കക്ഷത്തിലേയും കഴുത്തിലേയും കറുപ്പിന് പരിഹാരം

Posted By:
Subscribe to Boldsky

ശരീരത്തില്‍ ആകെ നിറമുണ്ടെങ്കിലും പലരേയും അലട്ടുന്ന പ്രശ്‌നമാകും കഴുത്തിലേയും കക്ഷത്തിലേയും കറുപ്പ്. ഇതുകൊണ്ടു പലപ്പോഴും ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ അണിയാന്‍ പോലും മടിയ്ക്കുന്നവരുണ്ട്. ആത്മവിശ്വാസം തന്നെ നഷ്ടപ്പെടുന്നവരുമുണ്ട്.

കക്ഷത്തിലേയും കഴുത്തിലേയും കറുപ്പകറ്റാന്‍ പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതിനായി ബ്യൂട്ടിപാര്‍ലറില്‍ പോകണമെന്നില്ല, വില കൂടിയ ക്രീമുകള്‍ വാങ്ങണമെന്നുമില്ല.

കക്ഷത്തിലേയും കഴുത്തിലേയും കറുപ്പകറ്റാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളെക്കുറിച്ച് അറിയൂ,

ബേക്കിംഗ് സോഡ, പനിനീര്

ബേക്കിംഗ് സോഡ, പനിനീര്

ബേക്കിംഗ് സോഡ, പനിനീര് എന്നിവ കക്ഷത്തിലേയും കഴുത്തിലേയും കറുപ്പകറ്റാന്‍ സഹായിക്കുന്ന ഒന്നാണ്. ഈ പേസ്റ്റു തയ്യാറാക്കി കഴുത്തിലും കക്ഷത്തിലും പുരട്ടി സ്‌ക്രബ് ചെയ്യുക. അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇത് അല്‍പദിവസം അടുപ്പിച്ചു ചെയ്താല്‍ ഗുണം ലഭിയ്ക്കും.

ഗ്ലിസറിന്‍

ഗ്ലിസറിന്‍

1 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ, 1 ടീസ്പൂണ്‍ ഗ്ലിസറിന്‍ എന്നിവ കലര്‍ത്തുക. ഇത് കക്ഷത്തിലും കഴുത്തിലും പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

വിനെഗര്‍, ബേക്കിംഗ് സോഡ

വിനെഗര്‍, ബേക്കിംഗ് സോഡ

വിനെഗര്‍, ബേക്കിംഗ് സോഡ എന്നിവയടങ്ങിയ മിശ്രിതവും കക്ഷത്തിലേയും കഴുത്തിലേയും കറുപ്പകറ്റാന്‍ നല്ലതാണ്. ഇവ രണ്ടും കലര്‍ത്തി കക്ഷത്തിലും കഴുത്തിലും അല്‍പസമയം സ്‌ക്രബ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

തേന്‍, ബേക്കിംഗ് സോഡ, പനിനീര്

തേന്‍, ബേക്കിംഗ് സോഡ, പനിനീര്

തേന്‍, ബേക്കിംഗ് സോഡ, പനിനീര് എന്നിവയടങ്ങിയ മിശ്രിതവും കഴുത്തിലേയും കക്ഷത്തിലേയും കറുപ്പകറ്റാന്‍ ഏറെ നല്ലതാണ്. അല്‍പസമയം കഴിഞ്ഞ് ഇളം ചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം.

തേന്‍, ചെറുനാരങ്ങാനീര്

തേന്‍, ചെറുനാരങ്ങാനീര്

തേന്‍, ചെറുനാരങ്ങാനീര് എന്നിവയടങ്ങിയ മിശ്രിതവും കക്ഷത്തിലേയും കഴുത്തിലേയും കറുപ്പകറ്റാന്‍ ഏറെ നല്ലതാണ്. ഇത് കലര്‍ത്തിയ ശേഷം പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, 3 ടേബിള്‍ സ്പൂണ്‍ തൈര്

2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, 3 ടേബിള്‍ സ്പൂണ്‍ തൈര്

2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, 3 ടേബിള്‍ സ്പൂണ്‍ തൈര് എ്ന്നിവ കലര്‍ത്തുക. ഇത് കക്ഷത്തിലും കഴുത്തിലും പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

ചെറുനാരങ്ങാനീരും പഞ്ചസാരയും

ചെറുനാരങ്ങാനീരും പഞ്ചസാരയും

ചെറുനാരങ്ങാനീരും പഞ്ചസാരയും കലര്‍ത്തി സ്‌ക്രബുണ്ടാക്കുക. ഇത് കക്ഷത്തിലും കഴുത്തിലും പുരട്ടി അല്‍പസമയം മസാജ് ചെയ്ത് 15 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും കഴുത്തിലേയും കക്ഷത്തിലേയും കറുപ്പകറ്റാന്‍ ഏറെ നല്ലതാണ്.

തക്കാളിനീരോ നാരങ്ങാനീരോ

തക്കാളിനീരോ നാരങ്ങാനീരോ

കടലമാവില്‍ തക്കാളിനീരോ നാരങ്ങാനീരോ കലര്‍ത്തി ഇതില്‍ തേനും കലര്‍ത്തി കക്ഷത്തിലും കഴുത്തിലും പുരട്ടുക. ഇത് അല്‍പസമയം കഴിയുമ്പോള്‍ പതുക്കെ സ്‌ക്രബ് ചെയ്തു കഴുകിക്കളയാം. ഇതും കക്ഷത്തിലേയും കഴുത്തിലേയും കറുപ്പകറ്റാന്‍ ഏറെ നല്ലതാണ്.

English summary

Proven Home Remedies To Whiten Dark Underarms And Neck

Proven Home Remedies To Whiten Dark Underarms And Neck, read more to know about
Subscribe Newsletter