പ്രകൃതിദത്തമായ രീതിയിൽ അരിമ്പാറ മാറ്റാം

Posted By: Jibi Deen
Subscribe to Boldsky

വൈറൽ അണുബാധ മൂലമാണ് അരിമ്പാറ ഉണ്ടാകുന്നത്.ഇത് ശരീരത്തിന്റെ ഏതു ഭാഗത്തും ത്വക്കിന്‌ മുകളിൽ പൊന്തി വരാം.ഇത് നിങ്ങളുടെ ചർമ്മത്തിന്റെ രൂപഭംഗി നഷ്ടപ്പെടുത്തുന്നു.നിങ്ങളിവ ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇതാ ആന്റി ബാക്റ്റീരിയൽ സ്വഭാവമുള്ള ചില പ്രകൃതിദത്ത പ്രതിവിധികൾ.

നിങ്ങളുടെ ചർമ്മം രക്ഷിക്കാനും അരിമ്പാറ തുരത്താനുമുള്ള ചില വഴികൾ ഞങ്ങൾ ചുവടെ കൊടുക്കുന്നു.

ചർമ്മസംരക്ഷണത്തിനായി ഇവ വളരെ സുരക്ഷിതമായി ഉപയോഗിക്കാവുന്നവയും,ചെലവ് കുറഞ്ഞവയും,വളരെ ഫലപ്രദമായി അരിമ്പാറയെ തുരത്താനാകുന്നവയുമാണ്.കൂടാതെ ഇവ പതിവായി ഉപയോഗിച്ചാൽ ഇത്തരം ചർമ്മരോഗങ്ങൾ തടയാനാകും.

നിങ്ങളുടെ ചർമ്മത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള പ്രകൃതിദത്തമായ വഴികൾ ചുവടെ കൊടുക്കുന്നു.

തുളസി

തുളസി

ആന്റി ബാക്റ്റീരിയൽ സ്വഭാവമുള്ളതും നിങ്ങളുടെ ചർമ്മത്തിലെ അരിമ്പാറയെ പുറത്താക്കാനും കഴിവുള്ള പ്രകൃതിദത്തമായ ഒന്നാണ് തുളസി.

ഉപയോഗിക്കേണ്ട വിധം

ഒരു പിടി തുളസിയില ബ്ലെൻഡറിൽ ഇട്ട് പൊടിച്ചെടുക്കുക.ഇത് വെള്ളവുമായി കുഴച്ചു അരിമ്പാറയിൽ പുരട്ടി 10 മിനിറ്റ് വയ്ക്കുക.ഇത് പതിവായി ചെയ്താൽ പെട്ടെന്ന് ഫലം ലഭിക്കും.

ബേക്കിങ് പൗഡർ

ബേക്കിങ് പൗഡർ

നിങ്ങളുടെ അരിമ്പാറ അകറ്റാൻ കഴിവുള്ള മറ്റൊരു അത്ഭുത വസ്തുവാണ് ബേക്കിങ് പൗഡർ.ഇതിന്റെ ആന്റി ബാക്റ്റീരിയൽ ശക്തി അരിമ്പാറ അകറ്റുന്നു.

ഉപയോഗിക്കേണ്ട വിധം

ഒരു നുള്ളു ബേക്കിങ് പൗഡർ 1 സ്പൂൺ വെള്ളത്തിൽ കുഴച്ചു അരിമ്പാറയ്ക്ക് മുകളിൽ പുരട്ടി 10 മിനിട്ടിനു ശേഷം ചെറു ചൂട് വെള്ളമുപയോഗിച്ചു കഴുകുക.

ടീ ട്രീ ഓയിൽ

ടീ ട്രീ ഓയിൽ

അരിമ്പാറ അകറ്റാനുള്ള മറ്റൊരു പ്രകൃതിദത്ത പ്രതിവിധിയാണിത്.ഇതിന്റെ ആന്റി ബാക്റ്റീരിയൽ സ്വഭാവം നിങ്ങളുടെ ചർമ്മത്തിലെ അരിമ്പാറയ്ക്ക് കാരണമാകുന്ന വൈറസിനെ നീക്കം ചെയ്യുന്നു.

