കക്ഷം കറുക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്

Posted By:
Subscribe to Boldsky

കക്ഷത്തിലെ കറുപ്പ് നമ്മളില്‍ പലരേയും പ്രതിസന്ധിയിലാക്കുന്ന ഒന്നാണ്. മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നവരാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. സ്ലീവ്‌ലെസ്സ് വസ്ത്രങ്ങള്‍ ധരിക്കുന്നവരില്‍ പലരേയും ഇത് ബാധിക്കും. എന്നാല്‍ കക്ഷത്തിലെ കറുപ്പിന്റെ പുറകിലെ പ്രധാന കാരണങ്ങള്‍ എന്താണെന്ന് പലര്‍ക്കും അറിയില്ല.

5കാരണവും 5വഴികളും, മുടിയുടെ പ്രശ്‌നങ്ങള്‍ മറക്കൂ

എന്തൊക്കെ കാര്യങ്ങള്‍ കൊണ്ടാണ് കക്ഷത്തില്‍ സാധാരണയില്‍ കവിഞ്ഞ കറുപ്പ് നിറം വരുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും നമ്മള്‍ തന്നെ വരുത്തുന്ന തെറ്റുകളാണ് കറുപ്പ് നിറം വര്‍ദ്ധിപ്പിക്കുന്നതും. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് കക്ഷത്തില്‍ കറുപ്പ് നിറം വര്‍ദ്ധിക്കുന്നത് എന്ന് നോക്കാം.

രോമം നീക്കം ചെയ്യുന്ന രീതി

രോമം നീക്കം ചെയ്യുന്ന രീതി

കക്ഷത്തിലെ രോമം നീക്കം ചെയ്യുന്ന രീതിയാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. രോമം കളയുന്ന ക്രീം ഉപയോഗിച്ച് രോമം നീക്കം ചെയ്യുന്നവരാണ് പലരും. കൂടാതെ ഷേവ് ചെയ്യുന്നതും ഇത്തരത്തില്‍ രോമം നീക്കം ചെയ്യുന്ന മാര്‍ഗ്ഗം തന്നെയാണ്. എന്നാല്‍ പിന്നീട് കക്ഷത്തില്‍ കറുപ്പ് വ്യാപിക്കാനുള്ള സാധ്യത കൂടുന്നു.

 വസ്ത്രം ഉരയുന്നത്

വസ്ത്രം ഉരയുന്നത്

വസ്ത്രം കക്ഷത്തില്‍ ഉരയുന്നത് മൂലം വിയര്‍പ്പും തുണിയും ഒട്ടിപ്പിടിച്ചും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാം. കക്ഷത്തില്‍ ജലാംശം കൂടുതല്‍ ആവുമ്പോള്‍ അത് കക്ഷത്തിലെ കറുപ്പിന് കാരണമാകുന്നു.

 മൃതകോശങ്ങള്‍

മൃതകോശങ്ങള്‍

ചര്‍മ്മത്തില്‍ മൃതകോശങ്ങള്‍ ഉണ്ടാവുന്നതും കക്ഷത്തിലെ കറുപ്പ് വര്‍ദ്ധിപ്പിക്കുന്നു. ഇതിനെ നീക്കം ചെയ്യാന്‍ സ്‌ക്രബ്ബര്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

അണുബാധ

അണുബാധ

അണുബാധയാണ് മറ്റൊരു പ്രശ്‌നം. കക്ഷത്തിലെ വിയര്‍പ്പും നനവും കാരണം പലരിലും ചൊറിച്ചിലും റാഷസും ഉണ്ടാവും. ഇത് പലപ്പോഴും കക്ഷത്തില്‍ മുറിവുണ്ടാവാനും കറുപ്പ് നിറം ഉണ്ടാവാനും കാരണമാകും.

 സ്‌പ്രേ ഉപയോഗിക്കുന്നവര്‍

സ്‌പ്രേ ഉപയോഗിക്കുന്നവര്‍

സ്‌പ്രേ ഉപയോഗിക്കുന്നവരിലും ഇത്തരം കറുപ്പ് നിറം കാണാറുണ്ട്. സ്‌പ്രേ അലര്‍ജി ഉണ്ടാക്കുന്നവരിലാണ് ഇത് സ്ഥിരമായി കാണുന്നത്. ഇത് ചര്‍മ്മത്തിന് കറുപ്പ് നിറം നല്‍കുന്നു. മാത്രമല്ല പല വിധത്തിലുള്ള അലര്‍ജിയും ചര്‍മ്മത്തില്‍ ഉണ്ടാവുന്നു.

 ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങളാണ് മറ്റൊന്ന്. പ്രത്യേകിച്ച് പെണ്‍കുട്ടികളില്‍ പ്രായപൂര്‍ത്തിയാവുന്നതിലൂടെയാണ് ഇത്തരം മാറ്റങ്ങള്‍ ഉണ്ടാവുന്നത്. ഈസ്ട്രജന്റേയും പ്രോസ്ട്രജന്റേയും മാറ്റങ്ങളാണ് ഇത്തരത്തില്‍ കക്ഷത്തിനെപ്പോലും കറുപ്പിക്കുന്നത്.

ഉയര്‍ന്ന പിഗ്മെന്റേഷന്‍

ഉയര്‍ന്ന പിഗ്മെന്റേഷന്‍

ഉയര്‍ന്ന പിഗ്മെന്റേഷനാണ് കക്ഷത്തിലെ കറുപ്പിന്റെ മറ്റൊരു കാരണം. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഇടി കിട്ടിയാല്‍ ആ ഭാഗത്തിന് നിറം മാറ്റം ഉണ്ടാവുന്നു. അത് പോലെ തന്നെയാണ് കക്ഷത്തിലെ കാര്യവും. നമ്മള്‍ സ്ഥിരമായി ഷേവ് ചെയ്യുകയും ക്രീം പുരട്ടുകയും ചെയ്യുന്നത് ഉയര്‍ന്ന പിഗ്മെന്റേഷന് കാരണമാകും.

English summary

Major Causes Of Dark Underarms

You know you can't wear sleeveless because of your dark armpits.
Story first published: Thursday, August 3, 2017, 10:24 [IST]