മുഖക്കുരുവിനെ എളുപ്പത്തില്‍ മായ്ച്ച് കളയാന്‍

Posted By:
Subscribe to Boldsky

പ്രായം മാറുന്നതിനനുസരിച്ച് മുഖക്കുരുവിന്റെ കാര്യത്തിലും ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നു. കൗമാരത്തില്‍ നിന്ന് യൗവ്വനത്തിലേക്ക് കടക്കുമ്പോള്‍ ഉണ്ടാവുന്ന ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലാണ് പലപ്പോഴും മുഖക്കുരുവിന് കാരണം. മുക്കുരുവാകട്ടെ സൗന്ദര്യസംരക്ഷണത്തിന് വളരെയധികം വെല്ലുവിളി തീര്‍ക്കുന്ന ഒന്നും.

രണ്ടേ രണ്ട് കൂട്ട് മതി നരമാറി മുടി തിളങ്ങാന്‍

മുഖക്കുരു ഉണ്ടായി മാറിയാലും പലപ്പോഴും ഇതിന്റെ പാടുകള്‍ അവിടെ തന്നെ കിടക്കുന്നു. എന്നാല്‍ ഇനി ഈ പാടുകള്‍ അടക്കം മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില കുറുക്കു വഴികളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഗ്രാമ്പൂ, ജാതിക്ക

ഗ്രാമ്പൂ, ജാതിക്ക

ഗ്രാമ്പൂ, ജാതിക്കയാണ് മറ്റൊരു പരിഹാരം, ഇവ രണ്ടും ഉണക്കിപ്പൊടിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖക്കുരു കുറയാന്‍ സഹായിക്കുന്നു.

പാവയ്ക്ക

പാവയ്ക്ക

പാവയ്ക്ക, ആര്യവേപ്പില എന്നിവ പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. അണുബാധയെ തടയുന്ന ആന്റി ബാക്ടീരിയല്‍ ഘടകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു.

തുളസി ഇലകള്‍

തുളസി ഇലകള്‍

ഏതാനും ഉണങ്ങിയ തുളസി ഇലകള്‍ ഉണക്കി പേസ്റ്റ് രൂപത്തിലാക്കി, ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഉപയോഗിക്കുക. ഏതാനും ഇലകള്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് ടോണറായും ഉപയോഗിക്കാം.

മഞ്ഞളും ഇഞ്ചിയും

മഞ്ഞളും ഇഞ്ചിയും

മുഖക്കുരു ചികിത്സയില്‍ മഞ്ഞളിനെ നിങ്ങള്‍ക്ക് മാറ്റി നിര്‍ത്താനാവില്ല. മഞ്ഞളും ഇഞ്ചിയും തുല്യ അളവില്‍ ചേര്‍ത്ത് മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ തേയ്ക്കുക. 3 ദിവസം തുടര്‍ച്ചയായി രാത്രിയില്‍ ഇത് ചെയ്യുന്നത് നല്ല ഫലം നല്കും.

യോഗ

യോഗ

മുഖക്കുരുവിനും പരിഹാരം നല്കുന്നതാണ് യോഗ. വായില്‍ വായു നിറച്ച് കവിളുകള്‍ വീര്‍പ്പിച്ച് പിടിക്കുക. തുടര്‍ന്ന് സാവധാനം വായു ഒഴിവാക്കുക. ദിവസവും 10 മിനുട്ട് ഇത് ചെയ്യുക. നിങ്ങള്‍ക്ക് തീര്‍ച്ചയായും വ്യത്യാസം കണ്ടെത്താനാവും.

ചന്ദനം

ചന്ദനം

ചന്ദനം പേസ്റ്റ് രൂപത്തിലാക്കി ഉപയോഗിക്കുന്നത് മുഖക്കുരുവും പാടുകളും അകറ്റാന്‍ ഫലപ്രദമാണ്. വേപ്പില വെള്ളത്തില്‍ ചന്ദനപ്പൊടി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. വേപ്പ് വെള്ളത്തിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ ഏത് തരത്തിലുമുള്ള അണുബാധകളെ തടയുകയും ചര്‍മ്മത്തെ സൗഖ്യപ്പെടുത്തി സ്വഭാവിക തിളക്കം നല്കുകയും ചെയ്യും.

തക്കാളി നീര്

തക്കാളി നീര്

മുഖക്കുരു മാറ്റാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. പക്ഷേ മുഖക്കുരുവിന്റെ പാടുകള്‍ മാറ്റാന്‍ പ്രയാസമാണ്. മൂഖക്കുരു മാറിയാല്‍ തക്കാളി നീര് ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യുക. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് എല്ലാ ദിവസവും ഇത് ചെയ്യണം. പാടുകള്‍ വേഗത്തില്‍ അപ്രത്യക്ഷമാകും.

തണുത്ത വെള്ളം

തണുത്ത വെള്ളം

നിങ്ങളില്‍ പലരും ചെയ്യുന്ന കാര്യമായിരിക്കും തണുത്ത വെള്ളം ഉപയോഗിച്ച് മുഖം പല തവണ കഴുകുന്നത്. എന്നാല്‍ തണുത്ത വെള്ളം ചര്‍മ്മത്തില്‍ എണ്ണ അടിഞ്ഞ് കൂടുന്നത് വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂവെന്ന് നിങ്ങള്‍ക്ക് അറിയാമോ? ചൂടുവെള്ളം ഉപയോഗിച്ച് 3,4 പ്രാവശ്യം കഴുകുന്നത് എണ്ണമയം നിയന്ത്രിക്കാന്‍ സഹായിക്കും.

ഐസ് ക്യൂബ് ചികിത്സ

ഐസ് ക്യൂബ് ചികിത്സ

ഒരു വലിയ ഐസ് ക്യൂബ് എടുത്ത് മുഖക്കുരുവുള്ള ഭാഗത്ത് വെക്കുക. ഇത് മുഖക്കുരുവിന്റെ പാടിനേയും കുരുവിന്റെ ഭീകരതയേയും കുറക്കുന്നു

English summary

Surprising Home Remedies for Acne

Instead of shelling out for expensive acne treatments, learn how to get clear skin with these natural at-home remedies.