For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റബ്ബര്‍ പോലെ മായ്ച്ച് കളയും മുഖത്തെ പാടുകള്‍

മുഖത്തെ കറുത്ത കുത്തുകളും പാടുകളും മാറ്റാന്‍ സഹായിക്കും വഴികള്‍ നോക്കാം.

|

മുഖത്തെന്തെങ്കിലും പാടുകളോ കറുത്ത കുത്തുകളോ വന്നാല്‍ ഉടന്‍ തന്നെ ചര്‍മ്മ രോഗവിദഗ്ധനെ സമീപിയ്ക്കുന്നവരാണ് നമ്മളില്‍ പലരും. പെര്‍ഫക്ട് സ്‌കിന്‍ വേണമെന്ന് തന്നെയാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ പണ്ട് കാലത്തും ധാരാളം ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ ഇതിനെല്ലാം ഉടനടി പരിഹാരവും നമ്മുടെ മുത്തശ്ശിമാര്‍ക്കറിയാമായിരുന്നു. പേനും ഈരും ഇനി വഴിക്ക് വരില്ല, 10മിനിട്ട്.....

എന്നാല്‍ ഇനി മുത്തശ്ശിമാരുടെ അതേ കൂട്ട് തന്നെ നമുക്ക് മുഖത്തെ പ്രശ്‌നങ്ങള്‍ മാറ്റാന്‍ ഉപയോഗിക്കാം. നിമിഷ നേരം കൊണ്ട് മുഖത്തെ പാടുകള്‍ മാറ്റി മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാം. എങ്ങനെയെന്ന് നോക്കാം. മുടിയുടെ കട്ടി കുറവോ, അടുക്കളയില്‍ ഉലുവയുണ്ടോ?

 വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയിലുണ്ട് ഇതിന് നിമിഷ പരിഹാരം. ഒരു വെളുത്തുള്ളി നെടുകേ മുറിച്ച് ഇടക്കിടയ്ക്ക് ഇത് കൊണ്ട് മുഖത്ത് ദിവസവും പല തവണയായി ഉരസുക. ഒരു റബ്ബര്‍ എഴുതിയത് മായ്ച്ച് കളയുന്നത് പോലെ തന്നെ മുഖത്തെ പാടുകള്‍ക്ക് വെളുത്തുള്ളി പരിഹാരം നല്‍കും.

ചുട്ട വെളുത്തുള്ളി

ചുട്ട വെളുത്തുള്ളി

ചുട്ട വെളുത്തുള്ളിയും ഇതിനായി ഉപയോഗിക്കാവുന്നതാണ്. ചുട്ട വെളുത്തുള്ളി എടുത്ത് അതിന്റെ നീര് പിഴിഞ്ഞ് മുഖത്ത് പല തവണയായി ഉരസുക. ഇത് മുഖത്തെ കറുത്ത പാടുകളും മറ്റും നിമിഷ നേരം കൊണ്ട് തന്ന ഇല്ലാതാക്കുന്നു. image courtesy

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയാണ് മറ്റൊരു പരിഹാരം. അല്‍പം വെള്ളം ബേക്കിംഗ്‌സോഡയുമായി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിക്കാം. അല്‍പസമയം മസ്സാജ് ചെയ്തതിനു ശേഷം കഴുകിക്കളയാം. ദിവസവും രണ്ട് നേരം ഇത് ചെയ്യുക. ഇത് ഒരാഴ്ച തുടര്‍ന്നാല്‍ മുഖത്തെ പാടുകള്‍ക്ക് പരിഹാരം കാണാം എന്നത് സത്യമാണ്.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീരാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. അല്‍പം പുളിയുള്ള തൈര് അതിലേക്ക് ഒരു ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മൂന്ന് ദിവസം മൂന്ന് നേരവും ചെയ്താല്‍ മൂന്ന് ദിവസം കൊണ്ട് തന്നെ മുഖത്തെ പാടുകള്‍ക്ക് പരിഹാരം കാണാം.

ബെറി ജ്യൂസ്

ബെറി ജ്യൂസ്

വിവിധ തരത്തിലുള്ള ബെറികള്‍ ഉണ്ട്. ഈ ബെറികളുടെയെല്ലാം നീര് മുഖത്ത് തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് മുഖത്തെ കറുത്ത കുത്തുകള്‍ക്കും പാടുകള്‍ക്കും പരിഹാരം നല്‍കുന്നു.

ചോളം

ചോളം

ചോളകം പൊടിച്ചതും സൗന്ദര്യസംരക്ഷണത്തില്‍ മുന്നിലാണ്. ചോളകപ്പൊടിയില്‍ വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് 20 മിനിട്ടിനു ശേഷം കഴുകിക്കളയുക. എന്നും രാത്രി കിടക്കുന്നതിനു മുന്‍പ് ഇത് ചെയ്യാം.

English summary

this ancient remedy that will erase the spots from your skin like with a rubber

In this article, we’re going to present you an ancient natural remedy that will help you achieve a perfect skin! It will help you have a perfect skin without any wrinkles because it will erase them like with a rubber!
X
Desktop Bottom Promotion