ചര്‍മ്മം വരണ്ടതാണോ, നിമിഷ പരിഹാരം ഇതാ

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും പല വിധത്തിലുള്ള തെറ്റുകളും നമ്മള്‍ വരുത്താറുണ്ട്. ചിലത് അറിഞ്ഞ് കൊണ്ടാണെങ്കില്‍ ചിലത് അറിയാതെയായിരിക്കും. എന്നാല്‍ പലപ്പോഴും ഇത്തരം തെറ്റുകള്‍ക്കെല്ലാം ഒരു പരിണിത ഫലം ഉണ്ടാവും. അത് ചിലപ്പോള്‍ ചര്‍മ്മം വരണ്ടതാവാനോ ചര്‍മ്മത്തിന്റെ നിറം കുറയാനോ ചര്‍മ്മത്തില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാവാനോ കാരണമാകുന്നു. എന്നാല്‍ ഇത്തരം പ്രതിസന്ധികളെയെല്ലാം നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാന്‍ സഹായിക്കുന്ന നിരവധി പരിഹാര മാര്‍ഗ്ഗങ്ങളുണ്ട്.

വരണ്ട ചര്‍മ്മം ഉള്ളവര്‍ സാധാരണ ചര്‍മ്മം ഉള്ളവരേക്കാള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍. എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ചില്ലറയല്ല. എന്താണ് ആദ്യം വരണ്ട ചര്‍മ്മത്തിന് കാരണം എന്ന് അറിയണം. ചര്‍മ്മത്തിന് ആവശ്യമായ രീതിയില്‍ മോയ്‌സ്ചുറൈസര്‍ ലഭിക്കാത്തതുംഫാറ്റി ആസിഡിന്റെ കുറവും ആണ് ചര്‍മ്മത്തിന് വരള്‍ച്ച ഉണ്ടാക്കുന്നത്. പല കാരണങ്ങള്‍ വരണ്ട ചര്‍മ്മത്തിലേക്ക് നയിക്കുന്നതായി ഉണ്ട്. ഇതിനെല്ലാം പരിഹാരമെന്നോണം പലരും പല തരത്തിലുള്ള ക്രീമും വാരിത്തേക്കുന്നുണ്ട്.

മുടി കൊഴിച്ചില്‍ ഇനി സ്വപ്‌നത്തില്‍ മാത്രം

മറ്റ് പല കാരണങ്ങളും വരണ്ട ചര്‍മ്മത്തിനുണ്ടാവും. ഇത് പലപ്പോഴും നമ്മുടെ ചുറ്റുമുള്ള കാരണങ്ങള്‍ തന്നെയായിരിക്കും. അവ എന്തൊക്കെയെന്നതും നമ്മള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.

കാലാവസ്ഥാ മാറ്റങ്ങള്‍ ഉണ്ടാവുന്നത് ചര്‍മ്മത്തെ വളരെ ദോഷകരമായി ബാധിക്കും. പ്രത്യേകിച്ച് തണുപ്പ് കാലങ്ങളില്‍ ചര്‍മ്മം കൂടുതല്‍ വരണ്ടതായി മാറുന്നു.

ചൂടു കാറ്റേല്‍ക്കുമ്പോഴും ചര്‍മ്മത്തിന് വരള്‍ച്ച ഉണ്ടാവുന്നു. പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.

കുളിക്കാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്നവരും അധികം സോപ്പ് ഉപയോഗിച്ച് കുളിക്കുന്നവരിലും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യത വളരെ കൂടുതലാണ്.

ക്ലോറിന്‍ വെള്ളത്തിന്റെ ഉപയോഗമാണ് ചര്‍മ്മം വരണ്ടതാവാനുള്ള മറ്റൊരു കാരണം. ക്ലോറിന്‍ വെള്ളം ഉപയോഗിക്കുന്നവരുടെ സ്ഥിരം പ്രശ്‌നമാണ് ഇത്. ഇതിനെല്ലാമുള്ള പരിഹാരം താഴെ പറയുന്നു.

 കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് കറ്റാര്‍വാഴ. കറ്റാര്‍ വാഴ ഉപയോഗിച്ച് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാം. അതിനായി കറ്റാര്‍ വാഴയുടെ ഒരു തണ്ട് എടുത്ത് നെടുകേ പിളര്‍ന്ന് ജെല്‍ കൊണ്ട് ചര്‍മ്മത്തില്‍ നല്ലതു പോലെ മസ്സാജ് ചെയ്യാം. പിറ്റേ ദിവസം രാവിലെ തണുത്ത വെള്ളത്തില്‍ ഇത് കഴുകിക്കളയാവുന്നതാണ്. ഇത് ഒരാഴ്ച കൃത്യമായി തുടര്‍ന്നാല്‍ വരണ്ട ചര്‍മ്മം മാറി ചര്‍മ്മത്തിന് മൃദുത്വവും തിളക്കവും നല്‍കാന്‍ സഹായിക്കുന്നു.

വരണ്ട ചര്‍മ്മത്തിന് എണ്ണകള്‍

വരണ്ട ചര്‍മ്മത്തിന് എണ്ണകള്‍

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒഴിവാക്കാനാവാത്ത പ്രാധാന്യം എണ്ണക്കുണ്ട്. വെളിച്ചെണ്ണ തന്നെയാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. വെളിച്ചെണ്ണ കൊണ്ട് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാം. വെളിച്ചെണ്ണ കൂടാതെ ഒലീവ് ഓയില്‍, ജോജോബ ഓയില്‍ ആല്‍മണ്ട് ഓയില്‍ എന്നിവയെല്ലാം ഉപയോഗിച്ച് ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റാം. ഒരാഴ്ച സ്ഥിരമായി ഇത് തന്നെ ഉപയോഗിച്ചാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. മാത്രമല്ല സൗന്ദര്യത്തിന് ഇതൊരു മുതല്‍ക്കൂട്ടാണ്.

ഗ്ലിസറിന്‍

ഗ്ലിസറിന്‍

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മറ്റൊരു പരിഹാര മാര്‍ഗ്ഗമാണ് ഗ്ലിസറിന്‍. ഗ്ലിസറിനും റോസ് വാട്ടറും മിക്‌സ് ചെയ്ത് ഇത് മുഖത്തും ചര്‍മ്മത്തിലും തേച്ച് പിടിക്കുക. ഇത് ചര്‍മ്മത്തിലെ വരള്‍ച്ച മാറ്റി മുഖത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു. അതിലുപരി സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായി ഉണ്ടാവുന്ന എല്ലാ ചര്‍മ്മ പ്രതിസന്ധികളേയും ഇല്ലാതാക്കുകയും ചെയ്യുന്നു.

 വാസ്ലിന്‍

വാസ്ലിന്‍

നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ് വാസ്ലിന്‍. വാസ്ലിന്‍ മുഖത്തും ചര്‍മ്മത്തിലും തേച്ച് പിടിപ്പിക്കുന്നത് മുഖത്തെ ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മുഖത്തും ശരീരത്തിലും ഉള്ള വരണ്ട ചര്‍മ്മത്തേയും മൃതകോശങ്ങളേയും നീക്കം ചെയ്യുകയും ചെയ്യുന്നു. ഇതെല്ലാം സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ വാസ്ലിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് സംശയിക്കാതെ ഉപയോഗിക്കാവുന്നതാണ്.

