ചര്‍മ്മത്തിന് തിളക്കമേകാന്‍ ആല്‍മണ്ട്ഓയില്‍

Posted By:
Subscribe to Boldsky

ഇരുണ്ട നിറമുള്ള ചര്‍മ്മം പല വിധത്തിലാണ് നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ബ്യൂട്ടിപാര്‍ലര്‍ തോറും കയറിയിറങ്ങുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. കോസ്‌മെറ്റിക്‌സും മറ്റ് പല സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും ഉപയോഗിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് മുഖത്തെ ഉള്ള നിറം കൂടി ഇല്ലാതാക്കി സൗന്ദര്യത്തിന് പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു.

എന്നാല്‍ പെട്ടെന്ന് നിറം വര്‍ദ്ധിപ്പിക്കുക ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുക എന്നത് പലവിധത്തില്‍ നമ്മുടെ ചര്‍മ്മത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇതിനെ ഇല്ലാതാക്കാനും ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ബദാം ഓയിലില്‍ ഉണ്ട്. ഇത് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു. അതിനായി എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് തിളക്കം വര്‍ദ്ധിപ്പിക്കാം എന്ന് നോക്കാം.

തേനും ആല്‍മണ്ട് ഓയിലും

തേനും ആല്‍മണ്ട് ഓയിലും

അര ടീസ്പൂണ്‍ ആല്‍മണ്ട് ഓയിലും അതേ അളവില്‍ തേനും മിക്‌സ് ചെയ്ത് ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. രാത്രി മുഴുവന്‍ ഇത്തരത്തില്‍ ചെയ്ത് രാവിലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ടോ മുന്നോ തവണ ഇത്തരത്തില്‍ ചെയ്യാവുന്നതാണ്.

കറ്റാര്‍ വാഴയും ആല്‍മണ്ട് ഓയിലും

കറ്റാര്‍ വാഴയും ആല്‍മണ്ട് ഓയിലും

കറ്റാര്‍ വാഴയും ആല്‍മണ്ട് ഓയിലും മിക്‌സ് ചെയ്ത് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുന്നതാണ് മറ്റൊന്ന്. ഇത് 10 മിനിട്ട് നല്ലതു പോലെ മുഖത്ത് തേച്ച് പിടിപ്പിക്കാം. അല്‍പസമയം കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

റോസ് വാട്ടറും ആല്‍മണ്ട് ഓയിലും

റോസ് വാട്ടറും ആല്‍മണ്ട് ഓയിലും

അല്‍പം ആല്‍മണ്ട് ഓയില്‍ ഒരു സ്പൂണ്‍ റോസ് വാട്ടറില്‍ മിക്‌സ് ചെയ്ത് ഇത് മുഖത്ത് രാത്രി മുഴുവന്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്.

പാലും ആല്‍മണ്ട് ഓയിലും

പാലും ആല്‍മണ്ട് ഓയിലും

പാലും ആല്‍മണ്ട് ഓയിലുമാണ് മറ്റൊന്ന്. ഇത് നല്ലൊരു ക്ലെന്‍സര്‍ ആണെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു.

പഞ്ചസാരയും ആല്‍മണ്ട് ഓയിലും

പഞ്ചസാരയും ആല്‍മണ്ട് ഓയിലും

പഞ്ചസാരയും ആല്‍മണ്ട് ഓയിലും മിക്‌സ് ചെയ്ത് തേക്കുന്നതും ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. നല്ലതു പോലെ മുഖത്ത് തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്യാം. ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കുകയും ചെയ്യുന്നു.

ചീനക്കാരവും ആല്‍മണ്ട് ഓയിലും

ചീനക്കാരവും ആല്‍മണ്ട് ഓയിലും

ചീനക്കാരവും ആല്‍മണ്ട് ഓയിലുമാണ് മറ്റൊന്ന്. ഇത് നല്ലതു പോലെ മുഖത്ത് മസ്സാജ് ചെയ്യുക. രാവിലെ കഴുകിക്കളഞ്ഞാല്‍ അത് മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

നാരങ്ങ നീരും ആല്‍മണ്ട് ഓയിലും

നാരങ്ങ നീരും ആല്‍മണ്ട് ഓയിലും

നാരങ്ങ നീരും ആല്‍മണ്ട് ഓയിലും മിക്‌സ് ചെയ്ത് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. ആല്‍മണ്ട് ഓയിലില്‍ അല്‍പം ഗ്രീന്‍ ടീ മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

റോസ് ഹിപ് ഓയില്‍

റോസ് ഹിപ് ഓയില്‍

റോസ് ഹിപ് ഓയിലില്‍ നല്ലതു പോലെ ആല്‍മണ്ട് ഓയില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് തിളക്കമുള്ള ചര്‍മ്മത്തിന് സഹായിക്കുന്നു.

കുക്കുമ്പര്‍ ആല്‍മണ്ട് ഓയില്‍

കുക്കുമ്പര്‍ ആല്‍മണ്ട് ഓയില്‍

കുക്കുമ്പര്‍ നീരും ആല്‍മണ്ട് ഓയിലും ആണ് മറ്റൊന്ന്. ഇവ രണ്ടും തുല്യ അളവില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് ചെയ്യുന്നത് മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

English summary

almond oil with other ingredients for radiant skin, almond oil and aloe vera gel for radian skin

Almond oil when combined with other natural ingredients helps to attain radiant skin naturally.
Story first published: Friday, December 29, 2017, 18:00 [IST]