നല്ല മുഖത്തിന് മയോണൈസ് മതി!!

Posted By: Archana V
Subscribe to Boldsky

നിങ്ങള്‍ സ്വപ്‌നം കാണുന്ന ചര്‍മ്മം നേടിയെടുക്കാന്‍ മയോണൈസ്‌ സഹായിക്കും.

പ്രധാനമായും സോയാബീന്‍ എണ്ണ , മുട്ട എന്നിവകൊണ്ട്‌ നിര്‍മ്മിക്കുന്ന മയോണൈസ്‌ ചര്‍മ്മ സംരക്ഷണത്തിന്‌ വളരെ മികച്ചതാണ്‌. മുമ്പ്‌ കേശ സംരക്ഷണത്തിന്‌ മാത്രമാണ്‌ ഇത്‌ ഉപയോഗിച്ചിരുന്നത്‌ . എന്നാല്‍ കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ചര്‍മ്മ സംരക്ഷണത്തിനുള്ള ചേരുവ എന്ന നിലയില്‍ മയോണൈസിന്റെ പ്രാധാന്യം വര്‍ധിച്ചിട്ടുണ്ട്‌.

മയോണൈസില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കാഴ്‌ചഭംഗി മെച്ചപ്പെടുത്താനും സഹായിക്കും. ഇതിന്‌ പുറമെ ചര്‍മ്മത്തിന്റെ പലതരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ ഈ ചേരുവ പല തരത്തില്‍ ഉപയോഗിക്കാനും കഴിയും.

ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാത്രമല്ല ചര്‍മ്മ കാന്തി മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില മയോണൈസ്‌ മുഖലേപനങ്ങളെ കുറിച്ചാണ്‌ ഇവിടെ പറയുന്നത്‌. മുഖചര്‍മ്മം മനോഹരമാക്കാന്‍ ഇവ പരീക്ഷിച്ചു നോക്കുക.

മയോണൈസ്‌ മുഖലേപനങ്ങള്‍ തയ്യാറാക്കുന്ന വിധം

മയോണൈസും ഓട്‌സും

മയോണൈസും ഓട്‌സും

ഒരു ടേബിള്‍ സ്‌പൂണ്‍ മയോണൈസ്‌ 1 ടീസ്‌പൂണ്‍ വേവിച്ച ഓട്‌സില്‍ ചേര്‍ത്ത്‌ ഇളക്കുക. ഈ ലേപനം മുഖത്ത്‌ പുരട്ടുക. 10-15 മിനുട്ടിന്‌ ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയുക. ചര്‍മ്മത്തിലെ മൃത കോശങ്ങള്‍ നീക്കം ചെയ്യുന്നതിനും സുഷിരങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ആഴ്‌ചയില്‍ ഒരിക്കല്‍ ഈ ലേപനം പുരട്ടുക.

മയോണൈസും ഓറഞ്ച്‌ തൊലി പൊടിച്ചതും

മയോണൈസും ഓറഞ്ച്‌ തൊലി പൊടിച്ചതും

2 ടീസ്‌പൂണ്‍ മയോണൈസ്‌ അര ടീസ്‌പൂണ്‍ ഓറഞ്ച്‌ തൊലി പൊടിച്ചതും ചേര്‍ത്തിളക്കുക. ഈ മിശ്രിതം മുഖത്ത്‌ പുരട്ടി 15 മിനുട്ടിന്‌ ശേഷം ഇളം ചൂട്‌ വെള്ളത്തില്‍ കഴുകി കളയുക.

ഇരുണ്ട ചര്‍മ്മത്തില്‍ നിന്നും രക്ഷനേടാന്‍ ഈ മുഖലേപനം ആഴ്‌ചയില്‍ ഒരിക്കല്‍ എന്ന രീതിയില്‍ ഉപയോഗിക്കുക.

മയോണൈസും ബദാം എണ്ണയും

മയോണൈസും ബദാം എണ്ണയും

ഒരു ടീസ്‌പൂണ്‍ മയോണൈസില്‍ അര ടീസ്‌പൂണ്‍ ബദാം എണ്ണ ചേര്‍ത്തിളക്കുക.. ഈ മിശ്രിതം മുഖത്ത്‌ സാവധാനം തേച്ച്‌ പിടിപ്പിക്കുക . പത്ത്‌ മിനുട്ടിന്‌ ശേഷം വീര്യം കുറഞ്ഞ ക്ലീന്‍സറും ഇളം ചൂടുവെള്ളവും ഉപയോഗിച്ച്‌ കഴുകി കളയുക. വരണ്ട ചര്‍മ്മത്തിന്‌ പരിഹാരം ലഭിക്കാന്‍ ആഴ്‌ചയില്‍ ഒരിക്കല്‍ ഈ മുഖലേപനം പുരട്ടുക.