വരണ്ട ചര്‍മ്മത്തിന് ജ്യൂസ്

വരണ്ട ചര്‍മ്മത്തിന് ജ്യൂസ്

വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ ജ്യൂസ് ഉപയോഗിക്കാം. തണ്ണിമത്തനും തേനും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്ത് തേച്ച് 10 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തെ വരണ്ട ചര്‍മ്മത്തിന് പരിഹാരം നല്‍കും. പൈനാപ്പിള്‍ കൊണ്ടും പരിഹാരം കാണാം വരണ്ട ചര്‍മ്മത്തിന്. രണ്ട് ടേബിള്‍ സ്പൂണ്‍ പൈനാപ്പിള്‍ ജ്യൂസും ഒരു ടീസ്പൂണ്‍ തേനും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 20 മിനിട്ട് കഴിഞ്ഞ് നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണി മിട്ടിയാണ് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് മറ്റൊരു മാര്‍ഗ്ഗാം. മുള്‍ട്ടാണി മിട്ടിയും കുക്കുമ്പര്‍ ജ്യൂസും ഒരു ടീസ്പൂണ്‍ തേനും മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് നല്ല കട്ടിയിലായിരിക്കണം മുഖത്ത് തേക്കേണ്ടത്. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 15 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയണം. ഇത് മുഖത്ത് വരണ്ട ചര്‍മ്മമാണെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 റോസ് വാട്ടര്‍

റോസ് വാട്ടര്‍

മുഖത്തെ വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ മറ്റൊരു പരിഹാര മാര്‍ഗ്ഗമാണ് റോസ് വാട്ടര്‍. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയണം. ഒരല്‍പം പഞ്ഞിയില്‍ റോസ് വാട്ടര്‍ മുക്കിയാണ് മുഖത്ത് തേക്കേണ്ടത്. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ അല്‍പം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

പാല്‍പ്പൊടി

പാല്‍പ്പൊടി

പാല്‍പ്പൊടി കൊണ്ടും വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാം. രണ്ട് ടേബിള്‍ സ്പൂണ്‍ പാല്‍പ്പൊടി ഒരു ടീസ്പൂണ്‍ തേന്‍ ഒരു നുള്ള് മഞ്ഞള്‍ അല്‍പം വെള്ളം എന്നിവയാണ് ആവശ്യമുള്ളത്. ഇവയെല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം മുഖത്ത് ഇത് ഉണങ്ങിക്കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തിന് പല തരത്തിലുള്ള ഗുണങ്ങളും നല്‍കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് മുഖത്തെയും ശരീരത്തിലേയും വരള്‍ച്ച മാറ്റാം. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കുളിക്കുന്ന വെള്ളത്തില്‍ ഒഴിച്ച് അത് കൊണ്ട് കുളിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിനുള്ള വരള്‍ച്ച മാറ്റാന്‍ സഹായിക്കുന്നു. മാത്രമല്ല സൗന്ദര്യത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. മാത്രമല്ല മുഖത്ത് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് വെള്ളവും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്ത് ഉള്ള വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നു.

ആവക്കാഡോ

ആവക്കാഡോ

ആവക്കാഡോ ഏറ്റവും ഫലപ്രദമായ ഒരു ആരോഗ്യ സൗന്ദര്യസംരക്ഷണ വസ്തുവാണ്. നല്ലതു പോലെ പഴുത്ത ആവക്കാഡോ ഒരു ബൗളില്‍ എടുത്ത് അത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇതില്‍ അല്‍പം തേന്‍ കൂടി മിക്‌സ് ചെയ്ത് മുഖത്ത് തേച്ചാല്‍ ഇരട്ടി ഫലം ലഭിക്കും. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ എല്ലാ വിധത്തിലുള്ള വരണ്ട ചര്‍മ്മത്തിനും പരിഹാരം കാണാവുന്നതാണ്. മുഖത്ത് തേച്ച് പിടിപ്പിച്ച ആവക്കാഡോ പേസ്റ്റ് 20 മിനിട്ടിനു ശേഷം വേണം കഴുകിക്കളയാന്‍.

English summary

Top ten Home Remedies For Dry Skin On Face

Keep reading to know more about the reasons and remedies for your dry skin
Story first published: Monday, October 23, 2017, 11:11 [IST]
Please Wait while comments are loading...
Subscribe Newsletter