ഈ ചൊറിച്ചിലിന് രണ്ട് ദിവസം കൊണ്ട് പരിഹാരം

Posted By:
Subscribe to Boldsky

സ്ത്രീ സൗന്ദര്യത്തിന് പൂര്‍ണത നല്‍കുന്ന ഒന്നാണ് സ്തനങ്ങള്‍. എന്നാല്‍ ശരീരത്തെ ഏത് ഭാഗത്തേയും പോലെ തന്നെ സംരക്ഷിക്കപ്പെടേണ്ട ഒന്ന് തന്നെയാണ് സ്തനങ്ങളും. സ്തനങ്ങള്‍ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ പല തരത്തിലുള്ള ഇന്‍ഫെക്ഷനും മറ്റും ഉണ്ടാവുന്നു.

പലരും ഡോക്ടറെ കാണിയ്ക്കുന്നതിനുള്ള മടി കാരണം വച്ചു കൊണ്ടിരിയ്ക്കുകയും പിന്നീട് പ്രശ്‌നമാവുകയും ചെയ്യുന്നു.

എന്നാല്‍ ഇനി സ്തനങ്ങള്‍ക്ക് താഴെയുള്ള ഇത്തരം ചൊറിച്ചിലുകള്‍ ഇല്ലാതാക്കാനും അതിന്റെ കാരണത്തെ വേരോടെ നശിപ്പിക്കാനും സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

 കാരണങ്ങള്‍

കാരണങ്ങള്‍

നിരവധി കാരണങ്ങള്‍ കൊണ്ട് ഇത്തരത്തില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവാം. പലപ്പോഴും നമ്മുടെ ജീവിത ശൈലിയും രോഗങ്ങളും എല്ലാമായിരിക്കും ഇതിന്റെ പ്രധാന കാരണം. എന്തൊക്കെയെന്ന് നോക്കാം.

 കുറഞ്ഞ രോഗപ്രതിരോധ ശേഷി

കുറഞ്ഞ രോഗപ്രതിരോധ ശേഷി

കുറഞ്ഞ രോഗപ്രതിരോധ ശേഷിയുള്ളവര്‍ക്കാണ് ഇത്തരത്തില്‍ സ്തനങ്ങളില്‍ ചൊറിച്ചിലും വേദനയും അനുഭവപ്പെടും. യീസ്റ്റ് ഇന്‍ഫെക്ഷന്റെ പ്രധാന കാരണം രോഗപ്രതിരോധ ശേഷി കുറയുന്നതാണ

 ഗര്‍ഭകാല അസ്വസ്ഥതകള്‍

ഗര്‍ഭകാല അസ്വസ്ഥതകള്‍

ഗര്‍ഭകാല അസ്വസ്ഥതകള്‍ ഉള്ളവര്‍ക്കും സ്തനങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടാവും. ഇത് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാറ്റാവുന്നതാണ്.

പ്രമേഹം

പ്രമേഹം

പ്രമേഹമാണ് മറ്റൊന്ന്. പ്രമേഹം കൂടിയ അളവില്‍ ഉള്ളവര്‍ക്കാണ് പലപ്പോഴും ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതല്‍.

 ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നവരിലും സ്തനങ്ങളില്‍ അസ്വസ്ഥതയും പ്രശ്‌നവും ഉണ്ടാവും.

 സ്‌പേം അലര്‍ജി

സ്‌പേം അലര്‍ജി

സ്‌പേം അലര്‍ജിയും പലരിലും ഇത്തരം അസ്വസ്ഥതകള്‍ക്ക് കാരണമാകും.

 ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

പല തരത്തിലുള്ള ലക്ഷണങ്ങളിലൂടെയാണ് സ്തനങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഇത്തരം അലര്‍ജികള്‍ പ്രകടമാകുന്നത്. അവ എന്തൊക്കെയെന്ന് നോക്കാം.

