കഴുത്തും കൈമുട്ടും കറുപ്പെങ്കില്‍ ഇതാ ഒറ്റമൂലി

Posted By:
Subscribe to Boldsky

കഴുത്തിന് ചുറ്റും കൈ മുട്ടിലും കറുപ്പ് നിറം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ചില്ലറയല്ല.പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും നമ്മള്‍ പരീക്ഷിക്കാറുണ്ട്. ഇഷ്ടമുള്ള വസ്ത്രത്തിനു പോലും പലപ്പോഴും കഴുത്തിലേയും കക്ഷത്തിലേയും കറുപ്പ് വില്ലനാവാറുണ്ട്. എന്നാല്‍ സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പ്രശ്‌നങ്ങളെ പരിഹരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

കുളിക്കുമ്പോഴുള്ള ട്രിക്കുകള്‍, മതി മുടിക്ക്

പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങളിലൂടെ കഴുത്തിലേയും കൈമുട്ടിലേയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. കഴുത്തിനും കൈമുട്ടിനും തന്നെയാണ് പലപ്പോഴും കറുപ്പ് കൂടുതല്‍. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കും മാര്‍ഗ്ഗങ്ങള്‍ നോക്കാം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ കൊണ്ട് ഇത്തരം ശരീരഭാഗങ്ങളിലെ കറുപ്പകറ്റാം. ഏറ്റവും ചിലവ് കുറഞ്ഞ സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങളിലൂടെ തന്നെ കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കാം. ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി കഴുത്തിലും കൈമുട്ടിലും തേച്ച് പിടിപ്പിക്കാം. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്യാം.

 ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങ് നീര് ആസ്ട്രിജന്റെ ഫലം ചെയ്യും. ഉരുളക്കിഴങ്ങ് നീര് കഴുത്തിലും കക്ഷത്തിലും തേച്ച് പിടിപ്പിക്കാം. ഉരുളക്കിഴങ്ങും നാരങ്ങ നീരും മിക്‌സ് ചെയ്ത് തേക്കുക. ഇത് കറുപ്പിനെ ഇല്ലാതാക്കും.

കറ്റാര്‍ വാഴ നീര്

കറ്റാര്‍ വാഴ നീര്

കറ്റാര്‍ വാഴ നീര് കക്ഷത്തിലും കഴുത്തിലും തേച്ച് പിടിപ്പിക്കാം. ഇത് കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കും. രാത്രി ഇത് പുരട്ടി കിടന്ന് രാവിലെ കഴുകിക്കളയാവുന്നതാണ്.

 പാല്‍

പാല്‍

മറ്റൊരു പ്രകൃതിദത്ത പരിഹാരമാര്‍ഗ്ഗമാണ് പാല്‍. പാലിന്റെ പാട കഴുത്തിലും കൈയ്യിലും തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ മൂന്ന് തവണ ഉപയോഗിക്കാം. ഇത് കറുപ്പിനെ ഇല്ലാതാക്കുന്നു.

 നാരങ്ങ

നാരങ്ങ

വിറ്റാമിന്‍ സി ആണ് മറ്റൊരു പ്രധാന പരിഹാര മാര്‍ഗ്ഗം. നാരങ്ങ നീര് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. നാരങ്ങ കഴുത്തിലേയും കൈമുട്ടിലേയും കറുപ്പിനെ ഇല്ലാതാക്കുന്നു.

 പഞ്ചസാര

പഞ്ചസാര

പഞ്ചസാരയാണ് മറ്റൊരു പ്രതിരോധ മാര്‍ഗ്ഗം. പഞ്ചസാരയില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് ഇത് കൊണ്ട് കഴുത്തിലും കൈമുട്ടിലും സ്‌ക്രബ്ബ് ചെയ്താല്‍ മതി. ഇത് കറുപ്പകറ്റാന്‍ സഹായിക്കും.

 നാരങ്ങനീരും മഞ്ഞളും

നാരങ്ങനീരും മഞ്ഞളും

നാരങ്ങ നീരും മഞ്ഞളും മിക്‌സ് ചെയ്ത് കഴുത്തിലും കക്ഷത്തിലും പുരട്ടുക. ഇത് കറുപ്പകറ്റി ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നു.

English summary

Lemon and Turmeric Powder to Remove Neck Darkness Fast

Here is how to get rid of dark neck, black spots and skin pigmentation fast, naturally and permanently.
Story first published: Wednesday, September 20, 2017, 14:28 [IST]