റെഡ് വൈന്‍ ഫേസ് മാസ്ക് ഉണ്ടാകുന്ന വിധം

By: Sarath R Nath
Subscribe to Boldsky

റെഡ് വൈന്‍ ഫേസ് മാസ്ക് ഉപയോഗിച്ചിട്ടുണ്ടോ നിങ്ങള്‍ എപ്പോഴെങ്കിലും? ഉണ്ടെങ്കില്‍, നിങ്ങള്‍ക്കായി ഇതാ ഒരു പുതിയ റെഡ് വൈന്‍ ഫേസ് മാസ്ക് ഉണ്ടാക്കുന്ന വിധം. നിങ്ങള്‍ ആദ്യമായിട്ടാണ് ഉപയോഗിക്കുന്നതെങ്കില്‍, ഈ റെഡ് വൈന്‍ ഫേസ് മാസ്ക് നിങ്ങള്‍ തീര്‍ച്ചയായും പരീക്ഷിക്കേണ്ടതാണ്. വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഇത് തയ്യാറാക്കാവുന്നതാണ്. റെഡ് വൈന്‍ ഫേസ് മാസ്ക് ഉണ്ടാക്കുന്നതിനു മുന്‍പായി, ഇത് ഉപയോഗിച്ചാല്‍ ഉണ്ടാകാവുന്ന ഗുണഫലങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടതാണ്.

ഇത് തയ്യാറാക്കുന്നതിനായി നിങ്ങളുടെ അടുക്കളയില്‍ തന്നെ ലഭ്യമായ 3 ചേരുവകള്‍ മാത്രമേ ആവശ്യമുള്ളൂ - റെഡ് വൈന്‍, തേന്‍, തൈര്. ഇവ വളരെ എളുപ്പത്തില്‍ ലഭ്യമായതും, പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്നതുമായ ചേരുവകളാണ്.

റെഡ് വൈന്‍ ഫേസ് മാസ്ക് ഏത് തരം ചര്‍മ്മത്തിലും, ഏത് കാലാവസ്ഥയിലും, ഏത് സമയത്തും ഉപയോഗിക്കാവുന്നതാണ്. റെഡ് വൈനില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റ് ചേരുവകള്‍ ചര്‍മ്മത്തിന്‍റെ രണ്ട് പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നു.

Recipe For Red Wine Face Mask With Other Kitchen Products At Home

1) പ്രായം കൂടുമ്പോള്‍ ഉണ്ടാവുന്ന ചര്‍മ്മത്തിലെ ചുളിവുകള്‍

2) മങ്ങിയ ചര്‍മ്മം.

റെഡ് വൈന്‍ ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തില്‍ വളരെ പെട്ടെന്ന് തന്‍റെ നല്ല മാറ്റങ്ങള്‍ ഉണ്ടാകുകയും മുഖകാന്തി വര്‍ദ്ധിക്കുകയും ചെയ്യുന്നു. ആഴ്ചയില്‍ എത്ര തവണ വേണമെങ്കിലും നിങ്ങള്‍ക്ക് ഈ ഫേസ് മാസ്ക് ഉപയോഗിക്കാവുന്നതാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും വിശേഷ ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതുണ്ടെങ്കില്‍, അതിന്‍റെ തലേദിവസം ഈ ഫേസ് മാസ്ക് ഉപയോഗിക്കുനത് നല്ലതായിരിക്കും. ഒരു ദിവസത്തെ സമയം കൊണ്ട് ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ വളരെ നല്ല മാറ്റങ്ങള്‍ വരുത്തുന്നതാണ്.

മുഖത്ത് മാത്രമല്ല, ശരീരത്തിലെ മറ്റ് ഭാഗങ്ങളിലും റെഡ് വൈന്‍ ഫേസ് പാക്ക് നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇതിന്‍റെ ചികിത്സാപരമായ സവിശേഷതകള്‍ ചര്‍മ്മത്തിന് ഉന്മേഷവും യൗവനവും പ്രദാനം ചെയ്യുന്നു. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇത് മുഖത്ത് വെറുതെ പുരട്ടി വയ്ക്കാതെ, പുരട്ടി കഴിഞ്ഞ് മുഖം മുഴുവന്‍ നന്നായി തടവുക. മുഖത്തെ എണ്ണമയവും പാടുകളും മുഖക്കുരുവും കുഴികളുമെല്ലാം അകറ്റുവാന്‍ റെഡ് വൈന്‍ ഫേസ് പാക്ക് സഹായിക്കുന്നു.