 ചര്‍മ്മം വരണ്ടതും ചൊറിച്ചിലും

ചര്‍മ്മം വരണ്ടതും ചൊറിച്ചിലും

സ്തനങ്ങളിലെ ചര്‍മ്മം വരണ്ടതും ചൊറിച്ചിലുള്ളതുമായി മാറുന്നു. ഇതി പിന്നീട് മുറിവാകാന്‍ വരെ സാധ്യത കാണുന്നു.

ചെറുതായി തടിപ്പ്

ചെറുതായി തടിപ്പ്

ചിലര്‍ക്ക് സ്തനങ്ങളില്‍ ചെറുതായി തടിപ്പ് അനുഭവപ്പെടും. സ്തനങ്ങള്‍ രണ്ടും വീങ്ങിയതു പോലെ കാണപ്പെടുന്നതാണ്.

 കളറിലെ വ്യത്യാസം

കളറിലെ വ്യത്യാസം

സ്തനങ്ങളില്‍ കളര്‍ വ്യത്യാസം ഉണ്ടാവുന്നു. ഇത് പലപ്പോഴും പല വിധത്തിലും കൂടിയും കുറഞ്ഞും ഇരിയ്ക്കാം.

ചുട്ടുപൊള്ളുന്ന അവസ്ഥ

ചുട്ടുപൊള്ളുന്ന അവസ്ഥ

ചുട്ടുപൊള്ളുന്നതു പോലുള്ള അവസ്ഥ ഉണ്ടാവുന്നു. പലപ്പോഴും എരിച്ചിലും പുകച്ചിലും ഇത്തരം അണുബാധ മൂലം ഉണ്ടാവുന്നു.

 വെളുത്തുള്ളിയില്‍ പരിഹാരം

വെളുത്തുള്ളിയില്‍ പരിഹാരം

എന്നാല്‍ നാട്ടുപ്രയോഗത്തിലൂടെ തന്നെ ഇതിനെയെല്ലാം ഇല്ലാതാക്കാം. വെളുത്തുള്ളിയാണ് ഇതിനെതിരെ പ്രയോഗിക്കാവുന്ന ഒന്ന്. എല്ലാ ദിവസവും ഒരു വെളുത്തുള്ളി വീതം കടിച്ച് തിന്നാം. മാത്രമല്ല വെളുത്തുള്ളി അരച്ച് പേസ്റ്റാക്കി സ്തനങ്ങളില്‍ തേച്ച് പിടിപ്പിക്കാം.

 തൈര്

തൈര്

തൈര് നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ്. അല്‍പം തൈര് എടുത്ത് സ്തനങ്ങളില്‍ പുരട്ടി മസ്സാജ് ചെയ്യുക. ദിവസവും ചെയ്താല്‍ സ്തനങ്ങളിലെ ഇന്‍ഫെക്ഷന്‍ മാറുന്നു.

 ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയിലാണ് മറ്റൊന്ന്. ഇത് ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുന്നു. വേഗം തന്നെ നല്ല ഫലം ലഭിയ്ക്കുകയും ചെയ്യുന്നു.

 ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആണ് മറ്റൊരു പരിഹാരം. ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ അല്‍പം വെള്ളം മിക്‌സ് ചെയ്ത് ദിവസവും കുടിയ്ക്കാം. മാത്രമല്ല ആപ്പിള്‍ സിഡാര്‍ വെള്ളത്തിലൊഴിച്ച് ഈ വെള്ളം കൊണ്ട് സ്തനങ്ങള്‍ കഴുകിയാല്‍ ഇന്‍ഫെക്ഷന്‍ മാറുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ പുരട്ടുന്നതാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. വെളിച്ചെണ്ണയില്‍ അല്‍പം കറുവപ്പട്ട പൊടിയും ചേര്‍ത്ത് സ്തനങ്ങളില്‍ പുരട്ടാം.

English summary

Natural Home Remedies to Get Rid of Yeast Infection Under Breast

Have a look at the major causes, symptoms and home remedies for getting rid of breast yeast infection so that when/if you become a victim of this fatal disease, you know how to deal with it.
Story first published: Saturday, March 18, 2017, 11:18 [IST]
Subscribe Newsletter