For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുട്ട വെളുത്തുള്ളി മായ്ക്കാത്ത പാടില്ല മുഖത്ത്

ചര്‍മ്മസംരക്ഷണത്തില്‍ പ്രധാനമായും നേരിടുന്ന വെല്ലുവിളിയാണ് മുഖത്തുണ്ടാകുന്ന പാടുകളും

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വില്ലനാവുന്ന ഒന്നാണ് മുഖത്തെ പാടുകളും കറുത്ത കുത്തുകളും. ഇത് പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തേയും ചര്‍മ്മത്തിന്റെ ആരോഗ്യത്തേയും ബാധിക്കുന്നത്. മുഖത്തെ പാടുകള്‍ ആത്മവിശ്വാസത്തെ വളരെ വലിയ രീതിയിലാണ് ബാധിക്കുന്നത്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കുമ്പോള്‍ അത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് കൂടി സഹായിക്കുന്ന രീതിയില്‍ മാറ്റിയെടുക്കാന്‍ ശ്രദ്ധിക്കണം. പലപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ അവലംബിക്കേണ്ടത് അത്യാവശ്യമാണ്. അത് പ്രകൃതിദത്തമാണെങ്കില്‍ മാത്രമേ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ സഹായിക്കുകയുള്ളൂ.

അല്ലെങ്കില്‍ അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. ഇത് പലപ്പോഴും ചര്‍മ്മത്തിന് വില്ലനായി മാറുകയാണ് ചെയ്യുന്നത്. മുഖത്തെന്തെങ്കിലും പാടുകളോ കറുത്ത കുത്തുകളോ വന്നാല്‍ ഉടന്‍ തന്നെ ചര്‍മ്മ രോഗവിദഗ്ധനെ സമീപിയ്ക്കുന്നവരാണ് നമ്മളില്‍ പലരും. പെര്‍ഫക്ട് സ്‌കിന്‍ വേണമെന്ന് തന്നെയാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ പണ്ട് കാലത്തും ധാരാളം ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ ഇതിനെല്ലാം ഉടനടി പരിഹാരവും നമ്മുടെ മുത്തശ്ശിമാര്‍ക്കറിയാമായിരുന്നു. ഏത് വിധത്തിലും സൗന്ദര്യത്തിനെ വര്‍ദ്ധിപ്പിക്കുന്നതിനാണ് നമ്മള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ പലപ്പോഴും ചില കാര്യങ്ങള്‍ നമ്മളെ പ്രശ്‌നത്തിലാക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുത്തശ്ശിക്കൂട്ട് തന്നെ ആവശ്യമായിട്ടുള്ളത്.

രണ്ട് ദിവസം മിനക്കെട്ടാല്‍ അരിമ്പാറ പോവും ഇങ്ങനെരണ്ട് ദിവസം മിനക്കെട്ടാല്‍ അരിമ്പാറ പോവും ഇങ്ങനെ

എന്നാല്‍ ഇനി മുത്തശ്ശിമാരുടെ അതേ കൂട്ട് തന്നെ നമുക്ക് മുഖത്തെ പ്രശ്‌നങ്ങള്‍ മാറ്റാന്‍ ഉപയോഗിക്കാം. നിമിഷ നേരം കൊണ്ട് മുഖത്തെ പാടുകള്‍ മാറ്റി മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാം. മാത്രമല്ല ചര്‍മസംരക്ഷണത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും നമ്മുടെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നു. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. ഏതൊക്കെയാണ് ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം. പലവിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഇതിനുണ്ട്, എന്തൊക്കെയെന്ന് നോക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്‍പം ശ്രദ്ധയോടെ വെളുത്തുള്ളി ഉപയോഗിച്ചാല്‍ അത് ഇരട്ടി ഗുണമാണ് നല്‍കുന്നത്. ഒരു വെളുത്തുള്ളി നെടുകേ മുറിച്ച് ഇടക്കിടയ്ക്ക് ഇത് കൊണ്ട് മുഖത്ത് ദിവസവും പല തവണയായി ഉരസുക. ഒരു റബ്ബര്‍ എഴുതിയത് മായ്ച്ച് കളയുന്നത് പോലെ തന്നെ മുഖത്തെ പാടുകള്‍ക്ക് വെളുത്തുള്ളി പരിഹാരം നല്‍കും. മാത്രമല്ല പല വിധത്തില്‍ ഇത് ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. പലപ്പോഴും സൗന്ദര്യത്തിന് വില്ലനാവുന്ന പല പ്രതിസന്ധികള്‍ക്കും വെളുത്തുള്ളിയിലൂടെ പരിഹാരം കാണാവുന്നതാണ്.

