For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുപ്പ് നിറം ഉറപ്പ് നല്‍കും മുത്തശ്ശിവിദ്യ

ചര്‍മ്മത്തിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

|

സൗന്ദര്യസംരക്ഷണം പല വിധത്തിലും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും മറ്റും പല വിധത്തില്‍ സൗന്ദര്യ സംരക്ഷണത്തിന് പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. ഇതിനെയെല്ലാം ഇല്ലാതാക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഇനി ബ്യൂട്ടി പാര്‍ലറില്‍ കയറിയിറങ്ങുന്നവര്‍ക്ക് അല്‍പം ആശ്വാസം കിട്ടും.

സൗന്ദര്യസംരക്ഷണം വെല്ലുവിളിയാവുമ്പോള്‍ ചില മാര്‍ഗ്ഗങ്ങള്‍ നമുക്ക് സ്ഥിരമാക്കാം. ഇത് പല വിധത്തിലാണ് ചര്‍മ്മത്തിന് പ്രശ്‌നമുണ്ടാക്കുന്നത്. എന്നാല്‍ ഇനി മുത്തശ്ശിക്കൂട്ടുകളിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം നമുക്ക് പരിഹാരം കാണാം. സൗന്ദര്യത്തെ വലക്കുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പാരമ്പര്യമായി ഉപയോഗിക്കുന്ന ചില കൂട്ടുകള്‍ ഉണ്ട്. എന്തൊക്കെ മാര്‍ഗ്ഗങ്ങളിലൂടെയാണ് ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്നത് എന്ന് നോക്കാം.

ആര്യവേപ്പ്

ആര്യവേപ്പ്

ആര്യവേപ്പിന്റെ ഇല ഇവരുടെ സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായിരുന്നു. മുഖക്കുരുവിന് പ്രതിവിധിയായും വരണ്ട ചര്‍മ്മത്തിനെതിരേയും ആര്യവേപ്പ് ഫലപ്രദമായിരുന്നു. മാത്രമല്ല ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു ആര്യവേപ്പ്.

നെല്ലിക്ക

നെല്ലിക്ക

മുടിവളര്‍ച്ചയ്ക്ക് ഉത്തമമാണ് നെല്ലിക്ക. മുത്തശ്ശി തയ്യാറാക്കുന്ന എണ്ണക്കൂട്ടുകളില്‍ നെല്ലിക്ക ഒരു പ്രധാന ഘടകമായിരിക്കും. അതുകൊണ്ട് തന്നെ മുടി കൊഴിച്ചില്‍ താരന്‍ എന്നീ പ്രശ്‌നങ്ങള്‍ക്കെല്ലാം നെല്ലിക്ക ഒരു ഉത്തമ പരിഹാരമാണ്.

 മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ ആരോഗ്യപരമായും സൗന്ദര്യപരമായും നമ്മളെ ഒരുപാട് സകഹായിക്കുന്ന ഒന്നാണ്. ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതില്‍ മഞ്ഞള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മഞ്ഞള്‍ മുഖക്കുരുവിനേയും അകറ്റി അത് പല വിധത്തിലുള്ള സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ക്കും സഹായിക്കുന്നു.

തൈര്

തൈര്

തൈര് ഭക്ഷണമായും സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിക്കുന്നു. എന്നാല്‍ പലപ്പോഴും സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായിരുന്നു തൈര്. ഇത് താരന്‍ കളയാനും സഹായിക്കുന്നു. നല്ലൊരു മോയ്‌സ്ചുറൈസര്‍ ആണ് തൈര് എന്ന കാര്യത്തില്‍ സംശയം വേണ്ട.

തുളസി

തുളസി

മുഖക്കുരുവിനെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തുളസി. മുഖക്കുരുവും മുഖത്തെ കറുത്ത നിറവും മാറ്റാന്‍ തുളസി നീര് ഉത്തമമാണ്.

മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണിമിട്ടി മുഖക്കുരു മൂലമുണ്ടാക്കുന്ന പാടുകള്‍ മാറാന്‍ സഹായിക്കുന്നു. മാത്രമല്ല മുഖത്തേയും കഴുത്തിലേയും ചര്‍മ്മത്തിനുണ്ടാകുന്ന വരള്‍ച്ച തടയാനും മുള്‍ട്ടാണി മിട്ടിയ്ക്കു കഴിയും. മുത്തശ്ശിക്കൂട്ടില്‍ ഉള്ള ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുള്‍ട്ടാണി മിട്ടി.

കസ്തൂരി മഞ്ഞള്‍

കസ്തൂരി മഞ്ഞള്‍

കസ്തൂരി മഞ്ഞള്‍ കൊണ്ട് ധാരാളം സൗന്ദര്യസംരക്ഷണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. മുത്തശ്ശിമാരുടെ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് കസ്തൂരി മഞ്ഞള്‍.

കുങ്കുമപ്പൂവ്

കുങ്കുമപ്പൂവ്

കുങ്കുമപ്പൂവ് അല്‍പം വിലപിടിച്ചതാണെങ്കിലും സൗന്ദര്യസംരക്ഷണത്തിലെ കേമന്‍ ആയിരുന്നു. നിറം വര്‍ദ്ധിപ്പിക്കാനും അള്‍ട്രാവയലറ്റ് രശ്മികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കാനും കുങ്കുമപ്പൂവിന് കഴിയും. പണ്ട് കാലത്ത് മുത്തശ്ശിമാരുടെ സൗന്ദര്യസംരക്ഷണത്തില്‍ ഉണ്ടായിരുന്ന ഒന്നാണ് കുങ്കുമപ്പൂവ്.

തേന്‍

തേന്‍

ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും അന്നും ഇന്നും ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ് തേന്‍. സൗന്ദര്യത്തിന് അവിഭാജ്യ ഘടകമായി നിലകൊള്ളുന്ന ഒന്നാണ് തേന്‍. തേന്‍ വരണ്ട ചര്‍മ്മത്തെ മൃദുത്വമുള്ളതും സുന്ദരവുമാക്കുന്നു. മുഖത്തിന് നിറവും നല്‍കി ചുളിവകറ്റാനും സഹായിക്കുന്നു.

രക്തചന്ദനം

രക്തചന്ദനം

രക്തചന്ദനത്തിന്റെ ഉപയോഗം ചര്‍മ്മത്തിന്റെ തിളക്കവും മൃദുത്വവും വര്‍ദ്ധിപ്പിക്കുന്നു. അതുതന്നെയാണ് രക്ത ചന്ദനം നമ്മുടെ മുത്തശ്ശിമാരുടെ സൗന്ദര്യക്കൂട്ടുകളില്‍ സ്ഥാനം പിടിയ്ക്കാനുള്ള കാരണം.

English summary

ancient beauty secrets that still work

Here are some beauty secrets of ancient india that every women must know, take a look.
Story first published: Wednesday, February 14, 2018, 18:14 [IST]
X
Desktop Bottom Promotion