For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാല്‍ വാക്‌സ്, ഇത് വരെ കേട്ടിട്ടില്ലാത്ത രീതി

ചര്‍മ്മത്തിന് തിളക്കം നല്‍കുകയും പൂര്‍ണമായി രോമത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

|

വാക്‌സിംഗ് എന്ന് കേള്‍ക്കുമ്പോള്‍ വേദനയോട് കൂടി രോമം പറിച്ചെടുക്കുന്ന അവസ്ഥയാണ് നിങ്ങള്‍ക്ക് ഓര്‍മ്മവരുന്നത് അല്ലേ? എന്നാല്‍ ഇനി കേട്ടിട്ടു പോലുമില്ലാത്ത വളരെ ഫലപ്രദമായ ഒരു വാക്‌സിംഗ് രീതി പറഞ്ഞ് തന്നാലോ? അതെ പാല്‍ കൊണ്ട് ഇനി വാക്‌സ് ചെയ്യാം.

പാല്‍ കൊണ്ട് വാക്‌സ് ചെയ്യും എന്ന് പറയുമ്പോള്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. കാരണം ഇത്തരത്തില്‍ വാക്‌സ് ചെയ്യുമ്പോള്‍ നിരവധി ഗുണങ്ങളാണ് ഉള്ളത്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും പൂര്‍ണമായി രോമത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

 ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ജെലാറ്റിന്‍ പൗഡര്‍, പാല്‍, കുക്കുമ്പര്‍ ജ്യൂസ്, ബേക്കിംഗ് സോഡ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ കൊണ്ടാണ് വാക്‌സ് ചെയ്യേണ്ടത്.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

രണ്ട് ടേബിള്‍ സ്പൂണ്‍ ജലാറ്റിന്‍ പൗഡര്‍, രണ്ട് ടേബിള്‍ സ്പൂണ്‍ പാല്‍, അര ടീസ്പൂണ്‍ ബേക്കിംഗ് സോഡ, ഒരു ടേബിള്‍ സ്പൂണ്‍ കുക്കുമ്പര്‍ ജ്യൂസ് എന്നിവയെല്ലാം കൂടി മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

ഒരു ബ്രഷ് ഉപയോഗിച്ച് ഈ പേസ്റ്റ് രോമവളര്‍ച്ച കൂടുതലുള്ള സ്ഥലങ്ങളില്‍ തേച്ച് പിടിപ്പിക്കാം. മുഴുവനായി ഉണങ്ങാന്‍ സമയം നല്‍കുക. ശേഷം പതുക്കെ പറിച്ചെടുക്കാം. ഇത് ഒട്ടും വേദനയില്ലാത്തതും അതിലേറെ ഗുണങ്ങള്‍ നിറഞ്ഞതും ആണെന്ന കാര്യത്തില്‍ സംശയം വേണ്ട.

 എപ്പോഴൊക്കെ?

എപ്പോഴൊക്കെ?

ആദ്യത്തെ ഒരു മാസം 3 തവണയെങ്കിലും ഉപയോഗിക്കണം. ഇത് പതുക്കെ പതുക്കെ രോമവളര്‍ച്ച കുറയ്ക്കുന്നു. ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ഇത് ഉപയോഗിക്കാം.

ഗുണങ്ങള്‍

ഗുണങ്ങള്‍

ഇതിന്റെ ഗുണങ്ങള്‍ നിരവധിയാണ്. ചര്‍മ്മത്തില്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കില്ല എന്നത് തന്നെയാണ് കര്യം.

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം നല്‍കാനും ഈ മാസ്‌ക് ഉപയോഗിക്കാം. ഇത് ചര്‍മ്മത്തിന് വളരെ ഫലപ്രദമാണ്.

രോമവളര്‍ച്ച കുറയ്ക്കുന്നു

രോമവളര്‍ച്ച കുറയ്ക്കുന്നു

രോമവളര്‍ച്ച കുറയ്ക്കുന്ന കാര്യത്തിലും മുന്നിലാണ് ഈ മാസ്‌ക്. ഇത് രോമത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും പതുക്കെ പതുക്കെ രോമവളര്‍ച്ച കുറയ്ക്കുന്നു.

English summary

Milk Wax, Never Heard About This Before

Milk Wax, Never Heard About This Before, read on.
Story first published: Saturday, March 4, 2017, 16:28 [IST]
X
Desktop Bottom Promotion