For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാരങ്ങനീര് ഒരു തുള്ളി പോലും മുഖത്താവരുത്, കാരണം

നാരങ്ങ മുഖത്തുപയോഗിക്കുമ്പോള്‍ അത് ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കും എന്ന് പറയാറുണ്ട്,എന്നാല്‍

|

സൗന്ദര്യസംരക്ഷണത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ ചര്‍മ്മത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതിനു മുന്‍പ് പാര്‍ശ്വഫലങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ക്രീമും ലോഷനും മറ്റും തേക്കുമ്പോള്‍ മാത്രമല്ല ചര്‍മ്മത്തെ ശ്രദ്ധിക്കേണ്ടത്. മുഖത്തെ ചര്‍മ്മം പലപ്പോഴും സെന്‍സിറ്റീവ് ആയിട്ടുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

ഏത് മഞ്ഞപ്പല്ലിനേയും വെളുപ്പിക്കാന്‍ നിസ്സാരവിദ്യഏത് മഞ്ഞപ്പല്ലിനേയും വെളുപ്പിക്കാന്‍ നിസ്സാരവിദ്യ

മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ നാരങ്ങയും തേനും തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ അവയുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ പലതാണ്. ഇനി താഴെ പറയുന്ന ചില വസ്തുക്കള്‍ മുഖത്തിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും. ഇനി പറയുന്ന വസ്തുക്കള്‍ മുഖത്തുപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

നാരങ്ങ

നാരങ്ങ

നാരങ്ങ നിറയെ അസിഡിക് ആണ്. ഇത് ചര്‍മ്മത്തിന് കേടുപാടുണ്ടാക്കുന്ന കാര്യത്തില്‍ മുന്നിലാണ്. ഇത് ചര്‍മ്മത്തിന് കൂടുതല്‍ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടാക്കുന്നു. ഇത് ചര്‍മ്മത്തിന്റെ പി എച്ച് ലെവലില്‍ മാറ്റം വരുത്തുന്നു. അതുകൊണ്ട് തന്നെ ഇനി മുഖത്ത് നാരങ്ങ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക.

 ഹെയര്‍സ്‌പ്രേ

ഹെയര്‍സ്‌പ്രേ

പലരും മേക്കപ്പിന്റെ ദൈര്‍ഘ്യം കൂടുതലാക്കാന്‍ വേണ്ടി ഹെയര്‍സ്‌പ്രേ ഉപയോഗിക്കാറുണ്ട്. ഇതിലുള്ള ആല്‍ക്കഹോളിന്റെ അളവ് ചര്‍മ്മത്തിനും കണ്ണിനും പ്രശ്‌നമുണ്ടാക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് അലര്‍ജിയുള്ളവര്‍ ഇതുപയോഗിച്ചാല്‍ ചര്‍മ്മം പൊളിഞ്ഞിളകാനും മറ്റും കാരണമാകുന്നു.

പേസ്റ്റ്

പേസ്റ്റ്

സൗന്ദര്യസംരക്ഷണത്തിന് പലരും ടൂത്ത് പേസ്റ്റ് ഉപയോഗിക്കാറുണ്ട്. മുഖക്കുരു മാറാന്‍ പലരും ടൂത്ത് പേസ്റ്റ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ അത്രയും ഭാഗത്തെ ചര്‍മ്മത്തെ അത് വരണ്ടതാക്കി മാറ്റുന്നു. ഇത് കറുത്ത പാടുകളും കുത്തും മുഖത്തുണ്ടാവാന്‍ കാരണമാകുന്നു.

പെട്രോളിയം ജെല്ലി

പെട്രോളിയം ജെല്ലി

വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ പലരും പെട്രോളിയം ജെല്ലി ഉപയോഗിക്കാറുണ്ട്. എന്നാല്‍ കൂടുതല്‍ സമയത്തിനായി പെട്രോളിയം ജെല്ലി ഉപയോഗിക്കുമ്പോള്‍ അത് ചര്‍മ്മത്തിന് പ്രശ്‌നമുണ്ടാക്കുന്നു. ഇത് ചര്‍മ്മത്തെ വരണ്ടതാക്കി മാറ്റുന്നു.

 ചൂടുവെള്ളം

ചൂടുവെള്ളം

ചൂടുവെള്ളം സൗന്ദര്യസംരക്ഷണത്തില്‍ വളരെ ഫലപ്രദമായ പങ്കാണ് വഹിക്കുന്നത്. എന്നാല്‍ ചൂടുവെള്ളം കൊണ്ട് മുഖം കഴുകുമ്പോള്‍ ഇത് മുഖത്തെ സുഷിരങ്ങളെ തുറക്കുകയും അതിലേക്ക് അഴുക്ക് വീണ്ടും അടിഞ്ഞ് കൂടാന്‍ കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ തണുത്ത വെള്ളത്തില്‍ തന്നെ മുഖം കഴുകാന്‍ ശ്രദ്ധിക്കുക.

 ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹൈഡ്രജന്‍ പെറോക്‌സൈഡ് കൊണ്ട് ഒരിക്കലും മുഖം കഴുകരുത്. ഇത് പലപ്പോഴും മുഖത്ത് പൊള്ളലും മറ്റ് പാടുകളും ഉണ്ടാവാന്‍ കാരണമാകുന്നു.

 ബോഡി ലോഷന്‍

ബോഡി ലോഷന്‍

ബോഡി ലോഷന്‍ ഒരിക്കലും മുഖത്ത് ഉപയോഗിക്കാന്‍ പാടില്ല. ഇത് ചര്‍മ്മത്തിന് വളരെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെയാണ് ഇത് ദേഹത്ത് മാത്രം ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്.

ആല്‍ക്കഹോള്‍

ആല്‍ക്കഹോള്‍

പല സൗന്ദര്യസംരക്ഷണ വസ്തുക്കളിലും ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നു. ഇത് ചര്‍മ്മത്തിന് പൊള്ളലും ഇന്‍ഫെക്ഷനും ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ആല്‍ക്കഹോള്‍ അടങ്ങിയ സൗന്ദര്യസംരക്ഷണ വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ കൊണ്ട് സൗന്ദര്യസംരക്ഷണം കാര്യമായി നടക്കാറുണ്ട്. എന്നാല്‍ ഇതിലുള്ള ആല്‍ക്കലൈന്‍ ഘടകങ്ങള്‍ ചര്‍മ്മത്തിന്റെ മോയ്‌സ്ചുറൈസും സ്വാഭാവികമായ എണ്ണമയവും ഇല്ലാതാക്കുന്നു.

പഞ്ചസാര

പഞ്ചസാര

പലരും സ്‌ക്രബ്ബ് ചെയ്യുന്നതിനായി പഞ്ചസാര ഉപയോഗിക്കാറുണ്ട്. ഇത് ചര്‍മ്മത്തിന് നിര്‍ജ്ജലീകരണം സംഭവിക്കാന്‍ കാരണമാകുന്നു. മാത്രമല്ല ചര്‍മ്മം ക്ലീനാകുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിന് ഡാമേജ് സംഭവിക്കാനും കാരണമാകുന്നു.

English summary

Things you should never put on your face

Here are ten things that can do more harm than good to your face.
Story first published: Monday, July 17, 2017, 16:49 [IST]
X
Desktop Bottom Promotion