ഒരു മിനിട്ട് മതി, ഒരു പാട് പോലും അവശേഷിക്കില്ല

Posted By:
Subscribe to Boldsky

മുഖത്തെ പാടുകളും കറുത്ത കുത്തുകളും മുഖത്തുണ്ടാകുന്ന മറ്റ് സൗന്ദര്യ പ്രശ്‌നങ്ങളും ചില്ലറയല്ല. ഇതിനെ പ്രതിരോധിയ്ക്കാനായി ബ്യൂട്ടി പാര്‍ലറുകളിലും ചര്‍മ്മരോഗ വിദഗ്ധന്റെ അടുത്തും കയറിയിറങ്ങുന്നവര്‍ ചില്ലറയല്ല. എന്നാല്‍ പലപ്പോഴും ഇതിന്റെയെല്ലാം പരിണിത ഫലം പലപ്പോഴും വളരെ വലുതായിരിക്കും.

എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന പ്രകൃതി ദത്ത കൂട്ടുണ്ട്. ഇത് മുഖത്ത് ഒരു പാട് പോലും അവശേഷിക്കില്ല എന്ന മാത്രമല്ല മുഖത്തെ കറുത്ത പുള്ളികളും കറുത്ത കുത്തുകളും എല്ലാം ഇല്ലാതാക്കുകയും ചെയ്യും. അതും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ. എന്താണ് ഈ മാന്ത്രികക്കൂട്ട് എന്ന് നോക്കാം.

ഫേസ്പാക്ക് തയ്യാറാക്കാന്‍

ഫേസ്പാക്ക് തയ്യാറാക്കാന്‍

ഈ ഫേസ്പാക്ക് തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്. മാത്രമല്ല ഇത് പ്രകൃതി ദത്ത കൂട്ടുകള്‍ ആയതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുകയില്ല. തയ്യാറാക്കാന്‍ ആവശ്യമുള്ള കൂട്ടുകള്‍ എന്തൊക്കെ എന്ന് നോക്കാം.

 ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ ജാതി പൊടിച്ചത്, ഒരു ടീസ്പൂണ്‍ നാരങ്ങ നീര്, ഒരു ടേബിള്‍ സ്പൂണ്‍ കറുവപ്പട്ട പൊടിച്ചത് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

എല്ലാ മിശ്രിതവും കൂടി ഒരു പാത്രത്തില്‍ മിക്‌സ് ചെയ്ത് അതിലല്‍പ്പം തേന്‍ കൂടി ചേര്‍ക്കുക. ശ്രദ്ധിക്കേണ്ട കാര്യം സെന്‍സിറ്റീവ് ചര്‍മ്മം ആണെങ്കില്‍ അല്‍പം കൂടുതല്‍ തേന്‍ ചേര്‍ക്കണം എന്നുള്ളതാണ്.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

മിശ്രിതം നല്ലതു പോലെ കട്ടിയായാല്‍ അതില്‍ അല്‍പം വെള്ളം ചേര്‍ത്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. കണ്ണിനു ചുറ്റും വായക്കു ചുറ്റുമുള്ള ഭാഗം ഒഴിവാക്കുക. പത്ത് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

 ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

ചിലപ്പോള്‍ ഈ ഫേസ്മാസ്‌ക് മുഖത്ത് തേയ്ക്കുമ്പോള്‍ പല തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളും ഉണ്ടാവാം. എന്നാല്‍ ഇത് ചര്‍മ്മത്തില്‍ മാസ് പ്രയോജനപ്പെടുന്നുണ്ട് എന്നതിന്റെ ലക്ഷണമാവാം.

 മുഖത്തെ പാടുകള്‍ക്ക് പരിഹാരം

മുഖത്തെ പാടുകള്‍ക്ക് പരിഹാരം

മുഖത്തെ പാടുകളെ പരിപൂര്‍ണമായും ഇല്ലാതാക്കാന്‍ ഈ മാസ്‌ക് സഹായിക്കുന്നു. കറുത്ത പാടുകളും മുഖക്കുരുവിന്റെ പ്രശ്‌നങ്ങളും എല്ലാം ഈ മാസ്‌ക്കിലൂടെ പരിഹാരം കാണാം.

 വേറെ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കരുത്

വേറെ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കരുത്

വേറെ മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ഈ ഫേസ്പാക്ക് പരീക്ഷിക്കുന്നതിനിടയ്ക്ക് പരീക്ഷിക്കരുത്. ഇത് പലപ്പോഴും നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഫേസ്പാക്ക് ഉപയോഗിക്കുമ്പോള്‍ അത് മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ.

English summary

Rub This On Any Scar, Wrinkle Or Stain You Have On Your Skin Disappear In Minutes

Many people worldwide deal with many different skin problems such as acne, blemishes, scars, stains, etc. Luckily, the nature provided us with honey, which is actually a sweet natural nectar produced by bees
Story first published: Friday, February 17, 2017, 16:36 [IST]
Subscribe Newsletter