പുരട്ടുന്നത്. ഇതു ചര്‍മത്തിനടിയിലേയ്ക്കിറങ്ങിയാണ് പിഗ്മെന്റേഷന് പരിഹാരം കാണുന്നത്. ഇത് മുഖത്തു പുരട്ടുമ്പോള്‍ കുത്തുകളുടെ നിറം മങ്ങുന്നു. അടുപ്പിച്ചു പുരട്ടുന്ന് ഏറെ ഗുണം നല്‍കും. അല്‍പം നെല്ലിക്കാനീര് കോട്ടന്‍ കൊണ്ട് മുഖത്തു തേച്ചു പിടിപ്പിച്ചാ്ല്‍ മതിയാകും.

നല്ലൊരു ടോണര്‍

നല്ലൊരു ടോണര്‍

നല്ലൊരു ടോണര്‍ കൂടിയാണ് നെല്ലിക്കാനീര്. ചര്‍മത്തിലുണ്ടാകുന്ന കൊളാജന്റെ കുറവാണ് ചര്‍മം അയഞ്ഞു തൂങ്ങാന്‍ ഇടയാക്കുന്നത് നെല്ലിക്കാനീര് കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി ചര്‍മത്തിന് ദൃഢത നല്‍കും. ഇത് പ്രായക്കുറവു തോന്നിയ്ക്കാനും നല്ലതാണ്.

നിറം

നിറം

നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് നെല്ലിക്കാനീരു മുഖത്തു പുരട്ടുന്നത്. ഇതിലെ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റകള്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ഇതില്‍ അല്‍പം തേന്‍ ചേര്‍ത്തു പുരട്ടുന്നതു കൂടുതല്‍ ഗുണം നല്‍കും. തേന്‍ സ്വാഭവികമായ നിറം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. വൈറ്റമിന്‍ സി നല്ലൊരു ്ബ്ലീച്ചിംഗ് ഇഫക്ടും നല്‍കുന്നു. ചര്‍മത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ പൊതുവേ വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ നല്ലതാണ്.

മുഖക്കുരു

മുഖക്കുരു

മുഖക്കുരുവിനുളള നല്ലൊരു പരിഹാരം കൂടിയാണ് നെല്ലിക്കാനീരു മുഖത്തു പുരട്ടുന്നത്. ഇത് മുഖക്കുരുവിന്റെ പാടുകള്‍ മാറ്റുന്നതിനും നല്ലതാണ്. നെല്ലിക്കാജ്യുസ് ഉള്ളിലേയ്ക്കു കഴിയ്ക്കുന്നത് രക്തദോഷങ്ങള്‍ ഒഴിവാക്കും. ചര്‍മത്തിലെ ടോക്‌സിനുകള്‍ ഒഴിവാക്കും. ഈ രണ്ടു ഗുണങ്ങളും ചര്‍മത്തിലെ മുഖക്കുരുവിനെ തടയുകയും ചെയ്യും.

കോശനാശം

കോശനാശം

ചര്‍മങ്ങളിലെ കോശനാശമാണ് പലപ്പോഴും ചര്‍മസൗന്ദര്യത്തിന് തടസമാകുന്നത്. ചര്‍മങ്ങളുടെ കോശനാശം തടയാനുള്ള നല്ലൊരു വഴിയാണ് നെല്ലിക്കാജ്യൂസ് മുഖത്തു പുരട്ടുന്നത്. ഇത് കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. കോശങ്ങള്‍ പുതുമയോടെ ഇരിയ്ക്കുന്നത് സൗന്ദര്യത്തിന് ഏറ്റവും ഗുണകരമാണ്.

ചര്‍മം വൃത്തിയാക്കാനുള്ള നല്ലൊരു വഴി

ചര്‍മം വൃത്തിയാക്കാനുള്ള നല്ലൊരു വഴി

ചര്‍മം വൃത്തിയാക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഇതു മുഖത്തു പുരട്ടുന്നത്. ഇതില്‍ അല്‍പം ചെറുനാരങ്ങാനീരു കൂടി ചേര്‍്ക്കുന്നത് ഏറെ ഗുണം നല്‍കും. ഇത് നല്ലൊരു ക്ലെന്‍സറാണ്.പ്രകൃതിദത്ത ക്ലെന്‍സറായി ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്.

വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരം

വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരം

വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് നെല്ലിക്കാനീരു മുഖത്തു പുരട്ടുന്നത്. ഇതിലെ വൈറ്റമിനുകളും പോഷകങ്ങളും ചര്‍മത്തിലേയ്ക്കിറങ്ങി ഈ ഗുണം നല്‍കുന്നു.

നെല്ലിക്കാനീരില്‍ അല്‍പം നാരങ്ങാനീരും

നെല്ലിക്കാനീരില്‍ അല്‍പം നാരങ്ങാനീരും

നെല്ലിക്കാനീരില്‍ അല്‍പം നാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും കലര്‍ത്തി തേയ്ക്കുന്നത് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്ന ഒന്നാണ്. ഇത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കുന്നു. ചര്‍മത്തിലുണ്ടാകുന്ന പാടുകള്‍, വടുക്കള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

ഫേസ്പായ്ക്കുമുണ്ടാക്കാം

ഫേസ്പായ്ക്കുമുണ്ടാക്കാം

നെല്ലിക്ക കൊണ്ട് നല്ല ഫേസ്പായ്ക്കുമുണ്ടാക്കാം. ഇതരച്ചോ ഉണക്കി പൊടിയാക്കിയോ തൈരില്‍ കലര്‍ത്തി മുഖത്തുപുരട്ടാം. വെളുക്കാനും പിഗ്മെന്റേഷനുമെല്ലാം ഇത് ഏറെ നല്ലതാണ്.

നെല്ലിക്കാജ്യൂസ് കുടിയ്ക്കുന്നതും പലതരത്തിലുള്ള സൗന്ദര്യ ഗുണങ്ങള്‍ നല്‍കും.രാവിലെ വെറുംവയറ്റില്‍ നെല്ലിക്കാജ്യൂസില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ മുഖം തിളങ്ങാന്‍ സഹായിക്കും.

ചർമരോഗങ്ങൾ

ചർമരോഗങ്ങൾ

ചർമരോഗങ്ങൾ വരാതെ ഇരിക്കുവാനും ഉപയോഗിക്കുന്നു. കാരണം ഇതിന് അണുനാശക സ്വഭാവം ഉണ്ട്.അതുകൊണ്ട് ഇത് ഒരു പ്രകൃതിദത്തമായ അണുനാശകമാണ്. നെല്ലിക്ക നെല്ലിക്കാനീരിന്ചർമത്തെ രോഗങ്ങളിൽ നിന്നും രക്ഷിക്കാൻ കഴിയുന്നു. എന്തെങ്കിലും ചൊറിച്ചിലൊ മറ്റോ വരുമ്പോൾ ഒരു കോട്ടൻ എടുത്ത്‌ നെല്ലിക്ക ജ്യൂസില്‍ മുക്കി തുടച്ചു നോക്കുക.

വൈറ്റ്ഹെഡ്സ്

വൈറ്റ്ഹെഡ്സ്

മിക്കവരിലും ഉള്ള പ്രശ്നമാണ് വൈറ്റ്ഹെഡ്സ്. ചർമത്തിലെ സുഷിരങ്ങൾക്ക് കേട് വരാതെ വൈറ്റ്ഹെഡ്സിനെ പുറത്തുകളയുന്നു. മാത്രമല്ല ത്വക്കിൽ അടിഞ്ഞു കൂടിയ അഴുക്കിനെയും പുറത്ത് കളയുന്നു.

തിളക്കം

തിളക്കം

നിറത്തിന് മാത്രമല്ല ചർമത്തിനു തിളക്കം കിട്ടുവാനും ഇത് നല്ലതാണ്‌. ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം നെല്ലിക്ക വെള്ളം ഉപയോഗിച്ച് മുഖം കഴുകിയാൽ കുറച്ചു ആഴ്ചകൾക്ക് ഉള്ളിൽ തന്നെ വ്യത്യാസം മനസിലാവും.

Read more about: beauty skincare
English summary

Apply Amla Juice On Your Face For One WEEK

Apply Amla Juice On Your Face For One WEEK, read more to know about