For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൈര് കൊണ്ട് മുഖം വെളുപ്പിക്കാം, നാല് ദിവസം കൊണ്ട്

സൗന്ദര്യസംരക്ഷണത്തിന് തൈര് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കം.

|

മുഖത്തിനും ചര്‍മ്മത്തിനും നിറം വര്‍ദ്ധിപ്പിക്കാന്‍ എല്ലാ വഴികളും പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും ഇത്തരം പരീക്ഷണങ്ങളെല്ലാം ദോഷമായാണ് മാറാറുള്ളത് എന്നതാണ് സത്യം. എന്നാല്‍ പ്രകൃതി ദത്തമായ വഴികളിലൂടെ മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാം. കറ്റാര്‍വാഴ എണ്ണയുണ്ടാക്കാം, പനങ്കുല പോലെ മുടി

തൈരിനോടൊപ്പം മറ്റ് പലതും ചേരുമ്പോള്‍ മുഖത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ നിങ്ങളെ അതിശയിപ്പിക്കും. നാലേ നാല് ദിവസം താഴെ പറയുന്ന രീതിയില്‍ തൈര് ഉപയോഗിക്കുമ്പോള്‍ അത് മുഖത്തിന് പല തരത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഏതൊക്കെയാണ് ആ രീതികള്‍ എന്ന് നോക്കാം.

തൈരും അരിപ്പൊടിയും

തൈരും അരിപ്പൊടിയും

തൈരും അരിപ്പൊടിയും മിക്‌സ് ചെയ്ത് തേയ്ക്കുന്നത് മുഖത്ത് നിറും തിളക്കവും ഉണ്ടാക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ തൈരില്‍ ഒരു ടീസ്പൂണ്‍ അരിപ്പൊടി മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. മുഖത്തും കഴുത്തിലും ഇത് തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.

 തൈരും ഉരുളക്കിഴങ്ങ് നീരും ഗ്ലീസറിനും

തൈരും ഉരുളക്കിഴങ്ങ് നീരും ഗ്ലീസറിനും

തൈരിനോടൊപ്പം ഉരുളക്കിഴങ്ങ് നീരും ഗ്ലീസറിനും മിക്‌സ് ചെയ്ത് തേയ്ക്കുന്നത് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും മുഖത്തെ കറുത്ത പാടുകളും വരള്‍ച്ചയും ഇല്ലാതാക്കുകയും ചെയ്യും.

 തൈരും തക്കാളി നീരും തേനും

തൈരും തക്കാളി നീരും തേനും

തൈരും തക്കാളി നീരും തേനുമാണ് മറ്റൊന്ന്. ഇത് മൂന്നും കൂടി തുല്യ അളവിലെടുത്ത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ മുഖത്തെ അത്ഭുതം നാല് ദിവസം കൊണ്ട് നിങ്ങള്‍ക്ക് മനസ്സിലാവും.

 തൈരും കറ്റാര്‍ വീഴയും ഒലീവ് ഓയിലും

തൈരും കറ്റാര്‍ വീഴയും ഒലീവ് ഓയിലും

തൈരും കറ്റാര്‍വാഴയും ഒലീവ് ഓയിലും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് തേച്ച് 15 മിനിട്ടിനു ശേഷം ഡ്രൈ ആവുന്നു. അപ്പോള്‍ കഴുകിക്കളയാവുന്നതാണ്.

 തൈരും നാരങ്ങ നീരും ഓട്‌സും

തൈരും നാരങ്ങ നീരും ഓട്‌സും

തൈരും നാരങ്ങ നീരും ഓട്‌സും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കുന്നതും വളരെ നല്ലതാണ്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിന് മൃദുത്വവും നല്‍കുന്നു.

തൈരും കുക്കുമ്പറും

തൈരും കുക്കുമ്പറും

തൈരും കുക്കുമ്പറുമാണ് മറ്റൊന്ന്. നല്ലതു പോലെ മൂത്ത കുക്കുമ്പര്‍ നീര് തൈരില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

 തൈരും റോസ് വാച്ചറും ഓറഞ്ച് തൊലിയും

തൈരും റോസ് വാച്ചറും ഓറഞ്ച് തൊലിയും

ഓറഞ്ച് തൊലിയില്‍ ഉള്ള വിറ്റാമിനുകള്‍ വളരെ കൂടുതലാണ്. ഇത് ചര്‍മ്മത്തിന് തിളക്കവും മൃദുലതയും നിറവും തരുന്നു. തൈരില്‍ റോസ് വാട്ടറും ഓറഞ്ച് തൊലി പൊടിച്ചതും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം.

English summary

How to use curd for skin whitening

Read to know how to use yogurt for skin whitening as this works best for your skin.
X
Desktop Bottom Promotion