ഉപയോഗിക്കേണ്ട വിധം

2 -3 തുള്ളി ടീ ട്രീ ഓയിൽ 1 / 2 സ്പൂൺ വെളിച്ചെണ്ണയുമായി കുഴച്ചു പ്രശ്നമുള്ള ഭാഗത്തു പുരട്ടി കുറച്ചു മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക.

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

വിറ്റാമിൻ സി ധാരാളമടങ്ങിയ ഓറഞ്ചു തൊലിപ്പൊടി അരിമ്പാറ അകറ്റാൻ മികച്ചതാണ്.

ഉപയോഗിക്കേണ്ട വിധം

1 / 2 സ്പൂൺ ഓറഞ്ച് പീൽ പൗഡറും 1 സ്പൂൺ റോസ് വാട്ടറുമായി കുഴച്ചു പ്രശ്നമുള്ള ഭാഗങ്ങളിൽ പുരട്ടി 10 മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക.

ആപ്പിൾ സൈഡർ വിനെഗർ

ആപ്പിൾ സൈഡർ വിനെഗർ

ഇതിന്റെ ആസിഡ് സ്വഭാവം അരിമ്പാറ അകറ്റാൻ മികച്ചതാണ്.

ഉപയോഗിക്കേണ്ട വിധം

ആപ്പിൾ സൈഡർ വിനാഗിരിയും വെള്ളവുമായി ചേർത്ത് പ്രശ്നമുള്ള ഭാഗത്തു പുരട്ടി 10 മിനിട്ടിനു ശേഷം തണുത്തവെള്ളത്തിൽ കഴുകിക്കളയുക.ദിവസേന നിങ്ങൾക്ക് മാറ്റം പ്രകടമായിക്കാണാം.

കറ്റാർവാഴ ജെൽ

കറ്റാർവാഴ ജെൽ

ഈ ലിസ്റ്റിൽ പറഞ്ഞവയെപ്പോലെ തന്നെ കറ്റാർവാഴയിലെ ആന്റി ബാക്റ്റീരിയൽ സ്വാഭാവം അരിമ്പാറയെ അകറ്റുന്നു.

ഉപയോഗിക്കേണ്ട വിധം

ഫ്രഷ് ആയ കറ്റാർവാഴ ജെൽ പ്രശ്‌നമുള്ള ഭാഗത്തു പുരട്ടി 1 മണിക്കൂറിനു ശേഷം കഴുകിക്കളയുക.അതിനുശേഷം ചെറുചൂടുവെള്ളമുപയോഗിച്ചു കഴുകാവുന്നതാണ്.

 പഴത്തൊലി

പഴത്തൊലി

വാഴപ്പഴത്തിന്റെ തൊലിയിലെ ചില പോഷകങ്ങൾ അരിമ്പാറ അകറ്റാൻ സഹായിക്കുന്നു.

ഉപയോഗിക്കേണ്ട വിധം

പഴത്തൊലി പ്രശ്‌നമുള്ള ഭാഗത്തു 10 -15 മിനിറ്റ് ഉരസുക.അതിനുശേഷം തണുത്തവെള്ളത്തിൽ കഴുകുക.ഇത് ദിവസേന ഒരു തവണ ചെയ്യാവുന്നതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയിലെ ആന്റി ബാക്റ്റീരിയൽ സ്വഭാവവും മറ്റു ചില ഗുണങ്ങളും അരിമ്പാറ തടയുന്നു.

ഉപയോഗിക്കേണ്ട വിധം

ഒരു അല്ലി വെളുത്തുള്ളി വെള്ളവുമായി ചേർത്ത് പേസ്റ്റ് പോലെ അരച്ചെടുക്കുക.ഇത് അരിമ്പാറയിൽ പുരട്ടി 10 മിനിട്ടിനു ശേഷം ചൂട് വെള്ളത്തിൽ കഴുകുക.ഇത് ആഴ്ചയിൽ ചെയ്താൽ അരിമ്പാറ അകറ്റാൻ നല്ലതാണ്.

Read more about: beauty skincare
English summary

Natural Ingredients You Can Use To Remove Warts

Natural Ingredients You Can Use To Remove Warts, read more to know about
Story first published: Friday, November 24, 2017, 15:46 [IST]