തേന്‍ നാരങ്ങ നീര് മിക്‌സ് ചെയ്ത് തേച്ചാല്‍

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ അുഭവിക്കാറുണ്ട്. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങളും പലരിലും ആരോഗ്യത്തിന് പോലും ദോഷമുണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. ചര്‍മ്മത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ ചര്‍മ്മത്തിന്റെ നിറം, കറുത്ത പുള്ളികള്‍, കറുത്ത കുത്തുകള്‍, വരള്‍ച്ച എന്നിവയെല്ലാം പലപ്പോഴും പ്രശ്‌നമായി മാറുന്നുണ്ട്. പ്രത്യേകിച്ച് ഇപ്പോഴുള്ള കാലാവസ്ഥയില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ചര്‍മ്മത്തില്‍ ഉണ്ടാവാറുണ്ട്.

ഒരു നുള്ള് മഞ്ഞള്‍പ്പൊടിയില്‍ പല്ല് വെളുക്കും

ചര്‍മസംരക്ഷണത്തിന് തേന്‍ ഉപയോഗിക്കുമ്പോള്‍ അത് പല വിധത്തിലുള്ള സൗന്ദര്യ ഗുണങ്ങളാണ് നല്‍കുന്നത്. പലപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തില്‍ തേന്‍ നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്. ഇത് എല്ലാ ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ചര്‍മ്മത്തിന്റെ കാര്യത്തില്‍ തേന്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ അല്‍പം നാരങ്ങ നീര് കൂടി ചേര്‍ക്കുമ്പോള്‍ എന്തെല്ലാം കൂടുതല്‍ ഗുണങ്ങള്‍ ലഭിക്കുന്നു എന്ന് നോക്കാം.

 ചര്‍മ്മത്തിന് നല്ലൊരു മേയ്‌സ്ചുറൈസര്‍

ചര്‍മ്മത്തിന് നല്ലൊരു മേയ്‌സ്ചുറൈസര്‍

ചര്‍മ്മത്തിന്റെ കാര്യത്തില്‍ മോയ്‌സ്ചുറൈസര്‍ വളരെ അത്യാവശ്യമുള്ള ഒന്നാണ്. എന്നാല്‍ തേന്‍ നാരങ്ങ നീര് മിക്‌സ് ചെയ്ത് മുഖത്ത് തേക്കുമ്പോള്‍ അത് എല്ലാ വിധത്തിലും നല്ലൊരു മോയ്‌സ്ചുറൈസര്‍ ആയി ഉപയോഗിക്കാവുന്നതാണ്. എന്നും കിടക്കാന്‍ പോവുന്നതിന് അരമണിക്കൂര്‍ മുന്‍പ് മുഖത്ത് തേച്ച് പിടിപ്പിച്ച് ഇളം ചൂടു വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

മൃതകോശങ്ങളെ ഇല്ലാതാക്കുന്നു

മൃതകോശങ്ങളെ ഇല്ലാതാക്കുന്നു

ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് മൃതകോശങ്ങള്‍. മൃതകോശങ്ങള്‍ ഇല്ലാതാക്കുന്നതിനും പുതിയ കോശങ്ങള്‍ക്ക് അനുകൂല സാഹചര്യം നല്‍കുന്നതിനും നാരങ്ങ നീരും തേനും മിക്‌സ് ചെയ്ത് മുഖത്ത് തേക്കാവുന്നതാണ്.

 പാടുകള്‍ മാറ്റുന്നു

പാടുകള്‍ മാറ്റുന്നു

പാടുകള്‍ മാറ്റുന്നതിന് പല വിധത്തില്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീരും തേനും. തേനും നാരങ്ങ നീരും മിക്‌സ് ചെയ്ത് മുഖത്തെ പാടുകള്‍ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിനും തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു.

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം കാണുന്ന കാര്യത്തില്‍ പല വിധത്തില്‍ ചര്‍മ്മത്തിന് സഹായിക്കുന്ന ഒന്നാണ് തേന്‍ നാരങ്ങ നീര് മിശ്രിതം. ഇത് മുഖക്കുരു ഉണ്ടാക്കിയ പാടുകളെ ഇല്ലാതാക്കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു.

ചര്‍മ്മത്തിനെ ഫ്രഷ് ആക്കുന്നു

ചര്‍മ്മത്തിനെ ഫ്രഷ് ആക്കുന്നു

ചര്‍മ്മത്തിനെ ഫ്രഷ് ആക്കുന്നതിന് പല വിധത്തില്‍ സഹായിക്കുന്നു തേനും നാരങ്ങ നീര്. രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍ അല്‍പം നാരങ്ങ നീരില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു. മാത്രമല്ല ഫ്രഷ് ആയി ചര്‍മ്മത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

അകാല വാര്‍ദ്ധക്യത്തിന് പരിഹാരം

അകാല വാര്‍ദ്ധക്യത്തിന് പരിഹാരം

അകാല വാര്‍ദ്ധക്യം ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു തേന്‍ നാരങ്ങ നീര് മിശ്രിതം. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് ചെയ്യുന്നത് ചര്‍മ്മത്തിലെ വാര്‍ദ്ധക്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നു.

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍ നാരങ്ങ നീര് മിശ്രിതം. ഇത് ചര്‍മ്മത്തിന് പെട്ടെന്ന് തിളക്കം നല്‍കുന്നതിനും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ചുണ്ടിന്റെ നിറം

ചുണ്ടിന്റെ നിറം

ചുണ്ടിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും ഇരുണ്ട നിറത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീര് തേന്‍ മിശ്രിതം. ഇത് ചുണ്ടിന്റെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കി ചുണ്ടിലെ വിള്ളലിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ചര്‍മ്മത്തിലെ ചുളിവ്

ചര്‍മ്മത്തിലെ ചുളിവ്

ചര്‍മ്മത്തിലെ ചുളിവ് അകറ്റി ചര്‍മ്മത്തിന്റെ പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീര് തേന്‍ മിശ്രിതം. ഇത് ചര്‍മ്മത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കി ചുളിവകറ്റാന്‍ സഹായിക്കുന്നു.

English summary

Amazing beauty Benefits of Honey lemon mix for Skin and lip

Amazing beauty Benefits of Honey lemon mix for Skin and lip read on to know more about it.