മയോണൈസും അരിമാവും

മയോണൈസും അരിമാവും

ഒരു ടേബിള്‍സ്‌പൂണ്‍ മയോണൈസ്‌ 1 ടീസ്‌പൂണ്‍ അരിമാവില്‍ ചേര്‍ത്ത്‌ ഇളക്കുക. ഈ മിശ്രിതം മുഖത്ത്‌ പുരട്ടുക. ഇത്‌ ഉണങ്ങാനായി 10 മിനുട്ട്‌ ഇരിക്കുക. അതിന്‌ ശേഷം ഇളം ചൂട്‌ വെള്ളത്തില്‍ കഴുകുക. വെയിലേറ്റ്‌ ചര്‍മ്മത്തിന്റെ നിറം മങ്ങിയതിന്‌ പരിഹാരം കാണാന്‍ ഇത്‌ വളരെ മികച്ചതാണ്‌.

മയോണൈസും കറ്റാര്‍വാഴ നീരും

മയോണൈസും കറ്റാര്‍വാഴ നീരും

1 ടീസ്‌പൂണ്‍ മയോണൈസും 2 ടീസ്‌പൂണ്‍ കറ്റാര്‍ വാഴ നീരും ചേര്‍ത്തിളക്കി മുഖത്ത്‌ പുരട്ടുക. 20 മിനുട്ടിന്‌ ശേഷം ഇളം ചൂട്‌ വെള്ളത്തില്‍ കഴുകി കളയുക. ആഴ്‌ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നത്‌ ചര്‍മ്മത്തിന്‌ നനവ്‌ ലഭിക്കാന്‍ സഹായിക്കും.

മയോണൈസും ബേക്കിങ്‌ സോഡയും

മയോണൈസും ബേക്കിങ്‌ സോഡയും

ഒരു ടേബിള്‍ സ്‌പൂണ്‍ മയോണൈസും അര ടീസ്‌പൂണ്‍ ബേക്കിങ്‌ സോഡയും ചേര്‍ത്തിളക്കി മുഖത്ത്‌ പുരട്ടുക. ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയുന്നതിന്‌ മുമ്പ്‌ ചര്‍മ്മം സാവധാനം തടവുക. ചര്‍മ്മത്തിലെ ബ്ലക്‌ഹെഡുകള്‍ ഇല്ലാതാക്കാന്‍ ആഴ്‌ചയില്‍ ഒരിക്കല്‍ ഈ മുഖലേപനം പുരട്ടുക.

മയോണൈസും ഒലീവ്‌ എണ്ണയും

മയോണൈസും ഒലീവ്‌ എണ്ണയും

മയോണൈസും ഒലീവ്‌ എണ്ണയും 1 ടീസ്‌പൂണ്‍ വീതം ചേര്‍ത്ത്‌ ്‌ ഇളക്കി മുഖത്ത്‌ തേച്ച്‌ പിടിപ്പിക്കുക. പിന്നീട്‌ ഇളം ചൂട്‌ വെള്ളത്തില്‍ കഴുകി കളയുക. മുഖത്ത്‌ പ്രത്യക്ഷപ്പെടുന്ന വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ അകറ്റാന്‍ ആഴ്‌ചയില്‍ ഒരിക്കല്‍ ഇത്‌ പരീക്ഷിക്കാം.

മയോണൈസും നാരങ്ങ നീരും

മയോണൈസും നാരങ്ങ നീരും

രണ്ട്‌ ടീസ്‌പൂണ്‍ മയോണൈസും 1 ടേബിള്‍ സ്‌പൂണ്‍ നാരങ്ങ നീരും ചേര്‍ത്തിളക്കുക. ഈ മിശ്രിതം മുഖത്ത്‌ നന്നായി തേച്ച്‌ പിടിപ്പിക്കുക.10 -15 മിനുട്ടിന്‌ ശേഷം ഇളം ചൂട്‌ വെള്ളത്തില്‍ കഴുകി കളയുക. ചര്‍മ്മത്തിന്‌ നിറം ലഭിക്കാന്‍ ആഴ്‌ചയില്‍ ഒരിക്കല്‍ ഈ ലേപനം ഉപയോഗിക്കുക.

Read more about: beauty skincare
English summary

Amazing Mayonnaise Face Mask Recipes For Flawless Skin

Amazing Mayonnaise Face Mask Recipes For Flawless Skin, read more to know about
Story first published: Friday, January 12, 2018, 16:48 [IST]