റെഡ് വൈന്‍ ഫേസ് മാസ്ക് ഉണ്ടാക്കുന്ന വിധം

റെഡ് വൈന്‍ ഫേസ് മാസ്കിന്‍റെ ഗുണങ്ങള്‍ അറിഞ്ഞ സ്ഥിതിക്ക്, ഇനി അത് തയ്യാറാക്കുന്ന വിധം എങ്ങിനെയെന്ന് നമുക്ക് നോക്കാം.

ചേരുവകളും തയ്യാറാക്കേണ്ട വിധവും

Recipe For Red Wine Face Mask With Other Kitchen Products At Home

1 ചെറിയ കപ്പ്‌ ശുദ്ധമായ റെഡ് വൈന്‍

2 ടേബിള്‍സ്പൂണ്‍ തേന്‍

1/2 കപ്പ്‌ (ചെറുത്) കട്ട തൈര്

1 ഗ്ലാസ് ബൗള്‍

1 എഗ് ബീറ്റര്‍

ഗ്ലാസ് ബൗളില്‍തൈരൊഴിച്ച് എഗ് ബീറ്റര്‍ ഉപയോഗിച്ച് നന്നായി അടിച്ച് പതപ്പിക്കുക. അതിലേക്ക് തേന്‍ ഒഴിച്ച് ഒരു സ്പൂണ്‍ ഉപയോഗിച്ച് നന്നായി യോജിപ്പിക്കുക.

തേനും തൈരും തമ്മില്‍ നന്നായി യോജിപ്പിച്ച ശേഷം റെഡ് വൈന്‍ ഓരോ സ്പൂണ്‍ വീതം അതിലേക്ക് ഒഴിച്ച് എഗ് ബീറ്റര്‍ ഉപയോഗിച്ച് നന്നായി യോജിപ്പിക്കുക. ഇങ്ങനെ യോജിപ്പിച്ച് കഴിഞ്ഞ് അവസാനം ഇളം പിങ്ക് നിറത്തില്‍ ഫേസ് പാക്ക് നിങ്ങള്‍ക്ക് ലഭിക്കുന്നു.

Recipe For Red Wine Face Mask With Other Kitchen Products At Home

ഒരു ബ്രഷ് ഉപയോഗിച്ച് റെഡ് വൈന്‍ ഫേസ് മാസ്ക് നിങ്ങളുടെ ചര്‍മ്മത്തില്‍ പുരട്ടുക. കൈ കൊണ്ട് പുരട്ടിയാലും പ്രശ്നമില്ല.

മുഖത്തും ശരീരത്തിലും നന്നായി പുരട്ടുക. ഇത് ശരീരത്തില്‍ നന്നായി പിടിച്ച്, ഉണങ്ങുവാനായി സമയം കൊടുക്കുക.

20-30 മിനിട്ടുകള്‍ക്ക് ശേഷം ഫേസ് മാസ്ക് ഉണങ്ങി ചര്‍മ്മം വരണ്ടതായി തോന്നും. അപ്പോള്‍ ഇത് കഴുകിക്കളയാവുന്നതാണ്.

തണുത്ത വെള്ളത്തില്‍ കഴുകുക, ശേഷം, ആവശ്യമെങ്കില്‍ മോയിസ്ചറൈസര്‍ ഉപയോഗിക്കാവുന്നതാണ്.

വേണമെങ്കില്‍, ചര്‍മ്മത്തില്‍ പുരട്ടുന്നതിനു മുന്‍പായി റെഡ് വൈന്‍ ഫേസ് മാസ്ക് കുറച്ചുനേരം തണുപ്പിക്കാനായി ഫ്രിഡ്ജില്‍ വയ്ക്കാവുന്നതാണ്.

English summary

Recipe For Red Wine Face Mask With Other Kitchen Products At Home

Here is a recipe of a red wine based face mask that can be prepared at home with easily available ingredients that have long-lasting benefits on your skin.
Story first published: Monday, July 10, 2017, 16:53 [IST]
Subscribe Newsletter