For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉരുളക്കിഴങ്ങ് നീര് ഫ്രിഡ്ജില്‍ വെച്ച് മുഖത്ത്

സൗന്ദര്യസംരക്ഷണത്തിന് എങ്ങനെ ഉരുളക്കിളങ്ങ് ജ്യൂസ് ഉപയോഗിക്കാം എന്ന് നോക്കാം

|

മുഖ സൗന്ദര്യത്തിന്റെ കാര്യത്തില്‍ ടെന്‍ഷനടിക്കുന്നവര്‍ ചില്ലറയല്ല. പലപ്പോഴും മുഖത്തെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം തേടി നാം എത്തുന്നത് പലപ്പോഴും ചര്‍മ്മത്തിന് ദോഷം ചെയ്യുന്ന വഴിയിലാണ്.

പ്രകൃതി ദത്ത വഴികളിലൂടെ മാത്രമേ ചര്‍മ്മസംരക്ഷണത്തിന് നമ്മള്‍ പരിഹാരം കാണാന്‍ പാടുകയുള്ളൂ. പലപ്പോഴും ഇത്തരം വഴികള്‍ നമ്മള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതിനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞിരിക്കണം.

മൂന്ന് കൂട്ടുകള്‍, കൊഴിഞ്ഞ മുടി കിളിര്‍ത്ത് വരുംമൂന്ന് കൂട്ടുകള്‍, കൊഴിഞ്ഞ മുടി കിളിര്‍ത്ത് വരും

പ്രകൃതി ദത്ത വഴികള്‍ തന്നെയാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്. അതുകൊണ്ട് തന്നെ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ റിസ്‌ക്കെടുക്കാതെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങളാണ് താഴെ പറയുന്നത്.

സ്റ്റെപ് 1- ക്ലെന്‍സിംഗ്

സ്റ്റെപ് 1- ക്ലെന്‍സിംഗ്

ക്ലെന്‍സര്‍ ആണ് ആദ്യം മുഖം ക്ലീന്‍ ചെയ്യാന്‍ ഉപയോഗിക്കുന്നത്. അതിനായി ഉരുളക്കിഴങ്ങ് നീര് ഉപയോഗിക്കാം. ഉരുളക്കിഴങ്ങ് നീര് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് പഞ്ഞി ഉപയോഗിച്ച് ഇത് മുഖത്ത് പുരട്ടാം. രണ്ട് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

 സ്റ്റെപ് 2- സ്‌ക്രബ്ബിഗ്‌

സ്റ്റെപ് 2- സ്‌ക്രബ്ബിഗ്‌

സ്‌ക്രബ്ബിഗ്‌ ആണ് അടുത്തതായി ചെയ്യേണ്ട കാര്യം. ഉരുളക്കിഴങ്ങ് നീര് ഒന്ന്, അല്‍പം പാല്‍, തേന്‍ മൂന്ന് സ്പൂണ്‍ പഞ്ചസാര നാല് സ്പൂണ്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഇവയെല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്ത് 5 മിനിട്ടിനു ശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

സ്‌റ്റെപ് 3- സ്റ്റീമിംഗ്

സ്‌റ്റെപ് 3- സ്റ്റീമിംഗ്

മൂന്നാമതായി ചെയ്യേണ്ട കാര്യമാണ് സ്റ്റീമിംഗ്. ആവി പിടിക്കുന്നത് ചര്‍മ്മത്തില്‍ അടഞ്ഞിരിക്കുന്ന കോശങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അഴുക്കിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അഞ്ച് മിനിട്ടോളം ഇത് തുടരണം.

സ്‌റ്റെപ് 4- ഫേസ് മാസ്‌ക്

സ്‌റ്റെപ് 4- ഫേസ് മാസ്‌ക്

ഫേസ് മാസ്‌ക് ആണ് അവസാനമായി ചെയ്യേണ്ട കാര്യം. ഉരുളക്കിഴങ്ങ് നീര്, മുള്‍ട്ടാണി മിട്ടി, റോസ് വാട്ടര്‍ എന്നിവ മിക്‌സ് ചെയ്താണ് ഫേസ് മാസ്‌ക് തയ്യാറേക്കണ്ടത്. എങ്ങനെയെന്ന് നോക്കാം.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

നല്ലതു പോലെ പേസ്റ്റ് രൂപത്തിലാക്കിയ ഫേസ് മാസ്‌ക് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറോളം ഇത് മുഖത്ത് ഉണ്ടാവണം. ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇപ്പോള്‍ നിങ്ങളുടെ ഫേഷ്യല്‍ പൂര്‍ത്തിയായി.

 മുഖത്തിന് തിളക്കം

മുഖത്തിന് തിളക്കം

മുഖത്തിന് തിളക്കം നല്‍കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ആസ്ട്രിജന്റ് ഫലമാണ് ഉരുളക്കിഴങ്ങ് നല്‍കുന്നത്. ഇത് മുഖത്തിന് തിളക്കം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 മുഖം ക്ലീന്‍ ആവുന്നു

മുഖം ക്ലീന്‍ ആവുന്നു

മുഖം ക്ലീന്‍ ആവാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ളതാണ് ഉരുളക്കിളങ്ങ് നീര്. ഇത് തണുപ്പിക്കുമ്പോള്‍ അതിന്റെ ഗുണം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഇത് കൊണ്ട് തന്നെ മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ ഉരുളക്കിഴങ്ങ് നീര് ഉപയോഗിക്കുന്നത്.

English summary

Potato facial that can change your whole skin

Potato is a very good natural bleaching agent that makes your skin fair and you can also use this for sensitive skin.
Story first published: Thursday, July 27, 2017, 13:02 [IST]
X
Desktop Bottom Promotion