 ചുട്ട വെളുത്തുള്ളി

ചുട്ട വെളുത്തുള്ളി

പച്ച വെളുത്തുള്ളി മാത്രമല്ല ചുട്ട വെളുത്തുള്ളിയും സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതിനായി ചുട്ട വെളുത്തുള്ളിയും ഇതിനായി ഉപയോഗിക്കാവുന്നതാണ്. ചുട്ട വെളുത്തുള്ളി എടുത്ത് അതിന്റെ നീര് പിഴിഞ്ഞ് മുഖത്ത് പല തവണയായി ഉരസുക. ഇത് മുഖത്തെ കറുത്ത പാടുകളും മറ്റും നിമിഷ നേരം കൊണ്ട് തന്നെ കളയുന്നു. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്. ഒരു ബ്യൂട്ടിപാര്‍ലറിലും മറ്റും പോവാതെ നമുക്ക് ഏത് ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡ കൊണ്ട് പലപ്പോഴും പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ബേക്കിംഗ് സോഡയാണ് മറ്റൊരു പരിഹാരം. അല്‍പം വെള്ളം ബേക്കിംഗ്‌സോഡയുമായി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിക്കാം. അല്‍പസമയം മസ്സാജ് ചെയ്തതിനു ശേഷം കഴുകിക്കളയാം. ദിവസവും രണ്ട് നേരം ഇത് ചെയ്യുക. ഇത് ഒരാഴ്ച തുടര്‍ന്നാല്‍ മുഖത്തെ പാടുകള്‍ക്ക് പരിഹാരം കാണാം എന്നത് സത്യമാണ്.ഒരാഴ്ചക്കുള്ളില്‍ തന്നെ മുഖത്തെ പാട് മാറി മുഖത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു.

നാരങ്ങ നീര്

നാരങ്ങ നീര്

ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ പലവിധത്തില്‍ പ്രതിസന്ധികള്‍ അനുഭവിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മുഖത്തെ കറുപ്പ് ഇല്ലാതാക്കുന്നതിനും അല്‍പം നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്. നാരങ്ങ നീരാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. അല്‍പം പുളിയുള്ള തൈര് അതിലേക്ക് ഒരു ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മൂന്ന് ദിവസം മൂന്ന് നേരവും ചെയ്താല്‍ മൂന്ന് ദിവസം കൊണ്ട് തന്നെ മുഖത്തെ പാടുകള്‍ക്ക് പരിഹാരം കാണാം.

ബെറി ജ്യൂസ്

ബെറി ജ്യൂസ്

സൗന്ദര്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പലരും പരീക്ഷിക്കാറുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ബെറികള്‍. വിവിധ തരത്തിലുള്ള ബെറികള്‍ ഉണ്ട്. ഈ ബെറികളുടെയെല്ലാം നീര് മുഖത്ത് തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് മുഖത്തെ കറുത്ത കുത്തുകള്‍ക്കും പാടുകള്‍ക്കും പരിഹാരം നല്‍കുന്നു. പെട്ടെന്ന് തന്നെ ഇത് മുഖത്തെ കറുത്ത കുത്തുകളും പാടുകളും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

 ചോളം

ചോളം

ചോളം ആരോഗ്യത്തിന് മാത്രമല്ല സഹായിക്കുന്നത് പലപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തിലും ഉപയോഗിക്കാവുന്ന ഒന്നാണ് ചോളം. ചോളം പൊടിച്ചതും സൗന്ദര്യസംരക്ഷണത്തില്‍ മുന്നിലാണ്. ചോളകപ്പൊടിയില്‍ വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തെ കറുത്ത കുത്തുകളും പാടുകളും ഇല്ലാതാക്കി സൗന്ദര്യത്തിന് വില്ലനാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് 20 മിനിട്ടിനു ശേഷം കഴുകിക്കളയുക. എന്നും രാത്രി കിടക്കുന്നതിനു മുന്‍പ് ഇത് ചെയ്യാം. ഏത് സൗന്ദര്യ പ്രശ്‌നത്തിനും ഇത് നല്ലൊരു പരിഹാരമാണ്.

തേന്‍

തേന്‍

തേന്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് വളരെയധികം സംരക്ഷണം നല്‍കുന്നു. മുഖത്തെ സൗന്ദര്യത്തിനും കറുത്ത പാടുകളും ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. തേന്‍ മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് വൃത്തിയാക്കുക. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു തേന്‍.

 റോസ് വാട്ടര്‍

റോസ് വാട്ടര്‍

റോസ് വാട്ടര്‍ എല്ലാവിധത്തിലും ചര്‍മസംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ്. പലപ്പോഴും ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അത് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുകയില്ല. കാരണം ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് പൂര്‍ണമായി സംരക്ഷണം നല്‍കുന്നു. റോസ് വാട്ടര്‍ കിടക്കാന്‍ നേരം മുഖത്ത് തേച്ച് പിടിപ്പിക്കുക. രാവിലെ എഴുന്നേറ്റ് കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു.

തൈര്

തൈര്

ചര്‍മ്മത്തിലെ കറുത്ത പാടുകളും കുത്തുകളും മാറ്റുന്നതിന് സഹായിക്കുന്നു തൈര്. തൈര് ഉപയോഗിച്ച് പല വിധത്തില്‍ ചര്‍മ്മത്തിന്റെ കാര്യത്തില്‍ നമുക്ക് പ്രതിസന്ധികള്‍ ഇല്ലാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാവുന്നതാണ്. തൈര് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. എല്ലാ വിധത്തിലും ഇത് ചര്‍മ്മത്തിലെ കറുത്ത കുത്തുകളും പാടുകളും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

English summary

ancient remedy that will erase black spot on face

Ancient remedy that will erase all black spot on face take a look.
Story first published: Friday, May 11, 2018, 12:41 [IST]
X
Desktop Bottom Promotion