പാലില്‍ കറ്റാര്‍വാഴ;ഇരുണ്ടചര്‍മ്മത്തിന് നിറം

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തില്‍ എന്നും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് മുഖത്തിനും ചര്‍മ്മത്തിനും ഇരുണ്ട നിറമെന്നത്. മാത്രമല്ല ചര്‍മ്മത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ ഇതിനെല്ലാം നമ്മുടെ അടുക്കളയില്‍ പരിഹാരമുണ്ട്. ബ്യൂട്ടിപാര്‍ലറില്‍ പോയി ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നവര്‍ക്ക് വളരെയധികം പാര്‍ശ്വഫലങ്ങളാണ് ഉണ്ടാക്കുന്നത്. ഇത് പലപ്പോഴും ചര്‍മ്മത്തിന് വളരെയധികം ദോഷമുണ്ടാക്കുന്ന ഒന്നാണ്. നമ്മുടെ വീട്ടില്‍ തന്നെ ഇത്തരം ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് വീട്ടില്‍ തന്നെ പല തരത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. നമ്മുടെ അടുക്കളയില്‍ തന്നെ പല തരത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള മാര്‍ഗ്ഗമുണ്ട്. മുഖക്കുരു, ചര്‍മ്മത്തിന്റെ നിറം, വരണ്ട ചര്‍മ്മം, ചര്‍മ്മത്തിലെ കറുത്തകുത്തുകള്‍ എന്നിവയടക്കം പല വിധത്തിലുള്ള സൗന്ദര്യപ്രശ്‌നങ്ങള്‍ക്കും നമ്മുടെ ചുറ്റും പരിഹാരമുണ്ട്. പ്രകൃതിദത്തമായതിനാല്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവില്ല എന്നതാണ് സത്യം. ഓരോ ചര്‍മ്മത്തിന്റേയും സ്വഭാവമനുസരിച്ച് വിവിധ തരത്തിലുള്ള മാര്‍ഗ്ഗങ്ങളാണ് ഉപയോഗിക്കേണ്ടത്.

വായ്‌നാറ്റത്തെ നിമിഷ നേരം കൊണ്ട് ഓടിക്കാം

സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഏത് സൗന്ദര്യ പ്രശ്‌നത്തിനും ചുറ്റുമുള്ള പരിഹാരങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ദിവസവും എന്തൊക്കെ മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് സൗന്ദര്യസംരക്ഷണം സാധ്യമാക്കാം എന്ന് നോക്കാം. നിങ്ങളുടെ ചര്‍മ്മത്തില്‍ അത്ഭുതം കാണിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

എണ്ണമയമുള്ള ചര്‍മ്മത്തിന്

എണ്ണമയമുള്ള ചര്‍മ്മത്തിന്

എണ്ണമയമുള്ള ചര്‍മ്മത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. മുഖം ക്ലീന്‍ ചെയ്യാന്‍ ഒരു കപ്പ് കടലമാവും അല്‍പം ചെറുപയര്‍ പൊടിയും അല്‍പം തൈരും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ എണ്ണമയമുള്ള ചര്‍മ്മത്തിന് ആശ്വാസം കാണാം. ഇത് മുഖത്തെ എണ്ണമയത്തിന് പരിഹാരം കാണാം.

ലാവെന്‍ഡര്‍ ഓയില്‍

ലാവെന്‍ഡര്‍ ഓയില്‍

എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരം കാണാന്‍ ലാവെന്‍ഡര്‍ ഓയില്‍, കുക്കുമ്പര്‍, നാരങ്ങ നീര് എന്നിവ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തെ എണ്ണമയത്തിന് എന്നന്നേക്കുമായി പരിഹാരം കാണാന്‍ സഹായിക്കുന്നു.

വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മവും സൗന്ദര്യ പ്രശ്‌നങ്ങളില്‍ വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ അല്‍പം കറ്റാര്‍ വാഴ നീരും പാലും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന് നല്ല തിളക്കവും ചര്‍മ്മത്തിന്റെ വരള്‍ച്ചയും ഇല്ലാതാക്കുന്നു. ഇതില്‍ അല്‍പം തേനും തൈരും വേണമെങ്കില്‍ മിക്‌സ് ചെയ്യാവുന്നതാണ്.

തേനും നാരങ്ങയും

തേനും നാരങ്ങയും

വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ തേനും നാരങ്ങ നീരും ഉപയോഗിക്കാം. ഒരു ടീസ്പൂണ്‍ നാരങ്ങ നീരില്‍ ഒരു ടീസ്പൂണ്‍ തേനും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം.. ഇത് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള സൗന്ദര്യ ഗുണങ്ങളും ഇതിലൂടെ ലഭിക്കുന്നു.

കറുത്ത കുത്തുകള്‍ക്ക്

കറുത്ത കുത്തുകള്‍ക്ക്

മുഖത്തെ കറുത്ത കുത്തുകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തക്കാളി നീര്. തക്കാളി നീര് നല്ലൊരു ആസ്ട്രിജന്റ് ആണ്. ഇത് മുഖത്തെ കറുത്ത കുത്തുകള്‍ക്കും പാടുകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

സ്‌ക്രബ്ബ്

സ്‌ക്രബ്ബ്

നല്ലൊരു സ്‌ക്രബ്ബ് മുഖത്തെ വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഓട്‌സ് പൊടിച്ച് അല്‍പം തൈരില്‍ മിക്്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് നല്ലൊരു സ്‌ക്രബ്ബര്‍ ആണ്. ഇത് മുഖത്തെ വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ മൂന്ന് ദിവസം ഇത് ചെയ്യാം. ഇത് എല്ലാ വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നു.

ഓറഞ്ചിന്റെ തൊലി

ഓറഞ്ചിന്റെ തൊലി

ഓറഞ്ചിന്റെ തൊലി കൊണ്ട് മുഖത്തെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാം. ഉണങ്ങിയ ഓറഞ്ചിന്റെ തൊലിയും അല്‍പം തേനും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിന്റെ നിറത്തിന് മാറ്റം വരുത്തുന്നു. മുഖത്തെ കുഴികളും മറ്റും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മുഖക്കുരു മാറാന്‍

മുഖക്കുരു മാറാന്‍

മുഖക്കുരുവിന് പരിഹാരം കാണാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡ അല്‍പം വെള്ളത്തില്‍ മിക്‌സ് ചെയ്ത് അത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് മുഖക്കുരുവിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. പെട്ടെന്ന് തന്നെ മുഖക്കുരു മാറാനുള്ള പരിഹാരമാണ് ബേക്കിംഗ് സോഡ.

മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍

നല്ലൊരു മോയ്‌സ്ചുറൈസര്‍ ആണ് വെളിച്ചെണ്ണ. ഇത് ചര്‍മ്മത്തിന് എല്ലാ വിധത്തിലുള്ള ഗുണവും നല്‍കുന്നു. മാത്രമല്ല ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും തിളക്കം നല്‍കാനും സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. അതുകൊണ്ട് തന്നെ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് വളരെയധികം ഗുണകരമാണ്.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ളയാണ് മറ്റൊന്ന്. ഇത് ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല മുഖത്തിന് തിളക്കവും മൃദുത്വവും നല്‍കാനും മുട്ടയുടെ വെള്ള സഹായിക്കുന്നു. മുട്ടയുടെ വെള്ള ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും മുഖത്തിടുന്നത് നല്ലതാണ്.

English summary

Simple Homemade Beauty Products For Beautiful Skin

Following is a list of recipes for products that you use everyday.
Story first published: Friday, November 24, 2017, 13:27 [IST]
Subscribe Newsletter