For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറ്റാര്‍വാഴ എണ്ണയുണ്ടാക്കാം, പനങ്കുല പോലെ മുടി

മുടിയ്ക്ക് ആരോഗ്യവും കരുത്തും ഉള്ളും നല്‍കാന്‍ കറ്റാര്‍വാഴ എണ്ണ തയ്യാറാക്കാം.

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒട്ടേറെ മികച്ച രീതികള്‍ നമ്മുടെ പഴയ തലമുറ നമുക്ക് പറഞ്ഞ് തന്നിട്ടുണ്ട്. എന്നാല്‍ പലപ്പോഴും പരമ്പരാഗത രീതികള്‍ നമ്മള്‍ മറക്കുകയാണ് ചെയ്യുന്നത്. അവയില്‍ നാം ഒഴിവാക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. കറ്റാര്‍ വാഴ എണ്ണ കാച്ചിയാല്‍ അത് മുടി വളര്‍ച്ചയ്ക്ക് വളരെയധികം സഹായിക്കുന്നു. മുഖത്തെ കുത്തും കുഴികളും മാറാന്‍ ഗ്രീന്‍ ടീ

മുടിവളര്‍ച്ച മാത്രമല്ല താരന്‍, മുടിയ്ക്കുണ്ടാകുന്ന മറ്റ് സൗന്ദര്യ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഇല്ലാതാക്കാന്‍ കറ്റാര്‍വാഴ എണ്ണയ്ക്ക് കഴിയും. കറ്റാര്‍വാഴ എണ്ണയിലൂടെ ഇത്തരം സൗന്ദര്യ പ്രശ്‌നങ്ങള്‍ നമുക്ക് ഇല്ലാതാക്കാം. എങ്ങനെ കറ്റാര്‍ വാഴ എണ്ണ കാച്ചാം എന്ന് നോക്കാം.

സ്റ്റെപ് 1

സ്റ്റെപ് 1

കറ്റാര്‍വാഴയുടെ പോള കൊണ്ടാണ് എണ്ണ കാച്ചുന്നത്. സാമാന്യം വലിപ്പമുള്ള കറ്റാര്‍വാഴയുടെ തണ്ട് എടുത്ത് അതിനെ ചെറിയ കഷ്ണങ്ങളാക്കി മിക്‌സിയില്‍ നല്ലതു പോലെ അരച്ചെടുക്കാം.

സ്റ്റെപ് 2

സ്റ്റെപ് 2

നന്നായി അരച്ചെടുത്ത ശേഷം ഈ ജ്യൂസ് ഒരു അരിപ്പയില്‍ എടുത്ത് നല്ലതു പോലെ അരിച്ചെടുക്കാവുന്നതാണ്. ഒരു കപ്പ് കറ്റാര്‍വാഴ ജ്യൂസിന് അരക്കപ്പ് വെളിച്ചെണ്ണയാണ് വേണ്ടത്.

സ്റ്റെപ് 3

സ്റ്റെപ് 3

ഇത്തരത്തില്‍ എടുക്കുന്ന വെളിച്ചെണ്ണ മായം ചേര്‍ക്കാത്തത് ആയിരിക്കണം. ഇത് അടിഭാഗം കട്ടിയുള്ള പാത്രത്തില്‍ ചൂടാക്കാം. വെളിച്ചെണ്ണ ചൂടാക്കിയ ശേഷം ഇതിലേക്ക് കറ്റാര്‍വാഴയുടെ നീര് ഒഴിയ്ക്കാം.

സ്റ്റെപ് 4

സ്റ്റെപ് 4

കറ്റാര്‍വാഴയുടെ നീര് വെളിച്ചെണ്ണയില്‍ ഒഴിച്ച ശേഷം 10 മിനിട്ടോളം ഇളക്കിക്കൊണ്ടിരിയ്ക്കണം. ഇപ്രകാരം ഇളക്കിക്കൊണ്ടിരിയ്ക്കുമ്പോള്‍ ഇതിലെ ചണ്ടി തനിയേ എണ്ണയ്ക്ക് മുകളില്‍ ഊറി വരും.

സ്‌റ്റെപ് 5

സ്‌റ്റെപ് 5

അതിനു ശേഷം ഈ എണ്ണ തെളിഞ്ഞ് വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി വെയ്ക്കാവുന്നതാണ്. ഇതിനു ശേഷം നല്ലതു പോലെ തണുത്ത് കഴിയുമ്പോള്‍ ഒരു കുപ്പിയില്‍ ഒഴിച്ച് വെയ്ക്കാം.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം ശ്രദ്ധിക്കണം. കാരണം കുളിയ്ക്കുന്നതിനു അരമണിക്കൂര്‍ മുന്‍പെങ്കിലും ഈ എണ്ണ തലയില്‍ നല്ലതു പോലെ തേച്ച്് പിടിപ്പിക്കാം. എന്നിട്ട് വേണം കുളിയ്ക്കാന്‍.

 താരനെ പ്രതിരോധിയ്ക്കുന്നു

താരനെ പ്രതിരോധിയ്ക്കുന്നു

താരനെ പ്രതിരോധിയ്ക്കുന്നതിന് ഈ എണ്ണ മികച്ചതാണ്. തലയിലുണ്ടാകുന്ന മറ്റ് ചൊറിച്ചിലുകളും ഫംഗസ് ഇന്‍ഫെക്ഷനും എല്ലാം ഇല്ലാതാക്കാന്‍ ഈ എണ്ണ സഹായിക്കുന്നു.

മുടി വളരാന്‍

മുടി വളരാന്‍

കൃത്യമായ രീതിയില്‍ ശ്രദ്ധിക്കുകയാണെങ്കില്‍ മുടി വളരാന്‍ ഏറ്റവും ഉത്തമമാണ് കറ്റാര്‍വാഴ എണ്ണ. കറ്റാര്‍വാഴ മുടിയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെന്ന് മുടിവളര്‍ച്ച വേഗത്തിലാക്കുന്നു.

 തിളക്കമുള്ള മുടിയ്ക്ക്

തിളക്കമുള്ള മുടിയ്ക്ക്

മുടിയ്ക്ക് തിളക്കം നല്‍കാനും ഏറ്റവും ഉത്തമമാണ് കറ്റാര്‍വാഴ എണ്ണ. മുടിയുടെ ആരോഗ്യംസംരക്ഷണത്തില്‍ ഇത്രയധികം സഹായിക്കുന്ന വേറൊന്നില്ല എന്ന് തന്നെ പറയാം.

English summary

Aloevera oil for fast growth,strong and healthy hair

Aloevera oil for fast growth,strong and healthy hair, read on to know more.
Story first published: Saturday, March 4, 2017, 11:03 [IST]
X
Desktop Bottom Promotion